Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വ്യോമാക്രമണത്തിന് ‘കണക്കുതീർക്കുമെന്ന് അഫ്ഗാനിസ്ഥാൻ; ആഭ്യന്തര പരാജയം മറച്ചുവെക്കാൻ പാകിസ്താൻ ശ്രമിക്കുന്നു

by Brave India Desk
Feb 22, 2026, 11:27 am IST
in India
Share on Facebook
Tweet
WhatsApp
Telegram

അഫ്ഗാൻ അതിർത്തിക്കുള്ളിലേക്ക് കടന്നുകയറി പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിനെതിരെ ശക്തമായ താക്കീതുമായി താലിബാൻ ഭരണകൂടം. പാകിസ്താൻ അതിർത്തി ലംഘിച്ചുവെന്നും ഇതിന് തക്കസമയത്ത് കൃത്യമായ മറുപടി നൽകുമെന്നും അഫ്ഗാൻ പ്രതിരോധ മന്ത്രാലയം എക്സിലൂടെ (X) അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും അയൽപക്ക ബന്ധങ്ങളുടെയും നഗ്നമായ ലംഘനമാണ് പാകിസ്താൻ നടത്തിയിരിക്കുന്നത്. പാകിസ്താന്റെ ഭാഗത്തുണ്ടാകുന്ന ആഭ്യന്തര സുരക്ഷാ പരാജയങ്ങളും രഹസ്യാന്വേഷണ പാളിച്ചകളും മറച്ചുവെക്കാനാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്നും അഫ്ഗാനിസ്ഥാൻ തുറന്നടിച്ചു.

ഞായറാഴ്ച പുലർച്ചെയാണ് ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അഫ്ഗാൻ മണ്ണിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. എന്നാൽ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഭീകരരല്ലെന്നും സ്ത്രീകളും കുട്ടികളും അടക്കമുള്ള സാധാരണക്കാരാണെന്നും അഫ്ഗാൻ മന്ത്രാലയം വ്യക്തമാക്കി. ദേശീയ സ്ഥാപനങ്ങൾക്കും മതകേന്ദ്രങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇസ്ലാമിക മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, റംസാൻ മാസത്തിലുണ്ടായ ചാവേർ സ്ഫോടനങ്ങൾ ഉൾപ്പെടെ പാകിസ്താനിൽ അടുത്തിടെ നടന്ന ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്തത് അഫ്ഗാൻ മണ്ണിൽ നിന്നാണെന്നാണ് പാകിസ്താൻ്റെ വാദം.

Stories you may like

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

പാകിസ്താൻ താലിബാൻ (TTP), ഐഎസ് ഖൊറാസാൻ എന്നീ ഭീകര സംഘടനകളുടെ ഏഴ് കേന്ദ്രങ്ങളിലാണ് പാകിസ്താൻ ‘ഇന്റലിജൻസ് അധിഷ്ഠിത’ ആക്രമണം നടത്തിയത്. ഇതിന് കൃത്യമായ തെളിവുണ്ടെന്നും പാകിസ്താൻ അവകാശപ്പെടുന്നു. ശനിയാഴ്ച ബന്നൂവിൽ സുരക്ഷാ സേനയ്ക്ക് നേരെ നടന്ന ചാവേർ ആക്രമണത്തിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടത് വലിയ പ്രകോപനത്തിന് കാരണമായിരുന്നു. അഫ്ഗാൻ ഭരിക്കുന്ന താലിബാൻ ഭീകരർക്ക് ഒത്താശ നൽകുന്നുവെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. എന്നാൽ തങ്ങളുടെ മണ്ണ് ഭീകരവാദത്തിനായി വിട്ടുനൽകില്ലെന്ന് അഫ്ഗാൻ ആവർത്തിക്കുന്നു.

സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ തടവിലാക്കിയ മൂന്ന് പാക് സൈനികരെ വിട്ടയച്ച് ദിവസങ്ങൾക്കുള്ളിലാണ് വീണ്ടും അതിർത്തി സംഘർഷഭരിതമാകുന്നത്. 2,600 കിലോമീറ്റർ നീളമുള്ള അതിർത്തിയിൽ പലയിടങ്ങളിലും സംഘർഷം മൂലം വ്യാപാര പാതകൾ അടച്ച നിലയിലാണ്. കഴിഞ്ഞ ഒക്ടോബറിൽ ഉണ്ടായ കനത്ത ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെട്ടിരുന്നു. നിലവിലെ വ്യോമാക്രമണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ഒരു ‘കണക്കുകൂട്ടിയ പ്രതികരണം’ (Calculated Response) അഫ്ഗാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന മുന്നറിയിപ്പ് മേഖലയെ യുദ്ധഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Tags: AfghanistanRepeated Pak attacks
Share
Tweet
Send
Share

Latest stories from this section

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

ഒരു ലക്ഷം കോടിയുടെ വമ്പൻ പ്രതിരോധ ഇടപാട്; രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഡിഎസി യോഗം ഇന്ന്; സൈന്യത്തിന് കരുത്തായി ഡ്രോണുകളും അത്യാധുനിക ആയുധങ്ങളും

‘അഞ്ചാം തലമുറ പോരാ, ഇനി ലക്ഷ്യം ആറാം തലമുറ യുദ്ധവിമാനങ്ങൾ’: പ്രതിരോധ രംഗത്ത് വൻ പ്രഖ്യാപനവുമായി രാജ്‌നാഥ് സിങ്

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

വിധി സ്വർണം തന്നില്ല’: രണ്ടാമതും വെള്ളി മെഡൽ നേടി മലയാളത്തിന്റെ അഭിമാനം ആൻസി സോജൻ

Latest News

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ബാറ്റല്ല, ലിയനാർഡോ ഡാ വിഞ്ചിയുടെ ബ്രഷ്: കാര്യവട്ടത്ത് പൊടിപാറിച്ച വിരാട് കാവ്യം; ഒരു തുള്ളി ചോരയില്ലാതെ ഭിത്തിയിലൊട്ടിയ ഹേറ്റേഴ്സും അഗാർക്കറും

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies