മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങുന്ന സരിത എസ് നായരുടെ കത്ത് പുറത്ത് വന്നു. ക്ലിഫ് ഹൗസില്‍ വച്ച് 2013 ജൂലൈ 19ന് മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്നാണ് സരിത 25 പേജുകളുള്ള കത്തില്‍ പറയുന്നത്. മുന്‍ കേന്ദ്രമന്ത്രി തന്നെ ബലാത്സംഗം ചെയ്തു തുടങ്ങി നിരവധി ആരോപണങ്ങളും സരിതയുടെ കത്തിലുണ്ട്. സംസ്ഥാന മന്ത്രിയുടെ വസതിയില്‍ വച്ചാണ് മുന്‍ കേന്ദ്ര മന്ത്രി തന്നെ ബലാത്സംഗം ചെയ്തതെന്നും സരിത പറയുന്നു. ഏഷ്യാനെറ്റ് ന്യൂസാണ് കത്ത് പുറത്ത് വിട്ടത്.
കത്ത് താന്‍ പോലിസ് കസ്റ്റഡിയില്‍ വച്ച് എഴുതിയതാണെന്ന് സരിത സമ്മതിച്ചു. കത്തില്‍ പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും സരിത പറയുന്നു. പെരുമ്പാവൂര്‍ പോലിസില്‍ അഞ്ച് ദിവസം കസ്റ്റഡിയിലിരിക്കെയാണ് കത്ത് തയ്യാറാക്കിയത്. വിചാരണ കോടതിയില്‍ സമര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു അത്. എന്നാല്‍ ഈ കത്ത് നല്കാന് കഴിഞ്ഞില്ല. അപമാന ഭയം മൂലമാണ് കമ്മീഷന് കത്ത് നല്‍കാതിരുന്നത്. കേന്ദ്രമന്ത്രിമാര്‍ക്ക് രമേശ് ചെന്നിത്തലയുടെ പിഎ തന്നെ കാഴ്ച വെക്കാന്‍ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നുണ്ട. ജനപ്രതിനിധികളും നേതാക്കളും ഉള്‍പ്പടെയുള്ള നിരവധി ആളുകളുടെ പേരുകളും കത്തിലുണ്ടെന്നാ് വിവരം
‘തന്നെ സാമ്പത്തികമായും ശാരീരികമായും മാനസികമായും ചൂഷണം ചെയ്ത മുഖ്യമന്ത്രിക്ക് ലക്ഷ്മി എന്ന സരിതയെ ഇപ്പോള്‍ അറിയുന്നുണ്ടാവില്ലെന്നും ഉമ്മന്‍ചാണ്ടിയെ അഭിസംബോധന ചെയ്യുന്ന കത്തില്‍ പറയുന്നു. തോമസ് കുരുവിള വഴി മുഖ്യമന്ത്രിക്ക് കോഴ നല്കിയ കാര്യവും കത്തില്‍ പറയുന്നുണ്ട്. ഇത് നേരത്തെ സോളാര്‍ കമ്മിഷന് മുന്നില്‍ സരിത മൊഴി നല്‍കിയിരുന്നു. മുഖ്യമന്ത്രി തന്നെ രക്ഷിക്കുമെന്ന പ്രതീക്ഷ സരിത കത്തിന്റെ പല ഭാഗത്തും പുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇത് ഉണ്ടാവില്ലെന്ന് ഉറപ്പായശേഷമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ തന്നെ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്നു സരിത വെളിപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസുമായും കുടുംബവുമായും അടുത്ത ബന്ധമാണുണ്ടായിരുന്നത്. വീട്ടിലുള്ളവരുടെ മുന്നില്‍ വച്ച് മുഖ്യന്ത്രിയുടെ കാല് വരെ തടവി കൊടുത്തിരുന്നു. ആ ബന്ധമാണു മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍വച്ചു ദുരുപയോഗം ചെയ്തത് സരിത പറയുന്നു.
മുറഖ്യമന്ത്രിയ്ക്ക് വേണ്ടി ചില ഭൂമിയിടപാടുകള്‍ താന്‍ നടത്തി. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്ക് വേണ്ടിയാണ് അത്തരം ഭൂമിയിടപാടുകള്‍ നടത്തിയത്. കോടികളുടെ ഇത്തരം ഇടപാടുകള്‍ താന്‍ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബിനാമി ഇടപാടുകളാണ് ഇതെന്നും സരിത ആരോപിക്കുന്നു. കമ്മീഷന് നല്‍കാതെ തന്നെ വഞ്ചിച്ചുവെന്നും സരിത എന്നും പറയുന്നു.
കെസി വേണുഗോപാല്‍ മന്ത്രിയുടെ വസതിയില്‍വച്ച് ബലാത്സംഗം ചെയ്തുവെന്നും സരിത
മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നും സരിത എസ് നായര്‍ പറയുന്നു.
മുന്‍ കേന്ദ്രമന്ത്രിക്കെതിരെ സരിത ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെയാണ്. സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മന്ത്രി എപി അനില്‍കുമാറിന്റെ വീട്ടിലെത്താന്‍ ആവശ്യപ്പെടുന്നു. താനും തന്റെ ജനറല്‍ മാനേജറുള്പ്പടെയുള്ള സ്റ്റാഫും കൂടിയാണ് അവിടെ പോയത്. എന്നാല്‍ മന്ത്രി അവിടെ ഉണ്ടായിരുന്നില്ല. കേന്ദ്രമന്ത്രി അവിടെ ഉണ്ടായിരുന്നു, ഇവിടെ വച്ച് തന്നെ കേറി പിടിച്ചുവെന്നും, താന്‍ അയാളുടെ കരണത്തടിച്ചുവെന്നും സരിത പറയുന്നു, എന്നാല്‍ അയാള്‍ തന്നെ കീഴ്പ്പെടുത്തി എന്നാണ് സരിതയുടേതായി പുറത്ത് വന്ന കത്തില്‍ പറയുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ സ്റ്റാഫ് പകര്‍ത്തിയിട്ടുണ്ട്. ഇത് അയാളില്‍ നിന്ന് താന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഡിലിറ്റ് ചെയ്ത ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഇയാള്‍ക്ക് കഴിയുമെന്നും സരിത പറഞ്ഞു. മുന്‍ കേന്ദ്ര മന്ത്രി പിന്നീട് പലപ്പോഴും തന്നെ ഡല്‍ഹിക്ക് വിളിപ്പിച്ചു.പദ്ധതി നടപ്പാക്കേണ്ടത് തന്റെ മാത്രം കാര്യമായി മാറി. ഇതിന്റെ പേരില്‍ ബിജു രാധാകൃഷ്ണന് തന്നെ മര്‍ദ്ദിച്ചിരുന്നുവെന്നും സരിത കത്തില്‍ പറയുന്നു.
മുഖ്യമന്ത്രി സരിതയെ ലൈംഗികമായി ഉപയോഗിച്ചിരുന്നെന്ന് സരിതയുടെ കൂട്ടുപ്രതി ബിജു രാധാകൃഷ്ണന് ആരോപിച്ചിരുന്നു. ഇതുള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ഉണ്ടെന്നും ബിജു പറഞ്ഞിരുന്നു. ഇത് ശരിവെക്കുന്നതാണ് സരിതയുടെ കത്തിലെ പരാമര്‍ശങ്ങള്‍.
Discussion about this post