ന്യൂഡൽഹി : പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷത്തിൽ പാകിസ്താനെ പ്രശംസിച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആവശ്യമെങ്കിൽ താൻ ഇടപെടാം എന്നും ട്രംപ് വാഗ്ദാനം ചെയ്തു. വെള്ളിയാഴ്ച വൈറ്റ് ഹൗസിന് പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, പാകിസ്താന് ഒരു മികച്ച പ്രധാനമന്ത്രിയും മികച്ച ഒരു ജനറലും ഉണ്ടെന്ന് ട്രംപ് സൂചിപ്പിച്ചു. തനിക്ക് അവരുമായി നന്നായി ഇണങ്ങാനും ഇടപെടാനും കഴിയും എന്നും ട്രംപ് വ്യക്തമാക്കി.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും പാകിസ്താന് പിന്തുണ പ്രഖ്യാപിച്ചു. സമീപകാല പോരാട്ടങ്ങളിൽ നഷ്ടപ്പെട്ട ജീവനുകൾക്ക് അനുശോചനം അറിയിക്കാൻ പാകിസ്താൻ വിദേശകാര്യ സെക്രട്ടറി അംന ബലോച്ചുമായി സംസാരിച്ചതായി രാഷ്ട്രീയ കാര്യങ്ങളുടെ അണ്ടർ സെക്രട്ടറി അലിസൺ എം ഹുക്കർ പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും താലിബാൻ ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പാകിസ്ഥാന്റെ അവകാശത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി.












