ഐപിഎൽ 2026-ന് മുന്നോടിയായി ചെന്നൈയിൽ ആരംഭിച്ച സിഎസ്കെ പ്രീ-സീസൺ ക്യാമ്പിൽ എം.എസ്. ധോണി സജീവമായി. ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദ്, സർഫറാസ് ഖാൻ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങിയ ധോണി പഴയ പ്രതാപത്തെ ഓർമ്മിപ്പിക്കും വിധമാണ് നെറ്റ്‌സിൽ ബാറ്റ് വീശിയത്.
പരിശീലനത്തിനിടെ ധോണി വളരെ സന്തോഷവാനായാണ് കാണപ്പെട്ടത്. സിഎസ്കെയുടെ പുതിയ ട്രെയിനിംഗ് ജേഴ്‌സിയിൽ പന്ത് കൃത്യമായി ടൈം ചെയ്യുന്നതിനൊപ്പം ചില തകർപ്പൻ പുൾ ഷോട്ടുകളും ലോഫ്റ്റഡ് ഹിറ്റുകളും അദ്ദേഹം കളിച്ചു. ഇതിനിടെ വൈഡ് പന്ത് ലീവ് ചെയ്ത ശേഷം കൈകൾ വായുവിലുയർത്തി കൊച്ചു കുട്ടികളെപ്പോലെ തുള്ളിച്ചാടി ധോണി നടത്തിയ ഒരു ഡാൻസ് മൂവ് ആരാധകർക്കിടയിൽ ചിരി പടർത്തിയിട്ടുണ്ട്.
നിലവിൽ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനായി കളിക്കുന്ന സഞ്ജു സാംസൺ, ശിവം ദുബെ എന്നിവർ ലോകകപ്പ് ഫൈനലിന് ശേഷം ചെന്നൈ ക്യാമ്പിൽ ചേരും. ആയുഷ് മ്ഹാത്രെ, രാഹുൽ ചാഹർ, മുകേഷ് ചൗധരി തുടങ്ങിയ യുവതാരങ്ങളും നിലവിൽ ക്യാമ്പിലുണ്ട്. 2025-ൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ സിഎസ്കെ, ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് ലക്ഷ്യമിടുന്നത്.
2026 സീസണിൽ ധോണി കളിക്കുമെന്ന് ഉറപ്പായെങ്കിലും എല്ലാ മത്സരങ്ങളിലും അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. സീസണിലുടനീളം താൻ ലഭ്യമാണെന്ന് ധോണി മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാരീരികക്ഷമത പരിഗണിച്ച് ചില മത്സരങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കാം. 2026 സീസണിൽ ധോണി കളിക്കുമെന്ന് ഉറപ്പായെങ്കിലും എല്ലാ മത്സരങ്ങളിലും അദ്ദേഹം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നുണ്ട്. സീസണിലുടനീളം താൻ ലഭ്യമാണെന്ന് ധോണി മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്. എന്നാൽ ശാരീരികക്ഷമത പരിഗണിച്ച് ചില മത്സരങ്ങളിൽ നിന്ന് അദ്ദേഹം വിട്ടുനിന്നേക്കാം.
MS Dhoni hard hitting mode on 🔥
Just wait for his dance move 😂#MSDhoni pic.twitter.com/qL5EGju4Wx— Yash MSdian ™️ 🦁 (@itzyash07) March 1, 2026












