ഇന്ത്യക്കെതിരെ പ്രകോപനപരമായ പരാമർശങ്ങളുമായി പാകിസ്താൻ മുസ്ലീം ലീഗിലെ (പിഎംഎൽ) യുവജന വിഭാഗം നേതാവ് കമ്രാൻ സയീദ് ഉസ്മാനി. ബംഗ്ലാദേശിനെതിരെ എന്തെങ്കിലും ആക്രമണം ഉണ്ടായാൽ പാക് സൈന്യവും മിസൈലുകളും തിരിച്ചടിക്കുമെന്നും പാക് നേതാവ് പറയുന്നു. പാകിസ്താനും ബംഗ്ലാദേശും തമ്മിൽ ഒരു സൈനിക സഖ്യത്തിന് പിഎംഎൽ നേതാവ് കമ്രാൻ സയീദ് ഉസ്മാനി ആഹ്വാനം ചെയ്തു.
ഇന്ത്യ ബംഗ്ലാദേശിന്റെ സ്വയംഭരണത്തെ ആക്രമിച്ചാൽ, ആരെങ്കിലും ബംഗ്ലാദേശിനെ ദുരുദ്ദേശ്യത്തോടെ നോക്കാൻ ധൈര്യപ്പെട്ടാൽ, പാകിസ്താനിലെ ജനങ്ങളും, പാകിസ്താൻ സായുധ സേനയും, നമ്മുടെ മിസൈലുകളും അകലെയല്ലെന്ന് ഓർക്കുകയെന്ന് നേതാവ് പറയുന്നു. ഇന്ത്യയുടെ ‘അഖണ്ഡ ഭാരത പ്രത്യയശാസ്ത്രം’ ബംഗ്ലാദേശിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ എന്ന് വിശേഷിപ്പിച്ച ഉസ്മായി പാകിസ്താൻ ഇതിനെ വെച്ചുപൊറുപ്പിക്കില്ലെന്നും അവകാശപ്പെട്ടു.
ഇന്ത്യയെ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലേക്ക് പാകിസ്താൻ തള്ളിവിട്ടിരുന്നുവെന്നും ആവശ്യമെങ്കിൽ വീണ്ടും അങ്ങനെ ചെയ്യുമെന്നും ഉസ്മാനി അവകാശപ്പെട്ടു. പടിഞ്ഞാറ് നിന്ന് പാകിസ്താൻ ആക്രമിക്കുകയും കിഴക്ക് നിന്ന് ബംഗ്ലാദേശ് ആക്രമിക്കുകയും ചെയ്യുമ്പോൾ, ചൈന ഇപ്പോഴും അരുണാചൽ പ്രദേശിലും ലഡാക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തന്ത്രപരമായ സാഹചര്യം ഇയാൾ നിർദ്ദേശിച്ചു. ഒരു ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതിനായി അഖണ്ഡ് ഭാരത് പ്രത്യയശാസ്ത്രത്തിന് കീഴിൽ ബംഗ്ലാദേശിനെ തകർക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്നും പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ അനുയായി കൂടിയായ ഇയാൾ അവകാശപ്പെട്ടു
പാകിസ്താനും ബംഗ്ലാദേശും ഒരു സൈനിക സഖ്യം രൂപീകരിക്കണമെന്നാണ് ഞങ്ങളുടെ നിർദ്ദേശം – പാകിസ്താൻ ബംഗ്ലാദേശിൽ ഒരു സൈനിക താവളം സ്ഥാപിക്കണം, ബംഗ്ലാദേശ് പാകിസ്താൻ ഒരു സൈനിക താവളം സ്ഥാപിക്കണമെന്ന് ഇയാൾ പറയുന്നു.










Discussion about this post