വെനസ്വേലയുടെ ആകാശം കറുത്തിരുണ്ട ഒരു രാത്രിയായിരുന്നു അത്. രാജ്യത്തിന്റെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കൊട്ടാരത്തിന് കാവൽ നിന്നിരുന്ന ഗാർഡുകൾ പതിവ് പോലെ അതീവ ജാഗ്രതയിലായിരുന്നു. ആധുനിക റഡാറുകളും സായുധരായ നൂറുകണക്കിന് സൈനികരും ആ കൊട്ടാരത്തിന് ചുറ്റും കോട്ട പോലെ കാവലുണ്ടായിരുന്നു. പക്ഷേ, ആധുനിക യുദ്ധചരിത്രം പോലും കണ്ടിട്ടില്ലാത്ത ഒരു ‘യുദ്ധത്തിനാണ്’ ആ രാത്രി സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അവർ അറിഞ്ഞില്ല.
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. “എല്ലാം നിശ്ചലമായത് പോലെ തോന്നി,” രക്ഷപ്പെട്ട ഒരു ഗാർഡ് പിന്നീട് ഭീതിയോടെ ഓർത്തെടുത്തു. ഒരു സാങ്കേതിക തകരാറും ഇല്ലാതെ തന്നെ വെനസ്വേലയുടെ അത്യാധുനിക റഡാർ സംവിധാനങ്ങൾ ഒന്നടങ്കം ഓഫായി. നിമിഷങ്ങൾക്കുള്ളിൽ ആകാശത്ത് ഈച്ചകളെപ്പോലെ നൂറുകണക്കിന് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടു. യാതൊരു ശബ്ദവുമില്ലാതെ, വെളിച്ചമില്ലാതെ അവ കൊട്ടാരത്തിന് മുകളിൽ വട്ടംചുറ്റി. തങ്ങളുടെ സൈനികർക്ക് തോക്കെടുക്കാൻ പോലും സമയം ലഭിച്ചില്ല.
പിന്നീട് കണ്ടത് ഭയാനകമായ കാഴ്ചകളായിരുന്നു. അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് അവിടെ എന്തോ ഒരു നിഗൂഢ ആയുധം പ്രയോഗിച്ചു. വെടിയുണ്ടകളോ ബോംബുകളോ അല്ല അവിടെ പെയ്തത്. പകരം, അന്തരീക്ഷത്തിൽ എന്തോ മാറ്റം സംഭവിച്ചു. പെട്ടെന്ന്, കാവൽ നിന്നിരുന്ന കരുത്തരായ സൈനികർ മുട്ടുകുത്തി വീഴാൻ തുടങ്ങി. അവർ അലറിവിളിക്കുക പോലും ചെയ്തില്ല. പകരം, എല്ലാവരുടെയും മൂക്കിലൂടെയും വായയിലൂടെയും ചോര ഒലിക്കാൻ തുടങ്ങി. ചിലർ വാതോരാതെ രക്തം ഛർദ്ദിച്ചു. ആന്തരിക അവയവങ്ങൾ തകരുന്നതുപോലെ അവർ പിടഞ്ഞു.
നൂറുകണക്കിന് വെനസ്വേലൻ പോരാളികളാണ് മിനിറ്റുകൾക്കുള്ളിൽ മരിച്ചുവീണത്. എന്നാൽ അത്ഭുതകരമെന്നു പറയട്ടെ, അമേരിക്കൻ ഭാഗത്ത് ഒരു പോറലേറ്റ സൈനികൻ പോലുമില്ലായിരുന്നു. മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത തരം സാങ്കേതികവിദ്യയാണ് അമേരിക്ക അവിടെ പരീക്ഷിച്ചത്. വെടിയുണ്ട ഉപയോഗിക്കാതെ ശത്രുവിനെ തകർക്കുന്ന ആ ‘രഹസ്യ ആയുധം’ സൈനികരെ ഒന്നടങ്കം നിസ്സഹായരാക്കി. റഡാർ സംവിധാനങ്ങളും സൈന്യവും നിശ്ചലമായതോടെ നിക്കോളാസ് മഡുറോ പൂർണ്ണമായും ഒറ്റപ്പെട്ടു. അമേരിക്കൻ സൈന്യം ആ കൊട്ടാരത്തിനുള്ളിലേക്ക് സുരക്ഷിതമായി കടന്നുചെന്നു.
അപകടത്തിൽ രക്ഷപെട്ട ഗാർഡ് പറഞ്ഞത് ഇങ്ങനെ “അവർ സാധാരണ മനുഷ്യരെപ്പോലെയല്ല നീങ്ങിയിരുന്നത്. ഓരോ സെക്കൻഡിലും നൂറുകണക്കിന് വെടിയുണ്ടകൾ പായിക്കുന്ന അതിമാരകമായ കൃത്യതയോടെയാണ് അവർ മുന്നേറിയത്.” ആ ഗാർഡ് വിറയലോടെ ഓർത്തെടുത്തു. അമേരിക്കൻ സൈന്യം വർഷങ്ങളായി രഹസ്യമായി വികസിപ്പിച്ചുകൊണ്ടിരുന്ന ‘ഡയറക്ടഡ് എനർജി വെപ്പൺസ്’ ആദ്യമായി യുദ്ധമുഖത്ത് പ്രയോഗിച്ചതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലേസർ രശ്മികളോ മൈക്രോവേവ് തരംഗങ്ങളോ ഉപയോഗിച്ച് ശത്രുവിനെ നിഷ്പ്രഭമാക്കുന്ന വിദ്യ.
മൈക്രോവേവ് തരംഗങ്ങളോ അതിതീവ്രമായ ലേസർ രശ്മികളോ ഒരു നിശ്ചിത ലക്ഷ്യത്തിലേക്ക് കേന്ദ്രീകരിച്ച് പ്രയോഗിക്കുന്ന രീതിയാണിത്. ഇതിൽ നിന്ന് പുറപ്പെടുന്ന ഊർജ്ജം ലക്ഷ്യസ്ഥാനത്തുള്ള ആളുകളുടെ ആന്തരിക അവയവങ്ങളെയും നാഡീവ്യൂഹത്തെയും നേരിട്ട് ബാധിക്കും. പുറമെ മുറിവുകളുണ്ടാകില്ലെങ്കിലും ഉള്ളിൽ അത് കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ശരീരത്തിനുള്ളിലെ അതിസൂക്ഷ്മമായ രക്തക്കുഴലുകൾ തകരുന്നത് മൂലം മൂക്കിലൂടെയും വായിലൂടെയും രക്തം വരും.
മുമ്പ് ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് ഒരു റെയ്ഡിൽ നേരിട്ട് ഇത് ഉപയോഗിക്കുന്നത് ഇതാദ്യമാകാമെന്ന് ‘ദി പോസ്റ്റ്’ റിപ്പോർട്ട് ചെയ്യുന്നു.
🚨This account from a Venezuelan security guard loyal to Nicolás Maduro is absolutely chilling—and it explains a lot about why the tone across Latin America suddenly changed.
Security Guard: On the day of the operation, we didn’t hear anything coming. We were on guard, but… pic.twitter.com/392mQuakYV
— Mike Netter (@nettermike) January 10, 2026










Discussion about this post