ലോകം വീണ്ടും ഒരു മഹാവിപത്തിന്റെ വക്കിലാണോ? ‘ബാൽക്കൻസിലെ നൊസ്‌ട്രഡാമസ്’ എന്നറിയപ്പെടുന്ന ബൾഗേറിയൻ പ്രവചനകാരി ബാബ വംഗയുടെ 2026-ലെ പ്രവചനങ്ങൾ പുറത്തുവരുമ്പോൾ ലോകം ഭീതിയോടെയാണ് ഉറ്റുനോക്കുന്നത്. 2026-ൽ മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുമെന്നും മനുഷ്യൻ ആദ്യമായി അന്യഗ്രഹജീവികളുമായി സമ്പർക്കം പുലർത്തുമെന്നുമാണ് വംഗയുടെ പ്രവചനമെന്നാണ് റിപ്പോർട്ട്
റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടയിലും തായ്‌വാന് മേൽ ചൈന നടത്തുന്ന സൈനിക നീക്കങ്ങളും അമേരിക്കയുമായുള്ള ബന്ധം വഷളായതും ബാബ വംഗയുടെ പ്രവചനങ്ങൾക്ക് ആക്കം കൂട്ടുന്നു. 2026-ൽ ആരംഭിക്കുന്ന ഈ യുദ്ധം ലോകക്രമത്തെ തന്നെ മാറ്റിമറിക്കുമെന്നാണ് പ്രവചനം. 1996-ൽ അന്തരിച്ച ബാബ വംഗ 9/11 ആക്രമണം, ഡയാന രാജകുമാരിയുടെ മരണം, ചൈനയുടെ വളർച്ച എന്നിവ കൃത്യമായി പ്രവചിച്ചിരുന്നതായി കരുതപ്പെടുന്നു.
മനുഷ്യരാശി അന്യഗ്രഹജീവികളുമായി സമ്പർക്കം പുലർത്തുന്ന വർഷമായിരിക്കും 2026 എന്ന് വംഗ മുന്നറിയിപ്പ് നൽകുന്നു. ഇത് ഒരുപക്ഷേ വലിയൊരു ആഗോള പ്രതിസന്ധിക്കോ ലോകാവസാനത്തിനോ കാരണമായേക്കാം. കഴിഞ്ഞ മാസം ഭൂമിക്ക് തൊട്ടടുത്തെത്തിയ ‘3I/ATLAS’ എന്ന നിഗൂഢ വസ്തുവിനെ ബാബ വംഗയുടെ പ്രവചനവുമായി ചില ഗൂഢാലോചന സിദ്ധാന്തക്കാർ ഇതിനോടകം ബന്ധിപ്പിച്ചു കഴിഞ്ഞു.
ബാബ വംഗയുടെ കണക്കുകൂട്ടൽ പ്രകാരം 2025-ൽ തന്നെ ലോകാവസാനത്തിന്റെ തുടക്കം കുറിച്ചിരുന്നു. യൂറോപ്പിലെ യുദ്ധങ്ങൾ, ആഗോള സാമ്പത്തിക തകർച്ച, ശക്തമായ ഭൂകമ്പങ്ങൾ എന്നിവ 2025-ൽ സംഭവിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ 5079-ൽ മാത്രമായിരിക്കും ലോകം പൂർണ്ണമായും നശിക്കുകയെന്നും വംഗയുടെ പ്രവചനങ്ങളിൽ പറയുന്നു.
യുദ്ധഭീതിയും സാമ്പത്തിക മാന്ദ്യവും നിലനിൽക്കുന്ന സാഹചര്യത്തിൽ, ഈ പ്രവചനങ്ങൾ കേവലം യാദൃശ്ചികതയാണോ അതോ വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണോ എന്ന ചർച്ചയിലാണ് ലോകമെമ്പാടുമുള്ള ആളുകൾ.













Discussion about this post