Thursday, September 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Football

മെസ്സിയെ ടൂർണമെന്റിൽ നിലനിർത്താൻ ഫിഫ കളിച്ചു’; അർജന്റീനയ്ക്കെതിരെ പൊട്ടിത്തെറിച്ച് ഈജിപ്ത് പരിശീലകൻ, ലോകകപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം

by Brave India Desk
Jul 8, 2026, 10:32 am IST
in Football, International
Share on Facebook
Tweet
WhatsAppTelegram

ഫിഫ ലോകകപ്പ് പ്രീക്വാർട്ടറിലെ നാടകീയമായ തോൽവിക്ക് പിന്നാലെ രാജ്യാന്തര ഫുട്ബോൾഫെഡറേഷനും (ഫിഫ) അർജന്റീനയ്ക്കുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത്മുഖ്യപരിശീലകൻ ഹൊസാം ഹസ്സൻ. ഫിഫയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് ഈ ലോകകപ്പിലെബാക്കി മത്സരങ്ങളൊന്നും താൻ കാണില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ലോകകപ്പ് റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഈജിപ്തിനെ തകർത്ത് നിലവിലെചാമ്പ്യന്മാരായ അർജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.

Stories you may like

അധികാരത്തിലെത്തിയാൽ ഓരോ പൗരനും 5,000 ഡോളർ’: കിടിലൻ വാഗ്ദാനങ്ങളുമായി ട്രംപ്, യുഎസ് രാഷ്ട്രീയത്തിൽ വൻ തരംഗം!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

മത്സരത്തിൽ ഒരു ഘട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന ഈജിപ്തിനെഅവസാന നിമിഷങ്ങളിലെ തകർപ്പൻ തിരിച്ചുവരവിലൂടെയാണ് അർജന്റീന വീഴ്ത്തിയത്. എന്നാൽകളിക്കളത്തിലെ റഫറിയിങ് പൂർണ്ണമായും അർജന്റീനയ്ക്ക് അനുകൂലമായിരുന്നുവെന്നും ലയണൽമെസ്സിയെയും നിലവിലെ ചാമ്പ്യന്മാരെയും ലോകകപ്പിൽ നിലനിർത്താൻ ഫിഫയ്ക്ക്താല്പര്യമുണ്ടായിരുന്നു എന്നുമാണ് ഹൊസാം ഹസ്സൻ ആരോപിക്കുന്നത്.മത്സര ശേഷം നടത്തിയവാർത്താസമ്മേളനത്തിലാണ് ഫിഫയുടെ ‘ഫെയർ പ്ലേ’ വാദങ്ങളെ തള്ളിപ്പറഞ്ഞ് ഈജിപ്ഷ്യൻ കോച്ച്രംഗത്തെത്തിയത്.

“നിലവിലെ ലോകചാമ്പ്യന്മാരേക്കാൾ എല്ലാ അർത്ഥത്തിലും മികച്ച പ്രകടനമാണ് ഞങ്ങൾപുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെയും പുറത്തെയും ചില അദൃശ്യ ശക്തികൾമത്സരഫലത്തെ സ്വാധീനിച്ചു. ലോകകപ്പിൽ നിലവിലെ ചാമ്പ്യന്മാരെ നിലനിർത്താൻ അവർആഗ്രഹിച്ചിട്ടുണ്ടാകാം. ലയണൽ മെസ്സി ടൂർണമെന്റിൽ തുടരണമെന്ന് അവർക്ക്നിർബന്ധമുണ്ടായിരുന്നു. എല്ലാ തലങ്ങളിൽ നിന്നും അർജന്റീനയ്ക്ക് പിന്തുണ ലഭിച്ചു,” ഹസ്സൻതുറന്നടിച്ചു.

മത്സരത്തിൽ ഈജിപ്തിന്റെ ഒരു സുപ്രധാന ഗോൾ വാർ (VAR) പരിശോധനയിലൂടെറദ്ദാക്കിയിരുന്നു. കൂടാതെ തങ്ങൾക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാൽറ്റി വാർപരിശോധിക്കാൻ പോലും റഫറി തയ്യാറായില്ലെന്നും ഈജിപ്ത് ക്യാമ്പ് ആരോപിക്കുന്നു. അർജന്റീനതാരം അലക്സിസ് മാക് അലിസ്റ്റർ ഈജിപ്ത് താരം ഹംദി ഫതിയുടെ ജേഴ്സിയിൽ പിടിച്ച് വലിച്ചതിന്പെനാൽറ്റി നൽകേണ്ടതായിരുന്നുവെന്നാണ് ഹസ്സന്റെ വാദം. ഫ്രഞ്ച് റഫറിയായ ഫ്രാൻസ്വാലെറ്റെക്സിയറെ ഈ മത്സരത്തിനായി നിയോഗിച്ചതിനെയും ഈജിപ്ത് ചോദ്യം ചെയ്തു.

മത്സരത്തിന് ശേഷം ഫൈനൽ വിസിലിന് തൊട്ടുപിന്നാലെ മെസ്സിയും ഈജിപ്ത് കോച്ചും തമ്മിൽമൈതാനത്ത് വെച്ച് കടുത്ത വാഗ്വാദത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനിടെ റഫറിയുടെ കടുത്തതീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഈജിപ്ഷ്യൻ പരിശീലകൻ ഫിഫയുടെ വംശീയ വിരുദ്ധപ്രോട്ടോക്കോൾ അടയാളമായ ഇരുകൈകളും ക്രോസ്സ് ചെയ്തുകൊണ്ടുള്ള ‘X’ ആംഗ്യംകാണിച്ചതും വലിയ വിവാദമായി. ഇതിന് പിന്നാലെ ഈജിപ്ഷ്യൻ കോച്ചിങ് സ്റ്റാഫിലെ ഒരംഗത്തിന്റഫറി ചുവപ്പ് കാർഡും നൽകി.

മത്സരത്തിൽ യാസർ ഇബ്രാഹിം, മുസ്തഫ സിക്കോ എന്നിവരിലൂടെ ഈജിപ്ത് 2-0 ന് മുന്നിലെത്തിഅട്ടിമറി വിജയം സ്വപ്നം കണ്ടിരുന്നതാണ്. ലയണൽ മെസ്സിയുടെ ഒരു പെനാൽറ്റി കിക്ക് ഈജിപ്ത്ഗോൾകീപ്പർ മുസ്തഫ ഷൊബൈർ തടുത്തിടുകയും ചെയ്തിരുന്നു. എന്നാൽ 79-ാം മിനിറ്റിൽക്രിസ്റ്റ്യൻ റൊമേറോയിലൂടെ ആദ്യ ഗോൾ മടക്കിയ അർജന്റീന, 83-ാം മിനിറ്റിൽ ലയണൽമെസ്സിയിലൂടെ സമനില പിടിച്ചു. ഒടുവിൽ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് നേടിയഗോളിലാണ് അർജന്റീന ആവേശ ജയം സ്വന്തമാക്കിയത്. റഫറിയിങ്ങിലെ അനീതിയിൽ പ്രതിഷേധിച്ച്നാട്ടിലേക്ക് മടങ്ങിയാൽ ഈ ലോകകപ്പിലെ ഒരു മത്സരം പോലും താൻ ടിവിയിൽ കാണില്ലെന്ന്വ്യക്തമാക്കിയാണ് ഹൊസാം ഹസ്സൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

Tags: messifootball
Share
Tweet
SendShare

Latest stories from this section

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

അയ്യേ..‘കുടിവെള്ളത്തിനായി തെരുവിൽ തല്ലുമായി പാക് സൈന്യവും രഹസ്യാന്വേഷണ വിഭാഗവും!’; വാട്ടർ ടാങ്കറിനെച്ചൊല്ലി വൻ ഏറ്റുമുട്ടൽ; 22 ഉദ്യോഗസ്ഥർക്ക് പരിക്ക്!

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

‘3 ലക്ഷം രൂപ; ആപ്പിളിന്റെ ആദ്യ മടക്കാവുന്ന ഫോൺ എത്തി!’; ചരിത്രം തിരുത്തി ഐഫോൺ ഡ്യൂയോ (iPhone Duo) അവതരിപ്പിച്ചു!

Latest News

ഇൻഡി മുന്നോട്ട് പോകുമോയെന്ന് ഉറപ്പില്ല, രാഹുലിന്റെ അടുത്തയാൾക്കാർക്ക് പോലും അറിയാം:ബിജെപിയെ പോലെ ശക്തവും സംഘടിതവുമായ മറ്റൊരു പാർട്ടി ഇല്ല; പി ചിദംബരം

‘ബ്രിക്സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് യാതൊരു നേട്ടവുമില്ല’ ; വിമർശനവുമായി പി ചിദംബരം

റീൽസ് കണ്ട് കണ്ട് തലച്ചോറ് ദ്രവിക്കുമോ? 9 മാസം കൊണ്ട് മാറിയ ജീവിതം; സോഷ്യൽ മീഡിയ അഡിക്ഷനും അൽഷിമേഴ്സും തമ്മിലുള്ള ബന്ധമെന്ത്? ഡോക്ടർമാർ പറയുന്നു!”

‘ഫിൽട്ടറുകൾ വേണ്ടാ, പെർഫെക്ഷനും’; സോഷ്യൽ മീഡിയയിലെ ബോറൻ കൃത്രിമത്വങ്ങൾക്കെതിരെ ‘ക്രിഞ്ച് റെണൈസൻസ്’ തരംഗം!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

അധികാരത്തിലെത്തിയാൽ ഓരോ പൗരനും 5,000 ഡോളർ’: കിടിലൻ വാഗ്ദാനങ്ങളുമായി ട്രംപ്, യുഎസ് രാഷ്ട്രീയത്തിൽ വൻ തരംഗം!

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

‘റിയാസിന്റെ പേര് പറയാൻ ഭീഷണിപ്പെടുത്തി, പേടിച്ച് മൊഴി നൽകിയതാണ്’: ഇ.ഡിക്ക് നൽകിയ മൊഴി പിൻവലിച്ച് സുഹൃത്ത് വാരിസ്!

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

‘ലാലേട്ടനെ അനുകരിക്കരുത്, ഒപ്പം കാണുകയും അരുത്’: സെയ്ഫ് അലി ഖാന് പ്രിയദർശൻ നൽകിയ ആ നിബന്ധന

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

എത്ര തള്ളിപ്പറഞ്ഞാലും ഇന്ത്യയെ വേണം!’: പാക് താരങ്ങളുടെ കാലിൽ കോഹ്‌ലിയുടെ ‘വൺ8’ ഷൂസ്; സോഷ്യൽ മീഡിയയിൽ വൈറൽ!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies