ഭാരതത്തിന്റെ സൈനിക ശക്തിക്ക് മുന്നിൽ പാകിസ്താൻ മുട്ടുമടക്കിയതിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പാക് വിദേശകാര്യമന്ത്രി ഇഷാഖ് ദാർ. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ഭാരതം നൽകിയ ചുട്ട മറുപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ പാകിസ്താനെ എത്രത്തോളം തകർത്തു എന്ന് ഇതാദ്യമായി ഒരു പാക് ഔദ്യോഗിക പ്രതിനിധി സമ്മതിച്ചിരിക്കുകയാണ്. വെറും 36 മണിക്കൂറിനുള്ളിൽ 80-ലധികം ഡ്രോണുകൾ ഉപയോഗിച്ച് ഭാരതം നടത്തിയ മിന്നലാക്രമണം പാക് സൈന്യത്തിന്റെ നട്ടെല്ലൊടിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
ഇന്ത്യക്കെതിരെ നിരന്തരം വിഷം ചീറ്റുന്ന പാക് വിദേശകാര്യമന്ത്രി, ഒരു അന്താരാഷ്ട്ര ചർച്ചയ്ക്കിടെയാണ് അറിയാതെ സത്യം വിളിച്ചുപറഞ്ഞത്. ഭാരതത്തിന്റെ ഡ്രോണുകൾ പാക് വ്യോമാതിർത്തി ഭേദിച്ച് താവളങ്ങൾ തകർക്കുമ്പോൾ പ്രതിരോധിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പാക് സൈന്യമെന്ന് ഇഷാഖ് ദാർ സമ്മതിച്ചു. 80-ഓളം ഡ്രോണുകൾ തുടർച്ചയായി 36 മണിക്കൂർ പാക് മണ്ണിൽ നാശം വിതച്ചതായാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇന്ത്യയുടെ പക്കൽ ഇത്രയധികം ആധുനിക ഡ്രോൺ സാങ്കേതികവിദ്യ ഉണ്ടെന്നത് പാകിസ്ഥാനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിനിടെ ജീവൻ രക്ഷിക്കാനായി പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയോട് ബങ്കറിലേക്ക് മാറാൻ സൈന്യം ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ സെെനിക ശക്തിയ്ക്ക് മുന്നിൽ പാകിസ്താൻ വിയർത്തുവെന്ന് ഒരു പാക് മന്ത്രി തന്നെ തുറന്നു സമ്മതിക്കുന്നത്.
പാകിസ്താൻ സാമ്പത്തികമായി തകർന്നു നിൽക്കുമ്പോൾ ഭാരതത്തിന്റെ ഈ സൈനിക മുന്നേറ്റം അവരെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഭാരതത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നവർക്ക് നൽകുന്ന കൃത്യമായ താക്കീതാണ് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.












Discussion about this post