ന്യൂഡൽഹി : ഹിന്ദുത്വത്തിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ഹിന്ദുത്വം ഭയവും ആശങ്കയും വളർത്തുന്ന പ്രത്യയശാസ്ത്രമാണെന്ന് മണിശങ്കർ അയ്യർ കുറ്റപ്പെടുത്തി. യുക്തിരഹിതവും വിഭജനപരവുമായ ചിന്താഗതികൾക്ക് ഹിന്ദുത്വം കാരണമാകുന്നുവെന്നും അയ്യർ സൂചിപ്പിച്ചു. ഒരു ദേശീയ ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഈ പരാമർശം.
ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിനെയും മണിശങ്കർ അയ്യർ വിമർശിച്ചു. ഓപ്പറേഷൻ സിന്ദൂർ അല്ല, പാകിസ്താനുമായി ചർച്ചകളാണ് വേണ്ടതെന്ന് അയ്യർ അഭിപ്രായപ്പെട്ടു. ഇന്ത്യ ഉടൻ തന്നെ ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ച് പാകിസ്ഥാനുമായുള്ള ചർച്ചകളുടെ മേശയിലേക്ക് കാലതാമസമില്ലാതെ മടങ്ങണം. പിരിമുറുക്കങ്ങൾ അവസാനിപ്പിക്കാൻ അതുമാത്രമാണ് വഴിയെന്നും മണിശങ്കർ അയ്യർ അഭിപ്രായപ്പെട്ടു.












Discussion about this post