Wednesday, October 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

അടിയന്തരമായി ഇറാൻ വിടാൻ ഇന്ത്യക്കാർക്ക് നിർദ്ദേശം! കൈവശമുള്ള യാത്രാമാർഗ്ഗങ്ങൾ ഉപയോഗിച്ച് മടങ്ങണം; ജാഗ്രതയുമായി കേന്ദ്രസർക്കാർ; ആശങ്കയിൽ പ്രവാസികൾ!

by Brave India Desk
Feb 23, 2026, 04:07 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധത്തിന്റെ വക്കിലെത്തി നിൽക്കെ, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം ഇറാൻ വിടാനാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. വിമാന സർവീസുകൾ ഉൾപ്പെടെ ലഭ്യമായ എല്ലാ യാത്രാമാർഗ്ഗങ്ങളും ഉപയോഗിച്ച് ഇന്ത്യക്കാർ സുരക്ഷിതമായി മടങ്ങണം. കഴിഞ്ഞ ഏതാനും ആഴ്ചകളായി മേഖലയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും ഏതുനിമിഷവും ഉണ്ടായേക്കാവുന്ന അമേരിക്കൻ സൈനിക നീക്കവും കണക്കിലെടുത്താണ് ഈ നിർണ്ണായകമായ നടപടി.

ജനുവരി 5-ന് നൽകിയ ആദ്യ ജാഗ്രതാ നിർദ്ദേശത്തിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ അടിയന്തര അറിയിപ്പ്. ഇറാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികൾ, തീർത്ഥാടകർ, വ്യാപാരികൾ, ടൂറിസ്റ്റുകൾ എന്നിവർ ഒട്ടും വൈകാതെ രാജ്യം വിടണം. പാസ്പോർട്ട് ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വെക്കണമെന്നും എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. ഇറാനിൽ സർക്കാരിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പുതിയ പ്രക്ഷോഭങ്ങൾ ആളിപ്പടരുന്നതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്. ടെഹ്റാനിലും മഷാദിലുമുള്ള പ്രധാന സർവ്വകലാശാലകളിൽ പ്രക്ഷോഭകരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Stories you may like

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

ആണവ കരാറുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ജനീവയിൽ നിർണ്ണായകമായ ചർച്ചകൾ നടക്കാനിരിക്കെയാണ് അമേരിക്ക സൈനിക സാന്നിധ്യം ശക്തമാക്കിയത്. അത്യാധുനിക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇറാൻ അതിർത്തിയിൽ വിന്യസിച്ചുകഴിഞ്ഞു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, ഏതൊരു സാഹചര്യത്തെയും നേരിടാൻ ഇറാനും സജ്ജമാണെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. നയതന്ത്ര തലത്തിലുള്ള ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് പറയുമ്പോഴും അമേരിക്കൻ ഉപരോധവും ഭീഷണിയും ഇറാനെ സമ്മർദ്ദത്തിലാക്കുകയാണ്.

കഴിഞ്ഞ ആറാഴ്ചക്കിടെ ഇറാനിൽ നടന്ന പ്രക്ഷോഭങ്ങളിൽ നിരവധിപ്പേർ കൊല്ലപ്പെട്ടതും സ്ഥിതി വഷളാക്കിയിട്ടുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഭരണകൂടത്തിനെതിരായ മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ തെരുവിൽ തുടരുന്നത് രാജ്യത്തെ ആഭ്യന്തര സുരക്ഷയെ ബാധിച്ചിട്ടുണ്ട്. വിദേശത്തുള്ള ഇന്ത്യക്കാർക്കും പൗരത്വമുള്ളവർക്കും (PIO) കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയതോടെ പ്രവാസി കുടുംബങ്ങളും വലിയ ആശങ്കയിലാണ്.

Tags: leave Iran
Share
Tweet
Send
Share

Latest stories from this section

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘ആരാണ് ഇരയെന്നും ആരാണ് വേട്ടക്കാരനെന്നും വേർതിരിച്ചറിയാൻ ഒ.ഐ.സിക്ക് സാധിക്കുന്നില്ല’; യു.എന്നിൽ വിദ്വേഷ പരാമർശങ്ങൾക്ക് മറുപടിയുമായി ഇന്ത്യ!

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

‘കുട്ടികളെ നോക്കാൻ അച്ഛന്മാർക്കും ഇനി അവധി; 730 ദിവസത്തെ ചൈൽഡ് കെയർ ലീവ് മാതാപിതാക്കൾക്ക് വീതിച്ചുനൽകാൻ നിർദ്ദേശം!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

പാടത്ത് പണിയെടുത്ത് ലക്ഷങ്ങൾക്ക് ഇംഗ്ലീഷ് പാഠങ്ങൾ; ഈ നാട്ടിൻപുറത്തുകാരിയെ അഭിനന്ദിച്ച് പ്രിയങ്ക ചോപ്ര!’

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

‘2001-ൽ ഗുജറാത്ത്, ഇന്ന് ലോകത്തിന്റെ നെറുകയിൽ; മോദി യുഗത്തിന് 25 വയസ്സ്

Latest News

ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്

‘വെയർഹൗസുകൾ നിറഞ്ഞു, ലോഡിറക്കാൻ പറ്റാതെ വണ്ടികൾ; ബെവ്കോയിൽ വിലകുറഞ്ഞ മദ്യത്തിന് കടുത്ത ക്ഷാമം!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

‘തളിപ്പറമ്പിൽ നടുക്കം; രണ്ട് മക്കളുടെ അമ്മയായ യുവതി ഭർതൃഗൃഹത്തിൽ തീ കൊളുത്തി മരിച്ചു!’

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

അതൊന്നും വിശ്വസിക്കരുതേ, കോഹ്‌ലി അങ്ങനെ ഒന്നും ചെയ്തിട്ടില്ല; കേട്ട വാർത്തകൾ എല്ലാം തെറ്റാണ്

പങ്കാളിത്തത്തിനും നിർദ്ദേശങ്ങൾക്കും നന്ദി ; ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി മാറാൻ ബ്രിക്‌സിന് കഴിഞ്ഞു ; സമാപന പ്രസംഗവുമായി മോദി

‘ഇന്ത്യയിൽ ഒളിംപിക്‌സ് നടത്തും, ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കും; 2047-ൽ വികസിത ഭാരതം യാഥാർത്ഥ്യമാക്കും!’; മാസ് പ്രഖ്യാപനങ്ങളുമായി നരേന്ദ്ര മോദി!

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ആരാധകർ കൊതിച്ചു, പക്ഷേ നിയമം തടസ്സമായി; അന്താരാഷ്ട്ര ക്രിക്കറ്റ് വിട്ടിട്ടും ധോണിക്ക് ചീഫ് സെലക്ടറാകാൻ കഴിയില്ല

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

ഈ അടുത്തകാലത്ത് ടീം മാനേജ്മെന്റ് എടുത്ത ഏറ്റവും മികച്ച തീരുമാനം, അങ്ങനെ ഒരു കാഴ്ച്ച ആരാധകർ അവിടെ കാണും: ഭുവനേശ്വർ കുമാർ

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

പാകിസ്താനിൽ വീണ്ടും ഹൈന്ദവ ക്ഷേത്രത്തിന് നേരെ ആക്രമണം; വിഗ്രഹങ്ങൾ തകർത്തു, പ്രതിഷേധവുമായി ന്യൂനപക്ഷങ്ങൾ!

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

ഗ്രൗണ്ടിൽ തൊടാതെ നേരിട്ട് ഗാലറിയിലേക്ക് വൈഡ്, ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് അമേരിക്കൻ പേസറുടെ ‘മാജിക്’ ബോൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies