Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പെർത്തിലെ ആ ഒരു റൺസ്, പാകിസ്ഥാനെ കരയിച്ച സിംബാബ്‌വെ വിപ്ലവം; സിക്കന്ദർ റാസ എന്ന മാന്ത്രികൻ പിറന്ന രാത്രി

by Brave India Desk
Feb 7, 2026, 08:23 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

2022 ടി20 ലോകകപ്പിലെ ആ തണുത്ത പെർത്ത് രാത്രി, പാകിസ്ഥാൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാഗ്രഹിക്കുന്ന ഒരു പേടിസ്വപ്നമാണ്. ഒരു വശത്ത് ലോകം ഭയക്കുന്ന പേസ് നിരയുള്ള പാകിസ്ഥാൻ, മറുവശത്ത് കരുത്തരായ ടീമുകൾക്ക് മുന്നിൽ എപ്പോഴും വിറച്ചു നിൽക്കാറുള്ള സിംബാബ്‌വെ. പക്ഷേ അന്ന് പെർത്തിൽ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു.

പെർത്തിലെ അതിവേഗ പിച്ചിൽ ടോസ് നേടിയ സിംബാബ്‌വെ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എന്ന് അവരുടെ കടുത്ത ആരാധകരെ കൊണ്ട് ചോദിപ്പിക്കുന്ന രീതിയിൽ അതിദയനീയ ബാറ്റിങ് ആണ് അവർ നടത്തിയത്.  തുടക്കം മുതൽ പാക് പേസർമാർ അവർക്ക് മേൽ ആധിപത്യം സ്ഥാപിച്ചു. അതോടെ നിശ്ചിത 20 ഓവറിൽ സിംബാബ്‌വെയ്ക്ക് നേടാനായത് വെറും 130 റൺസ് മാത്രം. ബാബർ അസമും മുഹമ്മദ് റിസ്വാനും അടങ്ങുന്ന കരുത്തരായ പാക് ബാറ്റിംഗ് നിരയ്ക്ക് ഈ ലക്ഷ്യം നിസ്സാരമായിരിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചു.

Stories you may like

മറ്റാരും തൊടാത്ത ആ ‘മൂന്ന് വിക്കറ്റുകൾ’; ക്രിക്കറ്റ് ചരിത്രത്തിൽ ഹാഷിം അംല സ്വന്തമാക്കിയ ആ അത്ഭുത റെക്കോർഡ്

10 ഓവറിന് പകരം 10.2 ഓവർ , ഏഷ്യ കപ്പിൽ മാച്ച് ഒഫീഷ്യൽസിന് സംഭവിച്ച പിഴവും ചരിത്രവിജയവും; അന്ന് ബംഗ്ലാദേശിന് കിട്ടിയ ഭാഗ്യം

മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ട് ലോക ഒന്നാം നമ്പർ ബാറ്റർമാരായ ബാബർ അസമിനെയും റിസ്വാനെയും സിംബാബ്‌വെ ബൗളർമാർ തുടക്കത്തിലേ കൂടാരം കയറ്റി. അതോടെ കളി മാറി. സിംബാബ്‌വെയുടെ സിക്കന്ദർ റാസ എന്ന ഓൾറൗണ്ടർ തന്റെ സ്പിൻ മാന്ത്രികതയിലൂടെ പാക് മധ്യനിരയെ വരിഞ്ഞുമുറുക്കി. മൂന്ന് വിക്കറ്റുകൾ പിഴുത റാസ പാകിസ്ഥാൻ ക്യാമ്പിൽ പരിഭ്രാന്തി പടർത്തി. കളിയുടെ ഒരു ഘട്ടത്തിൽ 36 – 3 എന്ന രീതിയിൽ തളർന്ന അവർക്കായി ഷാൻ മസൂദ്- ഷദാബ് ഖാൻ സഖ്യം മികച്ച കൂട്ടുകെട്ട് ചേർത്തു. അവിടെ പാകിസ്ഥാൻ കളിയിലേക്ക് തിരികെ വന്നെന്ന് കരുതിയതാണ്. എന്നാൽ ഷദാബിന്റെ വിക്കറ്റ് നഷ്ടമായതോടെ പാകിസ്ഥാൻ വീണ്ടും തകർന്നു.

അതോടെ അവസാന ഓവറിൽ പാകിസ്ഥാന് ജയിക്കാൻ വേണ്ടത് 11 റൺസ്. സിംബാബ്‌വെയ്ക്കായി പന്തെറിയുന്നത് ബ്രാഡ് ഇവാൻസ്. ആദ്യ മൂന്ന് പന്തുകളിൽ നിന്ന് 8 റൺസ് നേടിയ പാകിസ്ഥാൻ ജയത്തിനടുത്തെത്തി. നാലാം പന്ത് ഡോട്ട് ബോളായി മാറി , അഞ്ചാം പന്തിൽ നവാസ് പുറത്ത്. ഇതോടെ മത്സരം അവസാന പന്ത് ആവേശത്തിലേക്ക്, ജയിക്കാൻ വേണ്ടത് മൂന്ന് റൺസ്. സ്റ്റേഡിയം നിശബ്ദമായി. ബ്രാഡ് എറിഞ്ഞ പന്ത് ഷഹീൻ അഫ്രീദി പന്ത് ലോംഗ് ഓണിലേക്ക് അടിച്ചിട്ടു. ആദ്യ റൺ പൂർത്തിയാക്കി രണ്ടാമത്തെ റണ്ണിനായി അവർ ഓടി.

