ചണ്ഡീഗഡ് : പഞ്ചാബിൽ കൊലക്കേസ് പ്രതിയെ പോലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തി. ആം ആദ്മി പാർട്ടി നേതാവ് നേതാവ് ജർണൈൽ സിംഗിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി ആണ് പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ജർണൈൽ സിംഗിന്റെ കൊലപാതകത്തിന് പിന്നിലെ പ്രധാന ഗൂഢാലോചനക്കാരൻ ആയിരുന്നു കൊല്ലപ്പെട്ട പ്രതി എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.
ഞായറാഴ്ച അമൃത്സറിലെ ഒരു വിവാഹ വേദിയിൽ വെച്ചാണ് ആം ആദ്മി പാർട്ടി സർപഞ്ച് ആയിരുന്ന ജർണൈൽ സിംഗ് അജ്ഞാതരായ ആക്രമികളുടെ വെടിയേറ്റ് മരിച്ചത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും അനുസരിച്ചാണ് പ്രതികളിലേക്ക് എത്തിയത് എന്നാണ് പോലീസ് സൂചിപ്പിക്കുന്നത്. പഞ്ചാബിൽ ആം ആദ്മി പാർട്ടി സർക്കാരിന്റെ കീഴിൽ ക്രമസമാധാന നില പൂർണമായും തകർന്നിരിക്കുകയാണ് ബിജെപി കുറ്റപ്പെടുത്തി.









Discussion about this post