തിരുനാവായ:
കേരളത്തിന്റെ സാംസ്കാരിക–ആത്മീയ പൈതൃകത്തിന്റെ ഹൃദയഭൂമിയായ തിരുനാവായയിൽ ജനുവരി 30-ന് നാവാമുകുന്ദ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ‘വിദ്വത് സഭ’ എന്ന പേരിൽ വിപുലമായ വിദ്യാഭ്യാസ–സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. പ്രാചീന വിജ്ഞാനപരമ്പരകളും ആധുനിക വിദ്യാഭ്യാസ ചിന്തകളും തമ്മിലുള്ള സൃഷ്ടിപരമായ സംവാദത്തിനായാണ് ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസ വികാസ കേന്ദ്രം, കേന്ദ്ര സംസ്കൃത സർവ്വകലാശാല ഗുരുവായൂർ ക്യാമ്പസ്, അമൃത വിശ്വവിദ്യാപീഠം, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി IKS വിഭാഗം, മാധവ ഗണിത കേന്ദ്രം എന്നിവർ സംയുക്തമായാണ് വിദ്വത് സഭ സംഘടിപ്പിക്കുന്നത്.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സത്രത്തിൽ ദീപപ്രോജ്ജ്വലനത്തോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും. വിദ്യാഭ്യാസ വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷൻ പ്രൊഫ. കെ. കെ. ഷൈൻ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സഭയിൽ വിദ്യാഭ്യാസ വികാസ കേന്ദ്രം ദേശീയ സംയോജകൻ ശ്രീ എ. വിനോദ് മുഖ്യഭാഷണം നടത്തും. ജൂന അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തും.
തുടർന്ന് ജ്ഞാനസത്രം – 1-ൽ
“തിരുനാവായയുടെ ആയുർവേദ–കളരി പാരമ്പര്യവും ആധുനിക പ്രസക്തിയും” എന്ന വിഷയത്തിൽ ചർച്ച നടക്കും.
വിദ്യാഭ്യാസ മേഖലയിൽ കളരിയുടെ പ്രാധാന്യം കെ. പി. കൃഷ്ണദാസ് ഗുരുക്കൾ അവതരിപ്പിക്കും. ആയുർവേദ പാരമ്പര്യത്തെക്കുറിച്ച് ഡോ. ഡി ഇന്ദുചൂഡൻ വിഷയം അവതരിപ്പിക്കും. വിഷയാധിഷ്ഠിത ചർച്ചയും ഉണ്ടായിരിക്കും.
ഉച്ചഭക്ഷണത്തിനുശേഷം 2 മുതൽ 4 വരെ നടക്കുന്ന ജ്ഞാനസത്രം – 2-ൽ
“തിരുനാവായയുടെ സാംസ്കാരിക ചരിത്രവും ഗണിത–ജ്യോതിശാസ്ത്ര പാരമ്പര്യവും” എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്.
തിരുനാവായ–മാമാങ്കം–നിളാ സാംസ്കാരിക പൈതൃകം ഡോ. എസ് രാജേന്ദു വിശദീകരിക്കും. തിരുനാവായയുടെ ഗണിത–ജ്യോതിശാസ്ത്ര പാരമ്പര്യം ഡോ. കൈലാസ് വിശ്വകർമ്മ അവതരിപ്പിക്കും.
4.15 മുതൽ 5 വരെ നടക്കുന്ന സമാദരണ സത്രം പ്രത്യേക പ്രാധാന്യമർഹിക്കുന്നു.
മാധവ ഗണിത പുരസ്കാരം ഈ ചടങ്ങിൽ സമർപ്പിക്കും. ശ്രീ എ. വിനോദ് (ഡയറക്ടർ, മാധവ ഗണിത കേന്ദ്രം) അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പുരസ്കാരാർഹരെ ശ്രീ ബി. കെ. പ്രിയേഷ്കുമാർ പരിചയപ്പെടുത്തും.
മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മാധവ ഗണിത പുരസ്കാരം സമർപ്പിക്കും.
പ്രൊഫ. സിദ്ധു പി. അൾഗൂർ (വൈസ് ചാൻസലർ, കേരള കേന്ദ്ര സർവകലാശാല),
പ്രൊഫ. വി. രവീന്ദ്രൻ (വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല),
പ്രൊഫ. സി. ആർ. പ്രസാദ് (വൈസ് ചാൻസലർ, തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല)
എന്നിവർ ചേർന്ന് കീർത്തിപത്രം സമർപ്പിക്കും.
കേരളത്തിന്റെ ബൗദ്ധിക–ആത്മീയ പൈതൃകത്തെ പുതുതലമുറയിലേക്ക് കൈമാറുന്ന ഈ ജ്ഞാനസഭയിൽ വിദ്യാഭ്യാസ–സാംസ്കാരിക മേഖലയിലെ പ്രവർത്തകർ, ഗവേഷകർ, വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.











Discussion about this post