Friday, March 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘അയാള്‍ക്കും ആത്മാഭിമാനമുണ്ട്’; കാമുകന് ജനിച്ച കുട്ടിക്ക് സ്വന്തം പേര് നല്‍കിയ ഭർത്താവിൻ്റെ മാന്യത, വിധി പുറപ്പെടുവിച്ച് ഹൈക്കോടതി!

by Brave India Desk
Mar 3, 2026, 03:17 pm IST
in Kerala
Share on FacebookTweetWhatsAppTelegram

സ്ത്രീയെപ്പോലെ തന്നെ അന്തസ്സും ആത്മാഭിമാനവും പുരുഷനുമുണ്ടെന്ന് ഓർമ്മിപ്പിച്ച് കേരള ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. വിവാഹബന്ധം നിലനിൽക്കെ ഭാര്യക്ക് കാമുകനിൽ ജനിച്ച കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ നിന്ന് ആദ്യ ഭർത്താവിൻ്റെ പേര് നീക്കം ചെയ്ത് യഥാർത്ഥ പിതാവിൻ്റെ പേര് ചേർക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണൻ അനുമതി നൽകി.

കേസിൽ ഹർജിക്കാരിയുടെ ആദ്യ ഭർത്താവ് സ്വീകരിച്ച അങ്ങേയറ്റം മാന്യമായ നിലപാടിനെ കോടതി പ്രത്യേകം പ്രശംസിച്ചു. തൃശൂർ സ്വദേശിനിയായ യുവതിയും നിലവിലെ ഭർത്താവും നൽകിയ ഹർജിയിലാണ് ഈ നിർണ്ണായക ഉത്തരവ്. 2017-ൽ വിവാഹബന്ധം നിലനിൽക്കെയാണ് യുവതി കാമുകനിൽ നിന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. അന്ന് കുട്ടി തന്റേതാണെന്ന് കരുതി ജനന സർട്ടിഫിക്കറ്റിൽ പിതാവിൻ്റെ സ്ഥാനത്ത് പേര് നൽകിയത് ആദ്യ ഭർത്താവായിരുന്നു. ആറ് വർഷത്തോളം ആ കുട്ടിയെ സ്വന്തം മകളായി കരുതിയാണ് അദ്ദേഹം വളർത്തിയത്. എന്നാൽ പിന്നീട് കുടുംബത്തിലുണ്ടായ അസ്വാരസ്യങ്ങളെത്തുടർന്ന് 2023-ൽ ഇരുവരും ഉഭയസമ്മതപ്രകാരം വിവാഹബന്ധം വേർപെടുത്തുകയായിരുന്നു.

Stories you may like

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

വിപ്ലവം നടത്താൻ കഞ്ചാവ് ചോദിച്ചതായിരുന്നു അല്ലേ? പികെ ശശിയുടെ വെളിപ്പെടുത്തൽ ആയുധമാക്കി ജോയ് മാത്യു, നാണംകെട്ട് സി.പി.എം സൈബർ വിഭാഗം

വിവാഹമോചനത്തിന് പിന്നാലെ യുവതി കുട്ടിയുടെ യഥാർത്ഥ പിതാവിനെ വിവാഹം കഴിച്ചു. തുടർന്നാണ് ജനന സർട്ടിഫിക്കറ്റിലെ ആദ്യ ഭർത്താവിൻ്റെ പേര് മാറ്റി നിലവിലെ ഭർത്താവിൻ്റെ പേര് ചേർക്കണമെന്ന ആവശ്യവുമായി ഇവർ കോടതിയെ സമീപിച്ചത്. ഹർജിയിൽ ആദ്യ ഭർത്താവിനെ കക്ഷിയാക്കാൻ കോടതി നിർദ്ദേശിച്ചു. കോടതിയിൽ ഹാജരായ അദ്ദേഹം, വർഷങ്ങളോളം തന്റെ മകളായി വളർത്തിയ കുട്ടിയുടെ സർട്ടിഫിക്കറ്റിൽ നിന്ന് പേര് മാറ്റുന്നതിൽ തനിക്ക് യാതൊരു എതിർപ്പുമില്ലെന്ന് മാന്യമായി അറിയിച്ചു. ഈ നിലപാടാണ് കോടതിയെ ഏറെ സ്പർശിച്ചത്.

