Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International
USA

വെനസ്വേലയിൽ യുഎസ് വ്യോമാക്രമണം: പ്രസിഡന്റ് നികോളാസ് മഡൂറോയും ഭാര്യയും പിടിയിലെന്ന് ട്രംപ്

by Brave India Desk
Jan 3, 2026, 03:13 pm IST
in USA, India, International
Share on Facebook
Tweet
WhatsApp
Telegram

ലാറ്റിൻ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ അമേരിക്കയുടെ വൻ സൈനിക നീക്കം. വെനസ്വേലൻ പ്രസിഡന്റ് നികോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം പിടികൂടി രാജ്യം കടത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ശനിയാഴ്ച പുലർച്ചെ വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെയാണ് നിർണ്ണായക നീക്കം നടന്നത്.

തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്. “വെനസ്വേലയ്ക്കും  നേതാവിനുമെതിരെ യുഎസ് വിജയകരമായ വലിയ തോതിലുള്ള ആക്രമണം നടത്തി. മഡൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തെത്തിച്ചു” – ട്രംപ് കുറിച്ചു. അമേരിക്കൻ നിയമപാലകരുമായി (Law Enforcement) സഹകരിച്ചാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് കാരക്കാസിനെ നടുക്കിക്കൊണ്ട് സ്ഫോടനങ്ങൾ ആരംഭിച്ചത്. വെനസ്വേലയിലെ ഏറ്റവും വലിയ സൈനിക കേന്ദ്രമായ ഫ്യൂർട്ടെ ടിയുന (Fuerte Tiuna), പ്രധാന വ്യോമതാവളമായ ലാ കാർലോട്ട (La Carlota) എന്നിവിടങ്ങളിൽ യുഎസ് മിസൈലുകൾ പതിച്ചിരുന്നു.  നഗരത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. കുറഞ്ഞ ഉയരത്തിൽ യുഎസ് യുദ്ധവിമാനങ്ങൾ പറക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ റിപ്പോർട്ട് ചെയ്തു. മിറാൻഡ, ലാ ഗ്വൈറ, അരഗ്വ എന്നീ സംസ്ഥാനങ്ങളിലും ആക്രമണം നടന്നതായി വെനസ്വേലൻ സർക്കാർ സ്ഥിരീകരിച്ചിരുന്നു.

മഡൂറോ ഭരണകൂടം രാജ്യാന്തര ലഹരിമരുന്ന് കടത്തിന്  നേതൃത്വം നൽകുന്നുവെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ പ്രധാന ആരോപണം. കഴിഞ്ഞ അഞ്ച് മാസമായി വെനസ്വേലയ്ക്ക് മേൽ അമേരിക്ക കടുത്ത സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. സെപ്റ്റംബർ മുതൽ കരീബിയൻ കടലിൽ ലഹരിമരുന്ന് കടത്തുന്ന ബോട്ടുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ വെനസ്വേലയിലെ എണ്ണസമ്പത്ത് കൈക്കലാക്കാനാണ് ട്രംപ് യുദ്ധം അഴിച്ചുവിടുന്നതെന്ന് മഡൂറോ നേരത്തെ ആരോപിച്ചിരുന്നു.

അമേരിക്കയുടെ സൈനിക നീക്കത്തിനെതിരെ കൊളംബിയ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി അടിയന്തരമായി യോഗം ചേരണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. 1989-ൽ പനാമയിൽ മാനുവൽ നോറിഗയെ പിടികൂടിയതിന് ശേഷം, മറ്റൊരു രാജ്യത്തിന്റെ ഭരണത്തലവനെ അമേരിക്ക നേരിട്ട് സൈനിക നീക്കത്തിലൂടെ പിടികൂടുന്നത് ഇതാദ്യമായാണ്

Tags: Venezuelan President Nicolas MaduroVenezuelan PresidentNicolas Maduro
Share
Tweet
Send
Share

Latest stories from this section

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

Latest News

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

അഫ്ഗാൻ അതിർത്തി മേഖലകളിൽ വീണ്ടും വ്യോമാക്രമണം നടത്തി പാകിസ്ഥാൻ ; 3 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നത് ആരോപണമല്ല, കണ്ടെത്തൽ; അന്വേഷണം ആവശ്യം; വിജിലൻസിന് പരാതി നൽകി പൊതുപ്രവർത്തകൻ

മകൾ വഴി പിണറായി വിജയൻ നിയമവിരുദ്ധമായി പണം കൈപ്പറ്റിയതിന് വ്യക്തമായ തെളിവുകളുണ്ട് ; പിണറായിക്കും വീണയ്ക്കും റിയാസിനും എതിരെ കേസെടുക്കാമെന്ന് നിയമോപദേശം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

അപ്രതീക്ഷിത മഴയിൽ വിറച്ച് നാട്: സംസ്ഥാനത്ത് ഒൻപത് മരണം

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഏഷ്യൻ ഗെയിംസ് എംഎംഎയിൽ ചരിത്രമെഴുതി സുചിക താരിയൽ ; എംഎംഎ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡൽ

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘വലിയ ചില കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു’ ; ഇറാനെതിരെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് ട്രംപ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies