മുംബൈ : പ്രശസ്ത ബോളിവുഡ് നടൻ ധർമ്മേന്ദ്ര അന്തരിച്ചു. 89-ാം വയസ്സിൽ വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേയാണ് മരണം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പത്ത് ദിവസത്തിലധികം ചികിത്സയിൽ കഴിഞ്ഞ ശേഷം ഏതാനും ദിവസങ്ങൾക്കു മുൻപ് അദ്ദേഹത്തെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തിങ്കളാഴ്ച വീട്ടിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
ഡിസംബർ 8 ന് 90-ാം ജന്മദിനം ആഘോഷിക്കാനിരിക്കെ ആണ് ധർമ്മേന്ദ്രയുടെ ഈ വിടവാങ്ങൽ. ധർമ്മേന്ദ്രയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നടൻ അമിതാഭ് ബച്ചൻ ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ എത്തിച്ചേർന്നു. ഷോലെ എന്ന ചിത്രത്തിലൂടെയാണ് അമിതാഭ് ബച്ചനും ധർമ്മേന്ദ്രയും ജനപ്രിയ താരങ്ങളും അടുത്ത സുഹൃത്തുക്കളും ആകുന്നത്.
1960-ൽ ദിൽ ഭി തേരാ ഹം ഭി തേരേ എന്ന ചിത്രത്തിലൂടെയാണ് ധർമേന്ദ്ര തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. പതിറ്റാണ്ടുകൾ നീണ്ടുനിന്ന തന്റെ കരിയറിൽ, വ്യത്യസ്ത വിഭാഗങ്ങളിലായി 300-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പ്രകാശ് കൗർ ,
ഹേമ മാലിനി എന്നിവർ അദ്ദേഹത്തിന്റെ ജീവിതപങ്കാളികളായിരുന്നു. ബോളിവുഡിലെ പ്രശസ്ത നടന്മാരായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവർ ഉൾപ്പെടെ ആറ് മക്കളുടെ പിതാവാണ്.









Discussion about this post