Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

by Brave India Desk
Feb 25, 2026, 06:23 pm IST
in India, International
Share on FacebookTweetWhatsAppTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെ ഇന്ത്യ-ഇസ്രയേൽ നയതന്ത്ര ബന്ധം പുതിയ ഉയരങ്ങളിലേക്ക്. ബുധനാഴ്ച വൈകുന്നേരം ടെൽ അവീവിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഭാര്യ സാറ നെതന്യാഹുവും നേരിട്ടെത്തി. വിമാനത്താവളത്തിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തിന് നന്ദി പറഞ്ഞ പ്രധാനമന്ത്രി, സന്ദർശനത്തിൽ അതീവ കൃതാർത്ഥനാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്നും എക്സിൽ (X) കുറിച്ചു. പശ്ചിമേഷ്യയിൽ ഇറാൻ-അമേരിക്ക സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ നടക്കുന്ന മോദിയുടെ ഈ സന്ദർശനം അതീവ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇസ്രയേൽ പാർലമെന്റായ ക്നെസെറ്റിനെ (Knesset) മോദി അഭിസംബോധന ചെയ്യും. ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും നെതന്യാഹുവും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകളിൽ പ്രതിരോധം, ആഭ്യന്തര സുരക്ഷ എന്നിവയ്ക്കായിരിക്കും മുൻഗണന. ബുധനാഴ്ച രാത്രി മോദിക്ക് വേണ്ടി നെതന്യാഹു പ്രത്യേക അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ വിവിധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കും. ഇതിന് ശേഷം ഇരു നേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രതിരോധ മേഖലയിലെ സഹകരണത്തിന് പുറമെ കൃഷി, ജല മാനേജ്‌മെന്റ്, ശാസ്ത്ര സാങ്കേതിക വിദ്യ എന്നീ മേഖലകളിലും പുതിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും.

Stories you may like

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഗാസയിലെ പ്രതിസന്ധിയും ചർച്ചകളിൽ ഇടംപിടിക്കുമെന്നാണ് സൂചന. ഭീകരവാദത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തിൽ ഇരുരാജ്യങ്ങളും പുതിയ ധാരണകളിലെത്തും. 2017-ലെ സന്ദർശനത്തിന് ശേഷം മോദി വീണ്ടും ഇസ്രയേലിൽ എത്തുമ്പോൾ അത് ആഗോള തലത്തിൽ ഭാരതത്തിന്റെ നയതന്ത്ര സ്വാധീനം വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സന്ദർശനത്തിന്റെ ഭാഗമായി ഇസ്രയേലിലെ ഇന്ത്യൻ പ്രവാസികളുമായും പ്രധാനമന്ത്രി സംവദിക്കും. വരും മണിക്കൂറുകളിൽ ഇസ്രയേലിൽ നിന്ന് പുറത്തുവരുന്ന ഓരോ തീരുമാനങ്ങളും ഇന്ത്യയുടെ പ്രതിരോധ ഭൂപടത്തിൽ നിർണ്ണായകമാകും.

Tags: PM Modi IsraelNetanyahu in Tel Aviv
ShareTweetSendShare

Latest stories from this section

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

പാലക്കാട്ടുകാരൻ ഇനി ബഹിരാകാശത്തേക്ക്; എവറസ്റ്റ് കൊടുമുടി മുതൽ നാസയുടെ ചരിത്ര ദൗത്യം വരെ, ലോകം ഉറ്റുനോക്കുന്ന അനിൽ മേനോൻ

ഒറ്റയടിക്ക് വിട്ടുപിടിച്ച് യുഎഇ; ഒപെക് സഖ്യത്തിൽ നിന്ന് പിൻവാങ്ങുന്നു, ലോക എണ്ണവിപണിയിൽ വൻ പ്രത്യാഘാതം

യുഎഇയിൽ മിസൈൽ ഭീതി ഒഴിഞ്ഞു; ജാഗ്രതാ നിർദേശം പിൻവലിച്ചു, വ്യോമാതിർത്തി സുരക്ഷിതമെന്ന് അധികൃതർ

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

പെൺകരുത്തിന്റെ ദി ഹണി ബീ കോർപ്പറേഷൻ:തേനീച്ചകളുടെ അത്ഭുത ലോകം

Latest News

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

കീഴ്‌വഴക്കമല്ല എൽഡിഎഫാണ് വലുത്, ആ സ്ഥാനം ഞങ്ങൾക്ക് ലഭിച്ചേ തീരൂ; ചർച്ചയ്ക്ക് തൊട്ടുമുമ്പ് സിപിഎമ്മിന് മുന്നറിയിപ്പ് നൽകി ബിനോയ് വിശ്വം

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട് ഏകദിനത്തിന് മുൻപ് ഇന്ത്യക്ക് വീണ്ടും പ്രഹരം; രണ്ട് പ്രമുഖ താരങ്ങൾക്ക് പരിക്ക്, പകരക്കാരെ പ്രഖ്യാപിച്ചു

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഒപ്പിട്ട കരാറിൽ നിന്ന് ഇനി പിന്മാറാൻ കഴിയില്ല; പിഎം ശ്രീയിൽ സിപിഐഎമ്മിനെ വെട്ടിലാക്കി മുൻ എപിഎസിന്റെ ലേഖനം; സർക്കാരിന് മുന്നിൽ രണ്ട് വഴികൾ മാത്രം

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

ഈ ഇരുമ്പ് കൊണ്ട് നീ എന്ത് ചെയ്യും? കോഴിക്കോടൻ തെരുവിൽ തുടങ്ങിയ കൈരളി ടി.എം.ടി

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

തുണിക്കടക്കാരന് എന്ത് സ്വർണ്ണക്കച്ചവടം?വിശ്വാസത്തിൻ്റെ കല്യാൺ ചരിത്രം

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ദിവസം 10,000 കസ്റ്റമേഴ്സ്!200 സ്ക്വയർഫീറ്റിൽ നിന്നും തുടങ്ങിയ അത്ഭുത യാത്ര! ജയലക്ഷ്മി സിൽക്സ്

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം?; ഒരു മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികനെ കാണാതായി, 10 പേരെ രക്ഷപ്പെടുത്തി!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

അമേരിക്കൻ രാഷ്ട്രീയത്തിലെ അതികായൻ സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു; ട്രംപിന്റെ വിശ്വസ്തൻ, ഇന്ത്യക്കെതിരായ താരിഫ് നിലപാടുകളിലൂടെ ശ്രദ്ധേയൻ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies