ഡല്‍ഹി: ഭരണപ്രതിസന്ധിയെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് കടുത്ത ഭരണപ്രതിസന്ധി നിലനില്‍ക്കുന്നു എന്ന് ഗവര്‍ണര്‍ കെ.കെ പോള്‍ കേന്ദ്ര മന്ത്രിസഭക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.
എം.എല്‍.എമാര്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് ഹരീഷ് റാവത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിസന്ധിയിലായത്. സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയും ചെയ്തു. നാളെ റാവത്ത് സര്‍ക്കാര്‍ വിശ്വാസവോട്ട് നേരിടാനിരിക്കെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുക്കുന്നത്
. ഒന്‍പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ പാര്‍ട്ി വിട്ട് ബിജെപിയുമായി സഹകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടെ ഇന്നലെ സ്പീക്കര്‍ വിമത എംഎല്‍എമാരെ അയോഗ്യരാക്കി.
Discussion about this post