2026-ൽ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ പോരാട്ടങ്ങളുടെ ഷെഡ്യൂൾ പുറത്തുവന്നിരിക്കുകയാണ്. . ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിലെ പോരാട്ടമാണ് ഇതിൽ ഏറ്റവും പ്രധാനം. ജൂണിൽ ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിലും ഇരുടീമുകളും നേർക്കുനേർ വരും.
ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇംഗ്ലണ്ടിൽ നടക്കുന്ന വനിതാ ടി20 ലോകകപ്പിലും ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. 2026 ജൂൺ 14 ന് നടക്കുന്ന ഈ പോരാട്ടം ഇരുടീമുകളുടെയും ഗ്രുപ്പിലെ ആദ്യ മത്സരം കൂടിയാകും.
സിംബാബ്‌വെയിലും നമീബിയയിലുമായി നടക്കുന്ന ഐസിസി അണ്ടർ-19 ഏകദിന ലോകകപ്പ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്ഥാനും വ്യത്യസ്ത ഗ്രൂപ്പുകളിലാണ്. ആദ്യ ഘട്ടത്തിലോ സൂപ്പർ സിക്‌സിലോ ഇരുടീമുകളും ഏറ്റുമുട്ടില്ല. സെമി ഫൈനലിലോ ഫൈനലിലോ മാത്രമേ ഈ പോരാട്ടം നടക്കാൻ സാധ്യതയുള്ളൂ. ഏഷ്യാ കപ്പ് ഫൈനലിലെ തോൽവിക്ക് പകരം ചോദിക്കാൻ ഇന്ത്യൻ യുവനിര അവിടെ കാത്തിരിക്കും.











