Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

റഫാൽ ഇന്ത്യയെ കരുത്തനാക്കും, വിമർശിക്കുന്നത് എന്തിനെന്ന് അറിയില്ല; ഇന്ത്യയുമായുള്ള മെഗാ കരാറിനെ പുകഴ്ത്തി ഫ്രഞ്ച് പ്രസിഡൻ്റ് 

by Brave India Desk
Feb 19, 2026, 06:33 pm IST
in India
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യയുമായുള്ള 114 റഫാൽ യുദ്ധവിമാന കരാറിനെതിരെ ഉയരുന്ന വിമർശനങ്ങളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. ഡൽഹിയിൽ നടക്കുന്ന ‘എഐ ഇംപാക്ട് സമ്മിറ്റ് 2026’-ൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് റഫാൽ ഇടപാടിനെ ശക്തമായി പ്രതിരോധിച്ചത്. റഫാൽ വിമാനങ്ങൾ ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിപ്പിക്കുക മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തെ പുതിയ തലത്തിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. 3.25 ലക്ഷം കോടി രൂപയുടെ ഈ ബൃഹദ് കരാർ ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.

റഫാൽ ഇടപാടിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോൾ വിപുലീകരണത്തിന്റെ ഘട്ടത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ആവശ്യപ്പെട്ട 114 വിമാനങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകൾ പുരോഗമിക്കുകയാണ്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (DAC) ഈ കരാറിന് പച്ചക്കൊടി കാട്ടിയത് മക്രോണിന്റെ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ്. ടാറ്റ-എയർബസ് ഇടപാട് പോലെ, റഫാലിന്റെ നിർമ്മാണത്തിലും പരമാവധി ഇന്ത്യൻ ഘടകങ്ങൾ ഉൾപ്പെടുത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം ഉറപ്പുനൽകി. “ഇന്ത്യയും ഫ്രാൻസും തമ്മിലുള്ളത് വെറുമൊരു പങ്കാളിത്തമല്ല, അത് സവിശേഷമായ ആഗോള തന്ത്രപരമായ പങ്കാളിത്തമാണ്,” മക്രോൺ പറഞ്ഞു.

Stories you may like

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, സാങ്കേതികവിദ്യ, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലായി ഇരുപതിലധികം കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. ഹാമർ മിസൈലുകളുടെ നിർമ്മാണവും എച്ച്-125 ഹെലികോപ്റ്റർ അസംബ്ലി ലൈനും ഇന്ത്യയിൽ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്. അന്തർവാഹിനികളുടെ നിർമ്മാണത്തിലും സമാനമായ സഹകരണം ഉണ്ടാകുമെന്ന് മക്രോൺ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനിടെ, ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അദ്ദേഹം തള്ളി. വിദ്വേഷം പടർത്തുന്ന ഉള്ളടക്കങ്ങളെ സ്വാതന്ത്ര്യത്തിന്റെ പേരിൽ അനുവദിക്കുന്നത് വന്യമായ അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മക്രോൺ ഇന്ന് മടങ്ങും.

Tags: french presidentemmanuel-macron
Share
Tweet
SendShare

Latest stories from this section

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

Latest News

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies