Monday, May 26, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, പ്രാദേശിക എതിര്‍പ്പുകള്‍ക്ക് അവഗണന, നികേഷ് കുമാര്‍ സിപിഎം സ്വതന്ത്രന്‍

by Brave India Desk
Mar 30, 2016, 04:57 pm IST
in Kerala
Share on FacebookTweetWhatsAppTelegram

 

cpm22_5_0തിരുവനന്തപുരം: 14ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിപിഐ എം മല്‍സരിക്കുന്ന തൊടുപുഴ, കോതമംഗലം അടക്കം 16 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

Stories you may like

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

സിപിഐ എമ്മിന്റെ 90ഉം സിപിഐയുടെ 25ഉം എല്‍ഡിഎഫ് ഘടകകളികളുടെ 9 ഉം സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.
ുിണറായി വിജയനുംസ വിഎസിനും പുറമെ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജന്‍(മട്ടന്നൂര്‍),തോമസ് ഐസക്(ആലപ്പുഴ),എ കെ ബാലന്‍(തരൂര്‍),കെ കെ ശൈലജ(കൂത്തുപറമ്പ്) എന്നിവര്‍ മല്‍സരരംഗത്തുണ്ട്.12 വനിതകളും 11 സ്വതന്ത്രരും ജനപിന്തുണ തേടുന്നുണ്ട്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര),എം എം മണി(ഉടുമ്പന്‍ ചോല) എന്നിവരും മല്‍സര രംഗത്തുണ്ട്. 92 സീറ്റിലാണ് സിപിഎം ല്‍സരിക്കുന്നത്.

പ്രാദേശിക എതിര്‍പ്പുകളെ അവഗണിച്ച് ചലചിത്രതാരം മുകേഷ്, മാധ്യമപ്രവര്‍ത്തകരായ ഡോ. സെബാസ്റ്റന്‍ പോള്‍, എം വി നികേഷ് കുമാര്‍, വീണജോര്‍ജ് എന്നിവര്‍ക്കു സ്ഥാനാര്‍ഥിത്വം നല്‍കി. കെ ബാബുവിനെതിരെ ശക്തമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തിയില്ല എന്ന ആരോപണം നിലനില്‍ക്കെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജിന് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാക്കി. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് സി തോമസും സ്ഥാനാര്‍ത്ഥികളാണ്.

കെ കെ ശൈലജ (കുത്തുപറമ്പ്), ജെ മേഴ്‌സികുട്ടിയമ്മ (കുണ്ടറ), കെ കെ ലതിക (കുറ്റ്യാടി), ടി എന്‍ സീമ (വട്ടിയൂര്‍കാവ്), അഡ്വ.അയിഷപോറ്റി (കൊട്ടാരക്കര), കെ പി സുമതി (മലപ്പുറം), സുബൈദ ഇസഹാഖ് (തൃത്താല),മേരി ജോസഫ് (വടക്കാഞ്ചേരി), രുഗ്മിണി സുബ്രഹ്മണ്യന്‍ (സുല്‍ത്താന്‍ ബത്തേരി), ഷിജി ശിവജി (കുന്നത്തുനാട്),അഡ്വ.യു പ്രതിഭ ഹരി (കായംകുളം),വീണ ജോര്‍ജ് (ആറന്‍മുള) എന്നിവരാണ് വനിതാ സ്ഥാനാര്‍ഥികള്‍.

നിലവിലെ എംഎല്‍എമാരായ കെ ടി ജലീലും പി ടി എ റഹീമും അടക്കം 11 സ്വതന്ത്രരാണ് മല്‍സരരംഗത്തുള്ളത്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ സ്വതന്ത്രരെ മല്‍സരിപ്പിക്കുന്നത്. കെ ടി ജലീല്‍ (തവനൂര്‍), കെ പി ബീരാന്‍ കുട്ടി (കൊണ്ടോട്ടി),പി വി അന്‍വര്‍ (നിലമ്പൂര്‍),വി അബ്ദുറഹ്മാന്‍ (താനൂര്‍), പി അബ്ദുള്‍ ഗഫൂര്‍ (തിരൂര്‍), എം വി നികേഷ് കുമാര്‍ (അഴീക്കോട്), മുകേഷ്(കൊല്ലം), ഡോ. സെബാസ്റ്റ്യന്‍ പോള്‍ (തൃക്കാക്കര), പി ടി എ റഹീം (കുന്ദമംഗലം),കാരാട്ട് അബ്ദുള്‍ റസാഖ് (കൊടുവള്ളി), വീണ ജോര്‍ജ് (ആറന്‍മുള) എന്നിവരാണ് സിപിെഎം സ്വതന്ത്രര്‍.

സിപിഐ എം സ്ഥാനാര്‍ത്ഥികള്‍

കാസര്‍ഗോഡ്

സി എച്ച് കുഞ്ഞമ്പു (മഞ്ചേശ്വരം),കെ കുഞ്ഞിരാമന്‍(ഉദുമ), എം രാജഗോപാല്‍,(തൃക്കരിപ്പൂര്‍)

കണ്ണൂര്‍

സി കൃഷ്ണന്‍ (പയ്യന്നൂര്‍), ടി വി രാജേഷ് (കല്ല്യാശ്ശേരി), ജെയിംസ് മാത്യു(തളിപ്പറമ്പ്),
എം വി നികേഷ് കുമാര്‍. (സ്വത.അഴീക്കോട്), പിണറായി വിജയന്‍ (ധര്‍മ്മടം)
എ എന്‍ ഷംസീര്‍ (തലശ്ശേരി), കെ കെ ശൈലജ (കൂത്തുപറമ്പ്)
ഇ പി ജയരാജന്‍ (മട്ടന്നൂര്‍), ബിനോയ് കുര്യന്‍ (പേരാവൂര്‍)

വയനാട് (3 ഇടത്ത്)

ഒ ആര്‍ കേളു (മാനന്തവാടി), രുഗ്മിണി സുബ്രഹ്മണ്യന്‍(സുല്‍ത്താന്‍ ബത്തേരി),
സി കെ ശശീന്ദ്രന്‍(കല്‍പറ്റ)

കോഴിക്കോട്

കെ കെ ലതിക(കുറ്റ്യാടി),കെ ദാസന്‍(കൊയിലാണ്ടി),ടി പി രാമകൃഷ്ണന്‍ (പേരാമ്പ്ര),പുരുഷന്‍ കടലുണ്ടി(ബാലുശ്ശേരി),എ പ്രദീപ് കുമാര്‍ (കോഴിക്കോട് നോര്‍ത്ത്),വി കെ സി മമ്മദ് കോയ (ബേപ്പൂര്‍), അഡ്വ പി ടി എ റഹീം(സ്വത. കുന്ദമംഗലം), കാരാട്ട് അബ്ദുള്‍ റസാഖ് (സ്വത.കൊടുവള്ളി), ജോര്‍ജ് എം തോമസ് (തിരുവമ്പാടി)

മലപ്പുറം

കെ പി ബീരാന്‍ കുട്ടി (സ്വത.കൊണ്ടോട്ടി),പി വി അന്‍വര്‍ (സ്വത.നിലമ്പൂര്‍),കെ നിഷാന്ത് (വണ്ടൂര്‍),
വി ശശികുമാര്‍ (പെരിന്തല്‍മണ്ണ), അഡ്വ. ടി കെ റഷീദ് അലി (മങ്കട),അഡ്വ കെ പി സുമതി (മലപ്പുറം),
വി അബ്ദുറഹ്മാന്‍ (സ്വത.താനൂര്‍),പി അബ്ദുള്‍ ഗഫൂര്‍ (സ്വത.തിരൂര്‍),കെ ടി ജലീല്‍ (സ്വത.തവനൂര്‍)
പി പി ബഷീര്‍ (വേങ്ങര)പി ശ്രീരാമകൃഷ്ണന്‍ (പൊന്നാനി)

പാലക്കാട്

സുബൈദ ഇസഹാഖ് (തൃത്താല),പി കെ ശശി (ഷൊര്‍ണ്ണൂര്‍),പി ഉണ്ണി (ഒറ്റപ്പാലം),
കെ വി വിജയദാസ് (കോങ്ങാട്),വി എസ് അച്യുതാന്ദന്‍ (മലമ്പുഴ),
എന്‍ എന്‍ കൃഷ്ണദാസ് (പാലക്കാട്),എ കെ ബാലന്‍ (തരൂര്‍),
കെ ബാബു (നെന്മാറ),കെ ഡി പ്രസേനന്‍ (ആലത്തൂര്‍)