ഹർജിക്കാരുടെ ആവശ്യം എന്നതിലുപരി, നിരപരാധിയായ ആ മനുഷ്യന്റെ അന്തസ്സ് കാക്കാനും കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനുമാണ് പിതാവിൻ്റെ പേര് മാറ്റാൻ അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി. ഒരു പുരുഷന്റെ വ്യക്തിത്വവും ആത്മാഭിമാനവും സ്ത്രീയുടെ അന്തസ്സിനോളം തന്നെ പ്രധാനമാണെന്നും, വിവാഹബന്ധം തകർന്നാലും പുരുഷന്റെ മാന്യത സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു. നിയമപരമായ തടസ്സങ്ങൾ നീക്കി ജനന സർട്ടിഫിക്കറ്റിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ട അധികൃതർക്ക് കോടതി നിർദ്ദേശം നൽകി.

Tags: HIGHCOURT
ShareTweetSendShare

Latest stories from this section

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

അയ്യപ്പ സംഗമത്തിന്റെ കണക്കിൽ പൊരുത്തക്കേട്; ഓഡിറ്ററെ വിളിച്ച് ഹൈക്കോടതി, 10 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ അന്ത്യശാസനം

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

‘പൊങ്കാല കഴിഞ്ഞപ്പോൾ നഗരം ക്ലീൻ, മേയർ പോയത് പുലർച്ചെ 2 മണിക്ക്’; വി.വി. രാജേഷിനെ വാനോളം പുകഴ്ത്തി മല്ലിക സുകുമാരൻ!

വിയർപ്പ് കൊണ്ട് കെട്ടിപ്പടുത്ത മഹാസ്ഥാപനം പിടിച്ചു പറിയും കൊള്ളയും നടത്തി വെള്ളപുതപ്പിച്ചു; സിപിഎമ്മിനെ വിമർശിച്ച് പി.കെ ശശി

കള്ളുകുടിച്ച് സെക്രട്ടറിയെ തീരുമാനിക്കുന്നു, ഈ പാർട്ടി എങ്ങോട്ടാണ്?’; സിപിഎം നേതൃത്വത്തിനെതിരെ പികെ ശശിയുടെ ‘ബോംബ്’

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്, സുധാകരനെ സോപ്പിട്ട് എം.വി ഗോവിന്ദൻ; അം​ഗത്വം പുതുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ജി. സുധാകരൻ

Latest News

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഇറാൻ കപ്പലിന് അഭയം കൊടുത്ത് ഇന്ത്യ ; കപ്പലും 183 ജീവനക്കാരും കൊച്ചിയിൽ സുരക്ഷിതർ

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

ഹോളി ആഘോഷത്തിനിടെ അബദ്ധത്തിൽ മുസ്ലിം സ്ത്രീയുടെ ദേഹത്ത് നിറം പറ്റി ; യുവാവിനെ അടിച്ചുകൊന്ന് സ്ത്രീയുടെ കുടുംബം

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിരുപാധികമായി കീഴടങ്ങുക ; ഇറാനുമായി മറ്റൊരു കരാറിനും ഇല്ലെന്ന് ട്രംപ്‌

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാറിന് രാഷ്ട്രീയ അരങ്ങേറ്റം ; നാളെ ജെഡിയുവിൽ ചേരും

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

ഹരിഹരൻ നായർ കമ്മീഷൻ റിപ്പോർട്ടിനായി നായർ ഐക്യവേദിയുടെ ‘അവകാശ യാത്ര’; മുന്നണികൾക്ക് നെഞ്ചിടിപ്പ്

തിലകിന് പകരം സഞ്ജു, റിങ്കുവിന് വിശ്രമം; ജീവൻമരണ പോരാട്ടത്തിൽ ഇന്ത്യയുടെ തുറുപ്പുചീട്ടായി മലയാളി താരം; ഇലവൻ ഇങ്ങനെ

ഇതൊരു ഐസിസി ഇവന്റ് ആണ്, ഒരൽപ്പം ഡീസന്റാകാം; വാംഖഡെയിലെ ഡിജെയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗവാസ്കർ; സംഭവം ഇങ്ങനെ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

ലോകകപ്പിലെ ഹീറോ സഞ്ജുവാകുമോ? ഐസിസി നോമിനേഷനിൽ മലയാളി താരം; പട്ടികയിൽ പ്രമുഖർ

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

കുർദിഷ് പോരാളികളോട് ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ആഹ്വാനം ചെയ്ത് ട്രംപ് ; അതിർത്തി കടന്നുള്ള സൈനിക നടപടി ആരംഭിക്കാൻ പദ്ധതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies