വിഎച്ച്പി ഉള്‍പ്പടെയുള്ള ഹിന്ദു സംഘടന പ്രവര്‍ത്തകര്‍ക്ക് നേരെ വ്യാജ ആരോപണം ഉന്നയിച്ച മാധ്യമ പ്രവര്ത്തകന് രാജ് ദീപ് സര്‍ദേശായിയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. തെളിവില്ലാതെ ആരോപണം ഉന്നയിച്ച രജ്ദീപ് ഹിന്ദുക്കളെയും, ഹിന്ദു സംഘടനകളെയും അപമാനിക്കുകയാണെന്നാണ് വിമര്‍ശനം.
സംഭവം ഇങ്ങനെഎതിരായ വാര്‍ത്തകള്‍ നല്‍കുന്നതിന്റെ പേരില്‍ രാജ്ദീപ് സര് ദേശായി ഉള്‍പ്പടെ ചില മാധ്യമപ്രവര്‍ത്തകരുടെ നമ്പറുകള്‍ സാഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു ആം ആദ്മി പ്രവര്‍ത്തകനാണ് ഇത്തരത്തില്‍ ഫോണ്‍ നമ്പറുകള്‍ പോസ്റ്റ് ചെയ്തത് . സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്ത നമ്പറുകളില്‍ വിളിച്ച് ആളുകള്‍ ചീത്ത വിളിച്ചതിനെ തുടര്‍ന്ന് രജ്ദീപ് ഇട്ട പോസ്റ്റാണ് പ്രതിഷേധത്തിന് വഴിവച്ചത്. വിച്ച്പി ഹിന്ദു സേന പ്രവര്‍ത്തകരാണ് ഇത്തരമൊരു പോസ്റ്റ് ഇട്ടതെന്നായിരുന്നു രജ്ദീപിന്റെ ട്വിറ്റര്‍ പോസ്റ്റ്.
To my friends in VHP/Hindu Sena who have put my phone number on facebook and called me every minute since morning, how abt some privacy?
— Rajdeep Sardesai (@sardesairajdeep) March 27, 2016
നേരത്തെ ഒരു വലത് പക്ഷ അനുഭാവിയാണ് ഈ പോസ്റ്റ് ഇട്ടതെന്ന് ആം ആദ്മി പാര്‍ട്ടിയുടെ മുഖപത്രമായ ജന്താ കാ റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്തതാണ് രജ്ദീപിന് പ്രേരണയായത്.
Journalists harassed as right-wing elements post phone numbers of @sardesairajdeep, @anjanaomkashyap on Facebook https://t.co/zbq7Azy4yS
— Janta Ka Reporter (@JantaKaReporter) March 27, 2016
എന്നാല്‍ പിന്നീട് ആം ആദ്മി പാര്‍ട്ടി അംഗത്തിന്റെ പ്ക്കല്‍ നിന്നാണ് മൊബൈല്‍ നമ്പര്‍ ചോര്‍ന്നതെന്ന വിശദീകരണവുമായി ജന്താ കാ റിപ്പോര്‍ട്ടര്‍ വാര്‍ത്ത തിരുത്തി നല്കി.
AAP member, who posted journalists' numbers on Facebook, expelled from partyhttps://t.co/5Msan2q85Y
— Janta Ka Reporter (@JantaKaReporter) March 28, 2016
ഇതോടെ കൃത്യമായ തെളിവില്ലാതെ ഹിന്ദുക്കളെയും ഹിന്ദു സംഘടനകളെയും അവഹേളിക്കുകയാണ് രജ്ദീപ് ചെയ്തതെന്ന ആരോപണവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി, നരേന്ദ്രമോദിക്കെതിരായ നിലപാടുകളിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് രജ്ദീപ് സര് ദേശായി. ജെ്എന്‍യു വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കനുകൂലമായി പരസ്യനിലപാട് സ്വീകരിച്ചതും വിവാദമായിരുന്നു.
Discussion about this post