തൃശ്ശൂര്‍
യു ആര്‍ പ്രദീപ് (ചേലക്കര),എ സി മൊയ്തീന്‍ (കുന്നംകുളം),
കെ വി അബ്ദുള്‍ ഖാദര്‍ (ഗുരുവായൂര്‍), മുരളി പെരുനെല്ലി (മണലൂര്‍),
മേരി തോമസ്് (വടക്കാഞ്ചേരി),പ്രൊഫ കെ യു അരുണന്‍ (ഇരിങ്ങാലക്കുട),
പ്രൊഫ. സി രവീന്ദ്രനാഥ് (പുതുക്കാട്), ബി ഡി ദേവസി (ചാലക്കുടി)

എറണാകുളം(11 ഇടത്ത്)

സാജു പോള്‍ (പെരുമ്പാവൂര്‍),അഡ്വ വി സലീം (ആലുവ),എ എം യൂസഫ് (കളമശ്ശേരി)
എസ് ശര്‍മ്മ (വൈപ്പിന്‍ ),കെ ജെ മാക്‌സി (കൊച്ചി),എം സ്വരാജ് (തൃപ്പൂണിത്തുറ),
അഡ്വ എം അനില്‍കുമാര്‍ (എറണാകുളം),ഡോ. സെബാസ്റ്റ്യന്‍ പോള്‍
(സ്വത.തൃക്കാക്കര),അഡ്വ ഷിജി ശിവജി (കുന്നത്തുനാട്), എം ജെ ജേക്കബ് (പിറവം)
കോതമംഗലം – പ്രഖ്യാപിച്ചിട്ടില്ല

ഇടുക്കി

എസ് രാജേന്ദ്രന്‍ (ദേവികുളം),എം എം മണി (ഉടുമ്പന്‍ചോല),തൊടുപുഴ –പ്രഖ്യാപിച്ചിട്ടില്ല

കോട്ടയം

സുരേഷ് കുറുപ്പ് (ഏറ്റുമാനൂര്‍),അഡ്വ.റെജി സക്കറിയ (കോട്ടയം), ജെയ്ക്ക് സി തോമസ് (പുതുപ്പള്ളി)

ആലപ്പുഴ

എ എം ആരിഫ് (അരൂര്‍),ഡോ. ടി എം തോമസ് ഐസക്ക്
(ആലപ്പുഴ),ജി സുധാകരന്‍ (അമ്പലപ്പുഴ), അഡ്വ.യു പ്രതിഭ ഹരി
(കായംകുളം),ആര്‍ രാജേഷ് (മാവേലിക്കര) അഡ്വ.കെ കെ രാമചന്ദ്രന്‍ നായര്‍ (ചെങ്ങന്നൂര്‍)

പത്തനംതിട്ട

രാജു എബ്രഹാം (റാന്നി),വീണാ ജോര്‍ജ് (സ്വത.ആറന്മുള),ആര്‍ സനല്‍കുമാര്‍ (കോന്നി)

കൊല്ലം

അഡ്വ. അയിഷാ പോറ്റി (കൊട്ടാരക്കര),ജെ മേഴ്‌സികുട്ടിയമ്മ(കുണ്ടറ),
മുകേഷ് (സ്വത.കൊല്ലം),എം നൌഷാദ്(ഇരവിപുരം)

തിരുവനന്തപുരം

അഡ്വ.ഡി ജോയ് (വര്‍ക്കല),അഡ്വ. ബി സത്യന്‍ (ആറ്റിങ്ങല്‍)
ഡി കെ മുരളി (വാമനപുരം),കടകംപള്ളി സുരേന്ദ്രന്‍
(കഴക്കൂട്ടം),ടി എന്‍ സീമ (വട്ടിയൂര്‍ക്കാവ്), വി ശിവന്‍കുട്ടി (നേമം)
അഡ്വ. എ എ റഷീദ് (അരുവിക്കര), സി കെ ഹരീന്ദ്രന്‍ (പാറശ്ശാല),
ഐ ബി സതീശ് (കാട്ടാക്കട),കെ ആന്‍സലന്‍ (നെയ്യാറ്റിന്‍കര).

