സാമൂഹിക മാധ്യമങ്ങളിലൂടെയുണ്ടായ അധിക്ഷേപത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ അതിരൂക്ഷ പ്രതികരണങ്ങളാണ് പുറത്ത് വരുന്നത്. ബസിൽ വെച്ച് ലൈംഗിക അതിക്രമം നടത്തിയ യുവാവ് എന്ന് പരാജയായിരുന്നു ദീപക്കിന്റെ വീഡിയോ ഷിംജിത എന്ന യുവതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പിന്നാലെ അപമാനത്തിൽ മനംനൊന്ത് ദീപക്ക് ആത്മഹത്യ ചെയ്യുകയായിരുന്നു.
ദീപക്കിന്റെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി യുവതിക്കെതിരെ പോലീസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ യുവതി ഒളിവിൽ പോയെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. യുവതിക്കെതിരെ വലിയ വിമർശനങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉയരുമ്പോൾ അവർക്ക് പിന്തുണയുമായി വന്നിരിക്കുകയാണ് ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കൽ.
” ആ വിഡിയോ കണ്ട മാത്രയിൽ തന്നെ മനസ്സിലായി അയാൾ വൃത്തികെട്ടവൻ ആണ് എന്ന്. ഇല്ലെങ്കിൽ ഒരിക്കലും അവളുടെ ശരീരത്ത് സ്പർശിക്കില്ലായിരുന്നു. ഇത് കറക്ട് അവളുടെ ബ്രെസ്റ്റിൽ തന്നെയാണ് അയാള് മുതുക് ഇട്ട് സ്പർശിക്കുന്നത്. വിഡിയോ എടുക്കുന്നതിന് മുൻപ് തന്നെ അയാള് സ്പർശനം തുടങ്ങി എന്ന കാര്യം തന്നെ കൃത്യമാണ്. ബസിൽ ഇത്തരം അനുഭവങ്ങൾ അനുഭവിച്ചവർക്ക് അത് കറക്ട് മനസിലാകും. ബസിൽ കയറി പിടിക്കുന്ന വിരുതന്മാർ ഭയങ്കര അഭിനയം ആണ്. അവന്മാർക്ക് കറക്ട് അറിയാം എങ്ങനെ ഒന്നും അറിയാത്ത പോലെ നിന്നിട്ട് തട്ടുകയും മുട്ടുകയും ചെയ്യണമെന്ന്. “ഇങ്ങനെയാണ് അവരുടെ ഫെയ്‌സ്ബുക്ക് കുറിപ്പിലെ വാചകങ്ങൾ.
പ്രതികരിക്കുന്ന പെൺകുട്ടികളെ കേസ് കൊടുത്ത് ഒതുക്കാൻ നോക്കുന്നത് ഇനി പെൺകുട്ടികൾ പ്രതികരിക്കാതെ ഇരിക്കാൻ വേണ്ടിയാണ്. എങ്കിൽ മാത്രമേ ഇവന്മാർക്ക് ഇതുപോലെ അതിക്രമം ചെയ്യാൻ കഴിയൂ. ആത്മഹത്യ ഒരാളെയും വിശുദ്ധനാക്കില്ലെന്നും അവർ പറഞ്ഞു.
ദീപക് വിഷയത്തിൽ അവരുടെ പല പോസ്റ്റുകൾക്കും വമ്പൻ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. അയാൾ തെറ്റ് ചെയ്തെന്നുള്ളതിന് നിനക്ക് എന്താ ഉറപ്പ് .നീയും റീച്ചിന് ഉള്ള പുറപ്പാടാണ് ചെയ്തുകൂട്ടുന്നത്, ഒരു സ്ത്രീയുടെ ശരീരത്ത് തൊട്ടാൽ ഉടൻ അയാൾ വൃത്തികെട്ടവൻ ആണോ.നിങ്ങൾ എന്താ ഈ പറയുന്നത്. ഓടുന്ന വണ്ടിയിൽ വെച്ച് ആരായാലും അറിയാതെ മുട്ടും.ഒരു തവണ മാറി നിക്കാമല്ലോ.ഇനി മനഃപൂർവം ഇങ്ങനെ ഉണ്ടായാൽ പോലും ഒരു പെണ്ണിനും നീതി കിട്ടൂല.അത് ഈ ഒറ്റ കാര്യം കൊണ്ട് ആവും.കർമ എന്നത് അനുഭവിക്കേണ്ടി വരുന്നത് എല്ലാ സ്ത്രീകളും കൂടി ആണെന്ന് ഓർക്കണം.ചിരിച്ച മുഖത്തോടെ ഒരു പെണ്ണിനും ഈ അവസ്ഥ നേരിടാൻ ആവില്ല, ഇങ്ങനെയാണ് കമെന്റുകൾ വരുന്നത്.











Discussion about this post