റായ്പുർ : ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ. സർക്കാർ 1.61 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന 51 ഭീകരരാണ് കൂട്ടത്തോടെ കീഴടങ്ങിയത്. ബസ്തറിന്റെ ആസ്ഥാനമായ ജഗ്ദൽപൂരിൽ ബസ്തർ പാണ്ഡം 2026 ഉത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മൂന്ന് ദിവസത്തെ സന്ദർശനത്തിനായി റായ്പൂരിൽ എത്തിയതിനോട് അനുബന്ധിച്ചായിരുന്നു കീഴടങ്ങൽ. കീഴടങ്ങിയവരിൽ 34 സ്ത്രീകളും ഉൾപ്പെടുന്നു.
ബസ്തർ പോലീസിന്റെ പൂന മാർഗേം പുനരധിവാസ സംരംഭത്തിന് കീഴിൽ ആയിരുന്നു കമ്മ്യൂണിസ്റ്റ് ഭീകരരുടെ കൂട്ട കീഴടങ്ങൽ.
ബിജാപൂരിൽ 20 സ്ത്രീകൾ ഉൾപ്പെടെ 30 കേഡർമാരും സുക്മ ജില്ലയിൽ 14 സ്ത്രീകൾ ഉൾപ്പെടെ 21 കമ്മ്യൂണിസ്റ്റ് ഭീകരരുമാണ് കീഴടങ്ങിയത്. മാവോയിസ്റ്റുകളുടെ സൗത്ത് ബസ്തർ ഡിവിഷനിലെ കിസ്താറാം ഏരിയ കമ്മിറ്റിയിൽ പെട്ടവരായിരുന്നു ഇവർ.













Discussion about this post