ദീർഘാകാലമായി ഒളിവിൽ കഴിയുകയായിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരൻ കൊച്ചിയിൽ അറസ്റ്റിൽ. കൊച്ചി വിമാനത്താവളത്തിൽ വന്നിറങ്ങിയ പിഎഫ്ഐ തീവ്രവാദിയെ ദേശീയ അന്വേഷണ ഏജൻസി ആണ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഒളിവിലായിരുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് എൻഐഎ പിടികൂടിയത്. ഇയാളെ നേരത്തെ തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തീവ്രവാദ കേസിലെ എഴുപതാം പ്രതിയാണ് മൊയ്തീൻകുട്ടി. നിരോധിത ഭീകര സംഘടനയുടെ ആയുധ പരിശീലന വിഭാഗത്തിന്റെ കോ-ഓർഡിനേറ്റർ ആയിരുന്നു ഇയാൾ. നേരത്തെ എൻഐഎ പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപകമായ റെയ്ഡുകൾ നടത്തുകയും തുടർന്ന് സംഘടനയെ നിരോധിക്കുകയും ചെയ്തതോടെ മൊയ്തീൻകുട്ടി വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് പിടികിട്ടാപ്പുള്ളിയായി എൻഐഎ പ്രഖ്യാപിച്ച മൊയ്തീൻകുട്ടിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
അറസ്റ്റിലായ മൊയ്തീൻകുട്ടി നേരത്തേ കൈവെട്ട്‌ക്കേസിലും പ്രതിചേർക്കപ്പെട്ടയാളാണെന്നാണ് എൻഐഎ നൽകുന്ന വിവരം. ദീർഘനാളത്തെ ഒളിവു ജീവിതത്തിനു ശേഷം വിദേശത്തുനിന്നും നാട്ടിലെത്തിയ പ്രതിയെ വിമാനത്താവളത്തിൽ വച്ച് തന്നെ എൻഐഎ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് ദേശീയ അന്വേഷണ ഏജൻസി വ്യക്തമാക്കി.









Discussion about this post