രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതനെന്ന് രാഹുൽ ഈശ്വർ. കേസിലെ അതിജീവിത താൻ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പരാതി നൽകിയത് തെറ്റാണെന്ന് രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. വീഡിയോ ചെയ്യുന്നതിലും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിലും തനിക്ക് വിലക്കില്ലെന്നാണ രാഹുൽ ഈശ്വറിന്റെ പ്രതികരണം.
അതിജീവിത എന്ന് പറയുന്ന പെൺകുട്ടിയുടെ ഭർത്താവാണ് ശരിക്കും അതിജീവിതൻ. അവനെ സപ്പോർട്ട് ചെയ്ത് കൊടുത്ത വിഡിയോ ആണ് ആ പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. അയാൾക്കെതിരെ പരാതി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് എനിക്കെതിരെ പരാതി കൊടുത്തത്. അവർ പരാതിക്കാരി ആണ്, അതിജീവിത അല്ല. ഞാൻ ഫോട്ടോ ഷെയർ ചെയ്തിട്ടില്ല, ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്തിട്ടില്ല. സ്ത്രീസുരക്ഷ എന്ന ആശയത്തെ ഇവർ ദുരുപയോഗം ചെയ്യുകയാണ്. പരാതിക്കാരി പറയുന്ന പീഡനാരോപണം നിലനിൽക്കില്ല എന്ന് രാഹുലിന്റെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പതിനാലാമത്തെ പേജിൽ പറയുന്നുണ്ട്. പിന്നെ എങ്ങനെയാണ് അവർ അതിജീവിത ആകുന്നത്? മാദ്ധ്യമങ്ങൾ അവളോടൊപ്പവും അവനോടൊപ്പവും അല്ല നിൽക്കേണ്ടത്, സത്യത്തിനൊപ്പം നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു.











Discussion about this post