പാകിസ്താനെ ഇനി അസിം മുനീർ ഭരിക്കും. പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി(ചീഫ് ഓഫ് ഡിഫൻസ് ഫോഴ്‌സ്) ഔദ്യോഗിക നിയമനം വന്നതോടെയാണ് അസിം മുനീർ സർവാധികാരി ആയത്. പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗികഉത്തരവിറക്കിയത്.
പുതിയ ഭേദഗതിയുടെ ഭാഗമായാണ് കരസേനാ മേധാവി അസിം മുനീറിനെ ‘ചീഫ് ഓഫ് ഡിഫൻസ്ഫോഴ്സ്’ എന്ന പുതിയ പദവിയിലേക്ക് ഉയർന്നത്. ഇതോടെ അദ്ദേഹം നാവികസേനയുടെയുംവ്യോമസേനയുടെയും കമാൻഡ് ഔദ്യോഗികമായി ഏറ്റെടുക്കും. കാലാവധി പൂർത്തിയായാലുംഅദ്ദേഹത്തിന് തന്റെ പദവി നിലനിർത്തുകയും ആജീവനാന്ത നിയമപരിരക്ഷ നേടുകയും ചെയ്യാം. ക്രിമിനൽ വിചാരണയിൽ നിന്ന് അസിം മുനീറിന് ആജീവനാന്ത സംരക്ഷണം ലഭിക്കും. പ്രസിഡന്റിന്സമാനമായ ഭരണഘടനാപരമായ അവകാശങ്ങളോടെയാണ് സിഡിഎഫ് പ്രവർത്തിക്കുക. ഇംപീച്ച്‌മെന്റിന് സമാനമായ ഒരു പാർലമെന്ററി നടപടികളിലൂടെ മാത്രമേ സംയുക്തസേനാമേധാവിയെ നീക്കം ചെയ്യാൻ കഴിയൂ എന്നതാണ് മറ്റൊരു പ്രത്യേകത.
ഭേദഗതി പ്രകാരം സുപ്രീം കോടതിക്ക് മുകളിൽ ഒരു പുതിയ ഫെഡറൽ ഭരണഘടനാ കോടതിസ്ഥാപിക്കും. ഇവിടേക്കുള്ള ജഡ്ജിമാരെ എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കും. ജഡ്ജിമാരെ എവിടെ, എങ്ങനെ സ്ഥലം മാറ്റണം എന്നുള്ള തീരുമാനം പ്രസിഡന്റിന് മാത്രമായിരിക്കും. ഇത്എല്ലാത്തരത്തിലുമുള്ള ഉത്തരവാദിത്ത പ്രക്രിയകളെയും ഇല്ലാതാക്കുന്നു.











Discussion about this post