ന്യൂഡൽഹി : യുഎസ്-ഇന്ത്യ വ്യാപാര കരാറിൽ വൻ നയതന്ത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയുടെ ആവശ്യപ്രകാരം യുഎസ് സർക്കാർ വ്യാപാര കരാറുമായി ബന്ധപ്പെട്ട ഫാക്ട് ഷീറ്റിൽ ഇന്ത്യൻ നിർദ്ദേശിച്ച മാറ്റങ്ങൾ വരുത്തി പരിഷ്കരിച്ച് പ്രസിദ്ധീകരിച്ചു. പുതുക്കിയ ഡാറ്റ അനുസരിച്ച് ‘കാർഷിക’ എന്ന പദം വാങ്ങൽ പട്ടികയിൽ നിന്ന് യുഎസ് നീക്കം ചെയ്തു. പയർ വർഗ്ഗങ്ങൾ എന്ന പദവും ഫാക്റ്റ് ഷീറ്റിൽ നിന്നും വെട്ടി മാറ്റിയിട്ടുണ്ട്.
കൂടാതെ, യുഎസുമായി 500 ബില്യൺ ഡോളറിന്റെ വ്യാപാരത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ് എന്ന ഭാഗത്ത്, ‘പ്രതിജ്ഞാബദ്ധം’ എന്ന വാക്ക് വെട്ടി ഇന്ത്യ ‘ഉദ്ദേശിക്കുന്നു’ എന്നാക്കി മാറ്റിയിട്ടുണ്ട്. അതോടൊപ്പം ഡിജിറ്റൽ സേവന നികുതി പരിധി കുറച്ചതായും ശക്തമായ ഉഭയകക്ഷി ഡിജിറ്റൽ വ്യാപാര നിയമങ്ങൾ ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്നും വൈറ്റ് ഹൗസ് വെബ്‌സൈറ്റിൽ ഇപ്പോൾ ലഭ്യമായ പുതുക്കിയ രേഖയിൽ പറയുന്നു.









Discussion about this post