ലഖ്‌നൗ : ഉത്തർപ്രദേശിൽ 6 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നേരെ പോലീസ് എൻകൗണ്ടർ. ബുലന്ദ്ഷഹറിൽ ആണ് ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തതിന് ശേഷം ടെറസിൽ നിന്നും താഴെയെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തിലെ പ്രതികളെ രണ്ടുപേരെയും പോലീസ് വെടിവെച്ച് വീഴ്ത്തി. ഗുരുതരാവസ്ഥയിലുള്ള ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.
ജനുവരി 2 നായിരുന്നു പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. തന്റെ വീടിനു സമീപമുള്ള മറ്റൊരു വീടിന്റെ ടെറസിൽ കളിക്കുകയായിരുന്ന പെൺകുട്ടിക്കാണ് ആക്രമണം നേരിടേണ്ടിവന്നത്. രണ്ടു പ്രതികളും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തശേഷം തങ്ങളെ തിരിച്ചറിയാതിരിക്കാനായി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ വീടിനു സമീപം വാടകയ്ക്ക് താമസിക്കുന്നവരാണ് പ്രതികൾ.
ഗുരുതരമായി പരിക്കേറ്റ നിലയിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെ കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 70(2), 103(1) വകുപ്പുകൾ പ്രകാരവും, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമത്തിലെ 5(എം), 6 വകുപ്പുകൾ പ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ എൻകൗണ്ടറിലൂടെ കീഴടക്കുകയായിരുന്നു.









Discussion about this post