Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

 ബിസിനസാണോ സ്വപ്നം;ലാഭം കീശയിൽ,സർക്കാർ ഇളവുകൾ അറിഞ്ഞാൽ കണ്ണ് തള്ളും; സ്റ്റാർട്ട്അപ്പ് ആകുന്നതിൻ്റെ പ്രയോജനങ്ങൾ

by Brave India Desk
Nov 30, 2025, 02:24 pm IST
in India, Business
Share on Facebook
Tweet
WhatsApp
Telegram

ബിസിനസ് സ്വപ്നം കാണുന്നവരാണ് നിങ്ങളെങ്കിൽ പലരെയും ആശയക്കുഴപ്പത്തിലാക്കുന്ന ഒരു കാര്യമാണ് ഏത് രൂപത്തിൽ ആരംഭിക്കണം എന്നുള്ളത്. എങ്ങനെ തുടങ്ങിയാലെന്ത് ബിസിനസായാൽ പോരെ എന്ന കാഴ്ചപ്പാട് ശരിയല്ല. ബിസിനസിൻ്റെ നിലനിൽപ്പിനും വളർച്ചയ്ക്കും നിർണ്ണായകമായ ഘടകമാണ് എങ്ങനെ തുടങ്ങുന്നു എന്നത്. ബിസിനസിലേക്ക് ഇറങ്ങുന്നവർക്ക് തങ്ങളുടെ ആശയം സ്റ്റാർട്ടപ്പായും അവതരിപ്പിക്കാം

സ്റ്റാർട്ടഅപ്പ് ആരംഭിക്കാൻ ആശയം പുതിയതാവണം എന്ന നിർബന്ധമൊന്നുമില്ല. ആശയത്തെ എങ്ങിനെ ഉപയോഗപ്പെടുത്തുന്നു എന്നതിലാണ് കാര്യം.ഏതൊരു ആശയത്തെയും മിനുക്കിയെടുത്ത്, മെച്ചപ്പെടുത്തി വലിയ വളർച്ചയിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കുകയാണെങ്കിൽ അവിടെയാണ് വിജയം. നിങ്ങളുടെ ബിസിനസ് മോഡലിന് ഉയർന്ന തൊഴിലവസരങ്ങളോ സമ്പത്തോ സൃഷ്ടി ക്കുവാൻ കഴിവുണ്ടോ? എങ്കിൽ നിങ്ങൾക്കും സ്റ്റാർട്ടപ്പ് തുടങ്ങാം.

Stories you may like

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

എന്താണ് സ്റ്റാർട്ടപ്പ്?  മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?
1. സ്റ്റാർട്ടപ്പിന്റെ ഉടമസ്ഥരൂപം പ്രവറ്റ് ലിമിറ്റഡ് കമ്പനി, രജിസ്റ്റേർഡ് പാർട്ട്ണർഷിപ്പ് ഫേം, ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് (LLP) എന്നിവയിൽ ഏതെങ്കിലും ഒന്നാവണം.
2. ധാരാളം തൊഴിലവസരങ്ങളോ വലിയ സമ്പത്തോ സൃഷ്ടിക്കുവാൻ കഴിവുള്ളതായിരിക്കണം. ഉൽപ്പന്നങ്ങളുടെയോ സേവനങ്ങളുടേയോ പ്രക്രിയകളുടേയോ, ബിസിനസ് മോഡലിന്റെയോ നവീനത, വികസനം, അഭിവൃദ്ധിപ്പെടുത്തൽ എന്നിവയിൽ കേന്ദ്രീകൃതമായ ബിസിനസ് ആയിരിക്കണം.
3. സ്റ്റാർട്ടപ്പ് തികച്ചും പുതിയൊരു സ്ഥാപനമായിരിക്കണം. അതായത് മറ്റേതെങ്കിലും സ്ഥാപനം പുനരുദ്ധരിച്ചതോ അതിൽ നിന്നും വിഭജിച്ചു പോന്നതോ ആവരുത്.
4.സ്ഥാപനം നിലവിൽ വന്നിട്ടും പ്രവർത്തനങ്ങൾ തുടങ്ങിയിട്ടും രൂപീകരണ
തീയതി മുതൽ 10 വർഷം കവിയരുത്.
5. രൂപീകരണം മുതൽ ഒരു സാമ്പത്തിക വർഷവും വാർഷിക വിറ്റുവരവ് കോടി രൂപയിൽ കൂടരുത്.

ബിസിനസിനെ ഒരു സ്റ്റാർട്ടപ്പ് ആയി കണക്കാക്കണമെങ്കിൽ ഈ നിബന്ധന ളെല്ലാം പാലിച്ചിരിക്കണം. നാം തുടങ്ങുന്ന ഏതൊരു ബിസിനസും ഈ നിർവ ചനത്തിന്റെ പരിധിയിൽ വരില്ല. സ്റ്റാർട്ടപ്പ് അംഗീകാരം തരുന്നത് ഡിപ്പാർട്ട്മെന്റ ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി & ഇന്റേണൽ ട്രേഡ് (DPIIT) ആണ്.

സ്റ്റാർട്ട്അപ്പ് ആകുന്നതിന്റെ പ്രയോജനങ്ങൾ

DPIIT അംഗീകാരം നിങ്ങളുടെ സ്റ്റാർട്ടപ്പിന് ലഭിച്ചു എന്നിരിക്കട്ടെ. ഈ അംഗീ കാരത്തിന്റെ ഗുണഫലങ്ങൾ ഏറെയാണ്. പുതുതലമുറയിലെ സംരംഭകർക്കായി നിരവധി ആനുകൂല്യങ്ങളാണ് സർക്കാർ നൽകുന്നത്. നിങ്ങളുടെ സംരംഭത്തിന് സ്റ്റാർട്ടപ്പ് അംഗീകാരം നേടുന്നതുകൊണ്ടുള്ള ചില പ്രയോജനങ്ങൾ

*ബൗദ്ധികസ്വത്തവകാശം (Intellectual Propetry Rights) നേടുന്നത് സുഗമമാകുന്നു
*സ്റ്റാർട്ടപ്പുകളുടെ പേറ്റന്റ് അപേക്ഷകൾ മറ്റുള്ളവയുടേതിനേക്കാൾ മുൻഗണന നൽകി പരിഗണിക്കുന്നു. ഇത് വളരെ വേഗം പേറ്റന്റ് ലഭിക്കാൻ സഹായകരമാകുന്നു.
*വിവിധ ബൗദ്ധികസ്വത്തുക്കൾ എങ്ങിനെ സംരക്ഷിക്കണമെന്നും മറ്റ് രാജ്യ ങ്ങളിൽ ബൗദ്ധികസ്വത്തവകാശം എങ്ങനെ രജിസ്റ്റർ ചെയ്യാമെന്നുമുള്ള ഉപദേശങ്ങൾ നൽകാൻ ഫസിലിറ്റേഴ്സിന്റെ ഒരു പാനൽ സദാസജ്ജമാണ്. ഇവർക്കുള്ള ഫീസ് സർക്കാർ നൽകും. ബൗദ്ധികസ്വത്തവകാശം നേടാനു ള്ള നിയമപരമായ ഫീസ് മാത്രം സ്റ്റാർട്ടപ്പുകൾ അടച്ചാൽ മതിയാകും.
*മറ്റ് കമ്പനികൾക്ക് നൽകേണ്ടി വരുന്നതിൽ നിന്നും പേറ്റന്റ് അപേക്ഷാഫീസിൽ 80% ഇളവും ട്രേഡ് മാർക്ക് അപേക്ഷാ ഫീസിൽ 50% ഇളവും സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും.
*കമ്പനി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ മൂന്ന് മുതൽ അഞ്ച് വർഷം വരെ സ്റ്റാർട്ടപ്പുകൾക്ക് ചില അനുവദനീയ തൊഴിൽ, പരിസ്ഥിതി നിയമ ങ്ങളിൽ സെർട്ടിഫിക്കേഷൻ ചെയ്യാം. അതുപോലെ തന്നെ 36 വൈറ്റ് കാ റ്റഗറി വ്യവസായങ്ങൾക്ക് ചില പരിസ്ഥിതി നിയമങ്ങളിൽ ആദ്യത്തെ മൂന്ന് വർഷം ക്ലിയറൻസ് ആവശ്യമില്ല.
* മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സ് സ്റ്റാർട്ടപ്പുകളെ ‘ഫാസ്റ്റ് ട്രാക്ക് ഫോംസ്’ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ 90 ദിവസത്തിനു ള്ളിൽ അടച്ചു പൂട്ടൽ പ്രക്രിയ പൂർത്തീകരിക്കുവാൻ സാധിക്കും.
* മൂന്നു വർഷത്തെ ആദായനികുതി ഹോളിഡേ സ്റ്റാർട്ടപ്പുകൾക്ക് ലഭിക്കും. കമ്പനിയോ എൽഎൽപിയോ ആയി 2016 ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ രൂപീ കരിച്ച സ്റ്റാർട്ടപ്പുകൾക്ക് ആദായനികുതി ഇളവുകൾക്കായി അപേക്ഷിക്കാം. ഇത്തരം സ്റ്റാർട്ടപ്പുകളുടെ വാർഷിക വിറ്റുവരവ് 25 കോടി രൂപയോ അതിൽ താഴെയോ ആണെങ്കിൽ, അവ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ഏഴ് വർഷങ്ങളിൽ തുടർച്ചയായ ഏതെങ്കിലും മൂന്ന് വർഷങ്ങളിൽ ആദായനികു തി നൽകേണ്ടതില്ല. ഇന്റർ മിനിസ്റ്റീരിയൽ ബോർഡിൽ നിന്നും സർട്ടിഫിക്കറ്റ് നേടിയ സ്റ്റാർട്ടപ്പുകൾക്കാണ് ഈ പ്രയോജനം ലഭിക്കുക. (100 കോടി രൂപ വിറ്റുവരവും ആദ്യത്തെ പത്ത് വർഷങ്ങളിലെ മൂന്ന് വർഷവും എന്ന ഭേദഗതി 2021 ഏപ്രിൽ ഒന്നുമുതൽ നിലവിൽ വന്നു.
*സർക്കാർ ടെൻഡറുകൾക്ക് അപേക്ഷിക്കുമ്പോൾ മറ്റ് കമ്പനികൾക്കുള്ള പല നിബന്ധനകളും സ്റ്റാർട്ടപ്പുകൾക്ക് ഒഴിവാക്കിയിട്ടുണ്ട്.

