ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിന് ശേഷം ഇന്ത്യൻ ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഭക്ഷണത്തിനിടെ അനുവാദമില്ലാതെ വീഡിയോ പകർത്തിയ അർഷ്ദീപ് സിംഗിനോട് യുവതാരം തിലക് വർമ്മ ദേഷ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ടീമിലെ ഉറ്റസുഹൃത്തുക്കളായ ഇഷാൻ കിഷനും അർഷ്ദീപും ചേർന്ന് തിലകിനെ കളിയാക്കാൻ നടത്തിയ ഒരു കുസൃതി മാത്രമാണിതെന്ന് പിന്നീട് വ്യക്തമായി.
അനുവാദം കൂടാതെ തന്റെ വീഡിയോ എടുത്ത അർശ്ദീപിനോട് താരം ചൂടാകുന്നത് വിഡിയോയിൽ കാണാം. എന്താണ് അതിനിടയിൽ താരത്തെ ചൊടിപ്പിച്ചതെന്ന് വ്യക്തമല്ല. എന്തായാലും വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കുസൃതികൾക്കപ്പുറം കളിക്കളത്തിൽ അതിശക്തമായ തിരിച്ചുവരവാണ് തിലക് വർമ്മ നടത്തിയത്.
പരിക്കിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ തിലകിന് ന്യൂസിലൻഡിനെതിരായ പരമ്പര നഷ്ടമായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിൽ വെറും 19 പന്തിൽ നിന്ന് 45 റൺസ് അടിച്ചുകൂട്ടി താൻ പൂർണ്ണ കായികക്ഷമത കൈവരിച്ചുവെന്ന് തിലക് തെളിയിച്ചു. മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും അടങ്ങുന്നതായിരുന്നു തിലകിന്റെ ഇന്നിംഗ്സ്.
കഴിഞ്ഞ വർഷത്തെ ലോകകപ്പ് ജേതാക്കളായ ടീമിൽ നിന്ന് വലിയ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യ എത്തുന്നത്. ഹെഡ് കോച്ച് ഗൗതം ഗംഭീറിന് കീഴിൽ കൂടുതൽ ആക്രമണോത്സുകമായ ബാറ്റിംഗ് ശൈലിയാണ് ടീം പിന്തുടരുന്നത്. തിലക് വർമ്മയെപ്പോലെയുള്ള യുവതാരങ്ങളുടെ സാന്നിധ്യം മധ്യനിരയെ കൂടുതൽ ശക്തമാക്കുന്നു. ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്രനേട്ടമാണ് സൂര്യകുമാറും സംഘവും ലക്ഷ്യമിടുന്നത്.
https://twitter.com/i/status/2019119300691554423