ലോംഗ് ഓണിൽ നിന്ന് സിംബാബ്‌വെ ഫീൽഡർ എറിഞ്ഞ പന്ത് വിക്കറ്റ് കീപ്പർ ചകബ്വയുടെ കൈകളിൽ കൃത്യമായി എത്തി. ഷഹീൻ അഫ്രീദി ക്രീസിലെത്തുന്നതിന് മുൻപ് കീപ്പർ ബെയിൽസ് തെറിപ്പിച്ചു. ഒരൊറ്റ റണ്ണിന് സിംബാബ്‌വെ വിജയിച്ചു! പാകിസ്ഥാൻ താരങ്ങൾ ഗ്രൗണ്ടിൽ തകർന്നിരുന്നു. സിംബാബ്‌വെ താരങ്ങളാകട്ടെ മൈതാനത്ത് വിജയാഘോഷം തുടങ്ങി. സിംബാബ്‌വെക്കായി 25 റൺ മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ സിക്കന്ദർ റാസ മത്സരത്തിലെ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ടു.

Tags: bcciZIMBAWE VS PAKISTAN
Share
Tweet
Send
Share

Latest stories from this section

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

ഹോപ്പിന് ഉടൻ ആധാർ കാർഡും ബാങ്ക് അക്കൗണ്ടും നൽകണം, അവൻ ഇന്ത്യക്കായി കളിക്കട്ടെ: ആകാശ് ചോപ്ര

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

സഞ്ജുവും വൈഭവും തമ്മിൽ കടുത്ത പോരാട്ടം; ഇന്ത്യൻ ഓപ്പണിങ് സ്ലോട്ടിലെ മത്സരം ടീമിന് ഗുണമെന്നും റോബിൻ സിങ്

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

അവരും വിദേശ കളിക്കാരല്ല, കരിയർ അപകടത്തിലാണ്; ബൗളർമാർക്കായി ശബ്ദമുയർത്തി ഗൗതം ഗംഭീർ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

Latest News

കൊൽക്കത്ത റേപ്പ് കേസിൽ അഭിപ്രായം പറയാനില്ല, വലിയ വിഷയം വേറെയുണ്ടെന്ന് രാഹുൽ ഗാന്ധി; ആഞ്ഞടിച്ച് ബി ജെ പി

‘രാജ്യത്തെ യുവാക്കളെ ഓർത്ത് അഭിമാനം’ ; സിജെപിയുടെ പേര് പറയാതെ പ്രതിഷേധക്കാരെ അഭിനന്ദിച്ച് രാഹുൽഗാന്ധി

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

സിജെപി നേതാക്കൾ കസ്റ്റഡിയിൽ തുടരും ; മറ്റ് എല്ലാ പ്രതിഷേധക്കാരെയും മോചിപ്പിച്ചതായി ഡൽഹി പോലീസ്

എന്നെ അപമാനിച്ചപ്പോൾ പലരും മിണ്ടിയില്ല, സിഡബ്ല്യുസി യോഗത്തിൽ വിതുമ്പി മല്ലികാർജുൻ ഖർഗെ

‘തിങ്കളാഴ്ച ഞങ്ങൾ ഡൽഹിയിൽ മാർച്ചും ധർണ്ണയും നടത്തും’ ; പ്രഖ്യാപനവുമായി ഇൻഡി സഖ്യം

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ഇലക്ഷൻ കമ്മീഷന് പിന്തുണയുമായി 124 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനം

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി ആക്രമണം ; വ്യോമഗതാഗതം പൂർണ്ണമായും നിർത്തിവെച്ചു; യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

ഡിജിറ്റൽ സേവന കയറ്റുമതിയിൽ ലോകത്ത് നാലാം സ്ഥാനത്ത് എത്തി ഇന്ത്യ; ലോക വ്യാപാര സംഘടനയുടെ കണക്കുകൾ പുറത്ത്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

8 മണിക്കൂർ നീണ്ട കസ്റ്റഡിക്ക് ശേഷം പിണറായി വിജയനെ മോചിപ്പിച്ച് ഡൽഹി പോലീസ്

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ; സ്മിത് മച്ചാറിന് നേരെ നടന്ന ആക്രമണത്തിന്റെ എല്ലാ ഭീകര ബന്ധങ്ങളും പരിശോധിക്കാൻ നിർദേശം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies