ചെന്നൈ: വോട്ട് ചെയ്യാനായി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ നടന്‍ വിജയകാന്തിന്റെ ഭാര്യയ്ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഡി.എം.ഡി.കെ വനിത വിഭാഗം നേതാവും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലതയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം ഒരു പൊതുയോഗത്തിനിടെയായിരുന്നു പ്രേമലതയുടെ പരാതിക്കിടയാക്കിയ പ്രസംഗം. ചില പാര്‍ട്ടികള്‍ വോട്ടു ചെയ്താല്‍ പണം നല്‍കാമെന്നാണ് പറയുന്നത്. ഒരു വോട്ടിന് 2,000 മുതല്‍ 3,000 വരെയാണ് ഇവര്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ ഒരു വോട്ടിന് ഒരു ലക്ഷം രൂപ നല്‍കും ഇതായിരുന്നു പ്രമേലതയുടെ പ്രസംഗം.
പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം എ.ഐ.എ.ഡി.എം.കെ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്
Discussion about this post