പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് പോലീസ്. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ അറസ്റ്റ് ചെയ്തത്.
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകി സൗഹൃദം സ്ഥാപിച്ച്. കഴിഞ്ഞ ഒക്ടോബർ , നവംബർ മാസങ്ങളിൽ കക്കാട്ടുള്ള ബന്ധുവിട്ടീലെത്തിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
കുട്ടിയുടെ കയ്യിൽ പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്












