എറണാകുളം : കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്നറിയപ്പെടുന്ന ദേവീന്ദർ സിംഗ് വീണ്ടും കേരളത്തിലെത്തി. കൊച്ചിയിൽ നിന്നും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. ഡൽഹിയിൽ നിന്നും ട്രെയിനിൽ കൊച്ചിയിലേക്ക് എത്തിയ സമയത്താണ് പോലീസ് പിടികൂടിയത്. വിവിധ സംസ്ഥാനങ്ങളിലായി എഴൂന്നൂറിലധികം കവര്‍ച്ചാ കേസുകളില്‍ പ്രതിയാണ്.
എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് ബണ്ടി ചോറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. നിലവിൽ ഇയാൾ കരുതൽ തടങ്കലിലാണ് ഉള്ളത്. കൊച്ചിയിലേക്കുള്ള ഇയാളുടെ വരവിന് പിന്നിലുള്ള ഉദ്ദേശത്തെക്കുറിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് ബണ്ടി ചോറിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ കേരള ഹൈക്കോടതിയിലുള്ള കേസിന്റെ ആവശ്യത്തിന് എത്തിയെന്നാണ് ഇയാൾ അറിയിച്ചിട്ടുള്ളത്. കൂടുതൽ വിവരശേഖരണം നടത്തിവരുകയാണെന്ന് പോലീസ് വ്യക്തമാക്കി.











Discussion about this post