1984 സിഖ് കലാപവും 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രസ്താവന വിഴുങ്ങി ജെഎന്‍യു ഇടത്പക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യകുമാര്‍. ഗുജറാത്ത് കലാപവും, സിഖ് കലാപവും തമ്മില്‍ വ്്യത്യാസമുണ്ട് എന്ന തരത്തില്‍ സിഖ് കലാപത്തെ കനയ്യ കുമാര്‍ നീതികരിച്ച് സംസാരിച്ചത് വിവാദമായിരുന്നു. കനയ്യകുമാറിന്റെ സഹപ്രവര്‍ത്തകര്‍ തന്നെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയത്. ഇതേ തുടര്‍ന്ന്തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നെന്ന വാദവുമായി കനയ്യകുമാര്‍ രംഗത്തെത്തി. അടിയന്തരാവസ്ഥയെ ന്യായീകരിച്ചതും കനയ്യ തിരുത്തിയിട്ടുണ്ട്. അതേസമയം താന്‍ പറഞ്ഞത് വളച്ചൊടിച്ചുവെന്ന കനയ്യയുടെ വാക്കുകള്‍ കളവാണ് എന്ന് തെളിയിക്കുകയാണ് പുറത്ത് വന്ന പ്രസംഗത്തിന്റെ വീഡിയൊ-
തന്റെ വാക്കുകളെ വീണ്ടും ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുന്നെന്നും താന്‍ പറഞ്ഞ കാര്യങ്ങളെ തെറ്റായി അവതരിപ്പിക്കുയാണെന്നും കനയ്യകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തിലെ ഇരുണ്ടകാലഘട്ടങ്ങളില്‍ ഒന്നായിരുന്നു അടിയന്തരാവസ്ഥയെന്നതില്‍ ഒട്ടും സംശയമില്ല. അടിയന്തരാവസ്ഥകാലത്ത് സംസ്ഥാനത്ത് നടത്ത അടിച്ചമര്‍ത്തലുകളെ എന്റെ സംഘടനയായ എ.ഐ.എസ്.എഫ് ശക്തമായി തന്നെ എതിര്‍ത്തിട്ടുമുണ്ടെന്നും കനയ്യ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
1984ലേയും 2002ലേയും കലാപങ്ങള്‍ സംസ്ഥാനത്തിന്റെ പിന്തുണയോടെ നടന്നതാണ്, അതില്‍ ഇപ്പോഴും നീതി ലഭിക്കേണ്ടവര്‍ നിരവധിയാണ്.
ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന്റെ അധികാരം കൂടി ഉപയോഗിച്ച് ഫാസിസ്റ്റ് അജണ്ടകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്, രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളുടെ സ്വരങ്ങള്‍ സര്‍ക്കാരിനെതിരെ ഉയരുന്നതും അവരുടെ ഇത്തരം അജണ്ടകള്‍ക്കെതിരെ തന്നെയാണ്,
എല്ലാവരേയും തുല്യതയോടെ കാണുന്ന ഒരു സമൂഹത്തിലല്ല നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത്, കണക്കില്‍പ്പെടാത്ത അടിയന്തരവാസ്ഥയായി ഇതിനെ നമുക്ക് കാണാം. കനയ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
2002ലെ ഗുജറാത്ത് കലാപവും 1984ലെ സിഖ് വിരുദ്ധ കലാപവും തമ്മില്‍ വ്യത്യാസമുണ്ടെന്നും സര്‍ക്കാരിന്റെ ഉപകരണങ്ങളിലൂടെയാണ് ഗുജറാത്ത് കലാപം നടന്നതെങ്കില്‍ ജനക്കൂട്ടത്തിന്റെ രോഷം മൂലമാണ് സിഖ് വിരുദ്ധ കലാപം നടന്നതെന്ന് കനയ്യ പറഞ്ഞതായായിരുന്നു റിപ്പോര്‍ട്ടുകള്‍. രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അറിവോടെ ആയിരങ്ങള്‍ കൊലചെയ്യപ്പെട്ട സിറ് കലാപത്തെ കനയ്യകുമാര്‍ ന്യായീകരിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന ആരോപണം ഉയര്‍ത്തിയിരുന്നു.
സിഖ് വിരുദ്ധ കലാപം ജനങ്ങളുടെ രോഷപ്രകടനം മാത്രമാണെന്നും സര്‍ക്കാരിന് അതില്‍ പങ്കില്ലെന്നുമുള്ള കനയ്യയുടെ അഭിപ്രായത്തിനെതിരെ സഹപ്രവര്‍ത്തകര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് വിശദീകരണവുമായി കനയ്യ രംഗത്തെത്തിയത്. മോദി സര്‍ക്കാരിനെ അന്ധമായി വിമര്‍ശിച്ച് മറ്റുള്ള പാര്‍ട്ടികളുടെ പിന്തുണയോടെ നേതാവാകാനുള്ള കനയ്യയുടെ ശ്രമമാണ് ഇതിനൊക്കെ കാരണമെന്ന വിമര്‍ശനവും നിരീക്ഷകര്‍ ഉയര്‍ത്തുന്നു. ഈയിടെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കനയ്യകുമാര്‍ കണ്ടിരുന്നു. ആസാമില്‍ കോണ്‍ഗ്രസിന്റെ ‘പോസ്റ്റര്‍ ബോയ്’ ആണ് കനയ്യകുമാര്‍. ഇതിനിടെ കനയ്യകുമാറിനെ ഭഗത്സിംഗിനോട് ഉപമിച്ച കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പുലിവാല് പിടിച്ചിരുന്നു.
Discussion about this post