നിങ്ങളുടെ സംരംഭം സ്റ്റാർട്ടപ്പ് നിർവചനത്തിന്റെ പരിധിയിൽ വരുന്നുണ്ടെങ്കിൽ അതിന് സ്റ്റാർട്ടപ്പ് അംഗീകാരം ലഭ്യമാക്കാൻ അമാന്തിക്കരുത്. ആദ്യത്തെ പത്ത് വർഷത്തേക്ക് മാത്രമാണ് ഈ അംഗീകാരം ലഭിക്കുക. സ്ഥാപനം രൂപീകരിച്ച് പത്ത് വർഷം കഴിഞ്ഞിട്ടുണ്ടെങ്കിൽ ഈ അംഗീകാരം ലഭിക്കില്ലെന്ന് ഓർക്കുക.

 

Tags: businessstartup business
Share
Tweet
Send
Share

Latest stories from this section

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

Latest News

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

‘മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് പിൻവലിച്ചു’: ഉപഭോക്താക്കൾക്ക് ആശ്വാസം, തിങ്കളാഴ്ച മുതൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

‘പെണ്ണാണെന്ന് അറിയാൻ വസ്ത്രം ഊരി നോക്കണോ?’: പ്ലസ് ടു വിദ്യാർഥിനിയെ അപമാനിച്ച പ്രിയദർശിനി കണ്ടക്ടർക്ക് സസ്പെൻഷൻ

ഇറാന്റെ ആണവനിലയങ്ങൾ ഒന്നൊന്നായി ആക്രമിച്ച് ഇസ്രായേൽ; പശ്ചിമേഷ്യയിൽ മഹായുദ്ധകാഹളം?

ലെബനനും ഗാസയും ഇസ്രയേലിനോട് കൂട്ടിച്ചേർക്കണം, വെസ്റ്റ് ബാങ്കിൽ യുദ്ധം വേണം’:ഇസ്രായേൽ മന്ത്രി

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ജി. സുധാകരൻ ബുദ്ധിമാനായ കമ്യൂണിസ്റ്റ്, കൊടുംചതി ചെയ്യുമെന്ന് കരുതിയില്ല’: സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies