നാഗ്പൂരിൽ ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്ക് തുടക്കമാകുന്നതിന് തൊട്ടുമുമ്പ് ഇന്ത്യൻ ക്രിക്കറ്റ് വൈറലായ ഏറെ ചർച്ചകക്ക് കാരണമായ ഒരു കൂടിക്കാഴ്ച നടന്നു. ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീറും കോൺഗ്രസ് എംപിയുമായ ശശി തരൂരും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.
അവരുടെ സംസാരങ്ങളിൽ “പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ജോലി ഗംഭീറിന്”; ആണെന്ന് ശശി തരൂർ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾക്ക് ഗംഭീർ നന്ദിയും പറഞ്ഞു. “പ്രധാനമന്ത്രി കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റവും പ്രയാസമേറിയ ജോലിയുള്ള മനുഷ്യനാണ് എന്റെ പഴയ സുഹൃത്തായ ഗൗതം ഗംഭീർ. ഓരോ ദിവസവും ദശലക്ഷക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ തീരുമാനങ്ങളെ ചോദ്യം ചെയ്യുന്നത്. എന്നിട്ടും ശാന്തനായി, കുലുക്കമില്ലാതെ അദ്ദേഹം തന്റെ കടമ നിർവ്വഹിക്കുന്നു. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തെയും നേതൃപാടവത്തെയും ഞാൻ അഭിനന്ദിക്കുന്നു.” ശശി തരൂർ എക്‌സിൽ കുറിച്ചു.
തന്റെ ഉത്തരവാദിത്തത്തെ ഇത്രത്തോളം ആഴത്തിൽ മനസിലാക്കിയ തരൂരിന്റെ വാക്കുകൾക്ക് ഗംഭീർ നന്ദി അറിയിച്ചു. കോച്ചിന്റെ പദവി പലപ്പോഴും വലിയ വിമർശനങ്ങൾ നേരിടേണ്ടി വരുന്ന ഒരു സ്ഥാനമാണെന്നിരിക്കെ, തരൂരിനെപ്പോലൊരാളുടെ പിന്തുണ ഗംഭീറിനും ടീമിനും വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഫെബ്രുവരി 7-ന് ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി ഗംഭീറിന് കീഴിലുള്ള ഇന്ത്യൻ ടി 20 ടീം മികച്ച ഫോമിലാണ്. ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ 48 റൺസിന്റെ തകർപ്പൻ വിജയം നേടിയതോടെ ഇന്ത്യ പരമ്പരയിൽ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായി ഗംഭീറിന്റെ തന്ത്രങ്ങൾ എത്രത്തോളം ഫലപ്രദമാണെന്ന് വരും ദിവസങ്ങളിൽ നമുക്ക് കാണാം.









Discussion about this post