സിപിഐ സ്ഥാനാര്‍ത്ഥികള്‍
സിപിഐ മല്‍സരിക്കുന്ന 27 സീറ്റില്‍ 25 സ്ഥാനാര്‍തികളെയാണ് പ്രഖ്യാപിച്ചത്.
നിലവില്‍ സിപിഐ നിയമസഭാകക്ഷി നേതാവായ സി ദിവാകരന്‍ (നെടുമങ്ങാട്) മല്‍സരിക്കും,അഡ്വ. വി എസ് സുനില്‍കുമാര്‍ (തൃശൂര്‍),മുല്ലക്കര രത്‌നാകരന്‍ (ചടയമംഗലം) , ഇ ചന്ദ്രശേഖരന്‍(കാഞ്ഞങ്ങാട്ട് ), ഇ കെ വിജയന്‍ (നാദാപുരം), ഗീത ഗോപി(നാട്ടിക) , ഇ എസ് ബിജിമോള്‍ (പീരുമേട്ട് ), പി തിലോത്തമന്‍ (ചേര്‍ത്തല) ,ചിറ്റയം ഗോപകുമാര്‍ (അടൂര്‍) , അഡ്വ. കെ രാജു(പുനലൂര്‍) , ജി എസ് ജയലാല്‍ (ചാത്തന്നൂര്‍) , വി ശശി (ചിറയിന്‍കീഴ്),കെ ടി ജോസ് (ഇരിക്കൂര്‍), ശാരദ മോഹന്‍ (പറവൂര്‍),കെ രാജന്‍ (ഒല്ലൂര്‍), ജെഎന്‍യു വിദ്യാര്‍ഥി മുഹമ്മദ് മുഹ്‌സിന്‍(പട്ടാമ്പി), നിയാസ് പുളിക്കലത്ത് (തിരൂരങ്ങാടി), കെ പി സുരേഷ് രാജ് (മണ്ണാര്‍ക്കാട്), വി ആര്‍ സുനില്‍ കുമാര്‍ (കൊടുങ്ങല്ലൂര്‍), ഇ ടി ടൈസണ്‍ (കയ്പമംഗലം), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), സി കെ ആശ (വൈക്കം), അഡ്വ. വി ബി ബിനു (കാഞ്ഞിരപ്പള്ളി), പി പ്രസാദ് (ഹരിപ്പാട്), ആര്‍ രാമചന്ദ്രന്‍ (കരുനാഗപ്പള്ളി) എന്നിവരാണ് മല്‍സരിക്കുന്നത്.

മഞ്ചേരി, ഏറനാട് മണ്ഡലങ്ങളിലേ സ്ഥാനാര്‍ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

Tags: ldfcpm kerala
ShareTweetSendShare

Latest stories from this section

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

തൃശ്ശൂരിൽ മിന്നൽ ചുഴലി ; ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു ; കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം

കനത്തമഴ,റെഡ് അലർട്ട്: വിവിധജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Discussion about this post

Latest News

രക്ഷയില്ല, പെരുമഴക്കാലം :റെഡ്,ഓറഞ്ച് അലർട്ടുകൾ മാത്രം

അപകടകരം, സ്ഫോടന സാധ്യത : എണ്ണപ്പാട നീക്കുന്നത് തുടരുന്നു: 250 ടണ്ണോളം കാത്സ്യംകാർബൈഡ്

പുടിന് നേരെ വധശ്രമം, ഹെലികോപ്റ്ററിന് നേരെ ആക്രമണം നടന്നതായി റഷ്യൻ വ്യോമസേന

നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്, മുഖം മറയ്ക്കാൻ സമ്മതിക്കാതെ നാട്ടുകാർ,കയ്യേറ്റശ്രമം

തലയിൽമൂളയുള്ളവർ വേണ്ട; പാകിസ്താന്റെ കിൽ ആന്റ് ഡംപിന്റെ ഇരയായി മാദ്ധ്യമപ്രവർത്തകൻ

കമ്യൂണിസ്റ്റ് ഭീകരതയ്‌ക്കെതിരായ കൂട്ടായ പോരാട്ടം ഫലം;വികസനവും വിദ്യാഭ്യാസവും സാധ്യമാകുന്നു;പ്രധാനമന്ത്രി

ബേ​ബി ​മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി​ൽ പീ​ഡി​യാ​ട്രി​ക് ആ​ൻ​ഡ് റോ​ബോ​ട്ടി​ക് ലി​വ​ർ ട്രാ​ൻ​സ്‌​പ്ലാ​ന്‍റ് വി​ഭാ​ഗ​ത്തി​നു തു​ട​ക്കം

എല്ലാം പോയാച്ചേ..;അത്യാധുനിക വിമാനങ്ങൾ,റഡാറുകൾ തകർന്നു;ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനുണ്ടായത് നികത്താനാവാത്ത നഷ്ടം; ഒളിച്ചുവച്ച റിപ്പോർട്ട് ചോർന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies