Wednesday, September 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

ഇറാന്റെ പുതിയ പരമോന്നത നേതാവായി മകൻ മൊജ്തബ ഖമേനി;  ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു

by Brave India Desk
Mar 4, 2026, 11:35 am IST
in India, International
Share on Facebook
Tweet
WhatsApp
Telegram

അമേരിക്കൻ-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ച് ഇറാൻ. ഖമേനിയുടെ മകൻ മൊജ്തബ ഹൊസൈനി ഖമേനിയെയാണ് ഇറാന്റെ പുതിയ പരമോന്നത നേതാവായി അസംബ്ലി ഓഫ് എക്സ്പെർട്സ് തിരഞ്ഞെടുത്തത്. ഫെബ്രുവരി 28-ന് നടന്ന ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന സൈനിക നീക്കത്തിൽ ഖമേനിയും കുടുംബവും കൊല്ലപ്പെട്ടതോടെയാണ് ഇറാൻ പുതിയ നേതൃത്വത്തിലേക്ക് നീങ്ങിയത്. ഖമേനിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മൻസൂറെ ഖൊജസ്തേ, മകൾ, മരുമകൻ, കൊച്ചുമകൾ എന്നിവരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 36 വർഷം ഇറാനെ നയിച്ച ഖമേനിയുടെ സംസ്കാരം വിശുദ്ധ നഗരമായ മഷാദിൽ നടക്കും. ഇതിന് മുന്നോടിയായി ടെഹ്‌റാനിൽ വൻ വിടവാങ്ങൽ ചടങ്ങുകൾ സംഘടിപ്പിക്കുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. സംസ്കാര തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ആയത്തുള്ള അലി ഖമേനിയുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹൊസൈൻ മോഹ്സെനി എജെയ്, ആയത്തുള്ള അലിറേസ അറാഫി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് താൽക്കാലികമായി ഭരണചുമതല വഹിച്ചിരുന്നത്. എന്നാൽ ഇസ്രായേൽ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം മൊജ്തബ ഖമേനി ഉടൻ തന്നെ അധികാരം ഏറ്റെടുക്കും.

Stories you may like

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

ഇറാൻ ആണവ പ്രവർത്തനങ്ങൾ പുനരാരംഭിച്ചുവെന്ന് ആരോപിച്ചാണ് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാന്റെ സൈനിക-ഭരണ കേന്ദ്രങ്ങൾക്ക് നേരെ മിസൈൽ മഴ വർഷിച്ചത്. ഈ ആക്രമണങ്ങളിൽ ഇതുവരെ 700-ലധികം പേർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ടെഹ്‌റാൻ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലെല്ലാം ഇസ്രായേൽ വിമാനങ്ങൾ ബോംബുകൾ വർഷിച്ചു. ബുഷെർ വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനങ്ങൾ പോലും ആക്രമണത്തിൽ തകർക്കപ്പെട്ടതായാണ് വിവരം.

ഖമേനിയുടെ വധത്തിന് പ്രതികാരമായി ഗൾഫ് മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ദുബായ്, അബുദാബി, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ എണ്ണ സംഭരണ ശാലകൾക്ക് നേരെയും അമേരിക്കൻ എംബസികൾക്ക് നേരെയും ഇറാൻ മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ തീപിടുത്തമുണ്ടായെങ്കിലും ജീവനക്കാർ സുരക്ഷിതരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സ്ഥിരീകരിച്ചു. യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഒത്തുതീർപ്പ് ചർച്ചകൾക്കുള്ള സമയം അവസാനിച്ചുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി കഴിഞ്ഞു. ഇതിനിടെ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയെ തകർക്കാൻ ഇസ്രായേൽ സൈന്യം ലെബനനിലേക്ക് കടന്നതും സാഹചര്യം അതീവ ഗുരുതരമാക്കിയിട്ടുണ്ട്.

Tags: iranSON OF KHAMENI
Share
Tweet
Send
Share

Latest stories from this section

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

Latest News

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ആശങ്ക; ‘മുൻ മുഖ്യമന്ത്രിയേക്കാൾ സുരക്ഷ കുറവ്’ എന്ന് ചെന്നിത്തല; സുരക്ഷ വർധിപ്പിക്കണം

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

സഖ്യത്തിൽ ഭിന്നത? ഗ്യാനേഷ് കുമാറിനെതിരായ കോൺഗ്രസ് നീക്കത്തിൽ നിന്ന് വിട്ടുനിന്ന് ടി.വി.കെ

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

വേഗം, ഡാറ്റ, നെറ്റ്‌വർക്ക്; ഭാവിയുദ്ധത്തിന് ഇന്ത്യൻ സേനയുടെ പുതിയ തന്ത്രം; ‘സിസ്റ്റം ഓഫ് സിസ്റ്റംസ്’വേണമെന്ന് ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

കുറച്ച് വർഷങ്ങൾക്കുശേഷം കോഹ്‌ലി ആ കാര്യം ഓർത്ത് ഖേദിക്കും, ചെയ്തത് വലിയ മണ്ടത്തരം; താരത്തിന്റെ പ്രവർത്തിയെക്കുറിച്ച് കപിൽ ദേവ്

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

പാകിസ്ഥാന് തിരിച്ചടി; ഇന്ത്യൻ വിമാനങ്ങൾക്ക് പറക്കാൻ ചൈനയുടെ ‘ഹോട്ടാൻ’ പാത വരുന്നു

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

കശ്മീരിൽ വിദേശ ഇടപെടൽ വേണ്ട; യുഎന്നിൽ തുർക്കി പ്രസിഡന്റ് എർദോഗന്റെ പരാമർശം തള്ളി ഇന്ത്യ

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

ആഗോള സാമ്പത്തിക ഭീഷണി: വൻശക്തികൾ സ്വന്തം കാര്യം മാത്രം നോക്കരുതെന്ന് ജയശങ്കർ; ലോകം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക്

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

‘ഇൻഡി’ മുന്നണിയിലെ വീഴ്ചകൾ തുറന്നുപറഞ്ഞ് ദിഗ്‌വിജയ് സിങ്; തള്ളി ഖാർഗെയും കോൺഗ്രസ് നേതൃത്വവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies