ഡല്‍ഹി: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതായി വെളിപ്പെടുത്തല്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതു സംബന്ധിച്ചു ആലോചന നടത്തുന്നതായാണ് വെളിപ്പെടുത്തല്‍.
ദേശീയ മാധ്യമമായ ‘സീ ന്യൂസിന്’ നല്‍കിയ അഭിമുഖത്തില്‍, സമാജ്‌വാദി പാര്‍ട്ടി മുന്‍ നേതാവും ബച്ചന്‍ കുടുംബത്തിന്റെ സുഹൃത്തുമായ അമര്‍ സിംഗാണ് ഇക്കാര്യം പറഞ്ഞത്.
മോദിക്ക് ഇങ്ങനെയൊരു ആലോചനയുണ്ടെന്ന് തനിക്കറിയാം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ താനാണ് അദ്ദേഹത്തെ ബച്ചനുമായി പരിചയപ്പെടുത്തിയത്. ‘പാ’ എന്ന ചിത്രത്തിന്റെ സമയത്തു നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാകാന്‍ ബച്ചനെ മോദി ക്ഷണിക്കുകയായിരുന്നുവെന്നും അമര്‍ സിംഗ് പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അടുത്തവര്‍ഷം അവസാനിക്കും.
Discussion about this post