Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കൈഫിന്റേത് വെറും ഫീൽഡിംഗ് കരിയർ; ഗാംഗുലിയോട് നന്ദി പറയൂ; മുഹമ്മദ് കൈഫിനെ പരിഹസിച്ച് ആമിർ; അഭിഷേകിന്റെ പേരിലുള്ള വാക്ക്പോര് തർക്കങ്ങളിലേക്ക്

by Brave India Desk
Mar 7, 2026, 10:44 am IST
in Cricket, Sports
Share on FacebookTweetWhatsAppTelegram

ഇന്ത്യ-ന്യൂസിലൻഡ് ഫൈനലിന് തൊട്ടുമുമ്പ് സോഷ്യൽ മീഡിയയിൽ ഇന്ത്യ-പാക് മുൻ താരങ്ങൾ തമ്മിൽ കടുത്ത പോര്. മുഹമ്മദ് ആമിറിന്റെ പ്രസ്താവനകൾക്കെതിരെ മുഹമ്മദ് കൈഫ് രംഗത്തെത്തിയതോടെയാണ് തർക്കം രൂക്ഷമായത്. ശ്രദ്ധ പിടിച്ചുപറ്റാനാണ് ആമിർ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നതെന്ന കൈഫിന്റെ പരിഹാസത്തിന് കടുത്ത ഭാഷയിലാണ് ആമിർ മറുപടി നൽകിയത്.

തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ കൈഫിനെതിരെ ആഞ്ഞടിച്ചത്. “കൈഫിന്റെ ക്രിക്കറ്റ് കരിയറിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഐപിഎല്ലിൽ വെറും 29 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്, സ്ട്രൈക്ക് റേറ്റ് വെറും 103. ശ്രദ്ധ കിട്ടാൻ എനിക്ക് ഇന്ത്യയെക്കുറിച്ച് പറയേണ്ടതില്ല. ഞാൻ 350-ഓളം ടി20 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഫീൽഡിംഗ് കൊണ്ട് മാത്രം ടീമിലെത്തിയ ആളല്ല ഞാൻ. സൗരവ് ഗാംഗുലി അവസരം നൽകിയതിന് കൈഫ് അദ്ദേഹത്തോട് നന്ദി പറയണം.” – ആമിർ പറഞ്ഞു.

Stories you may like

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

തൂക്കി ചുവന്ന കരങ്ങളോടെ…, അവസരം കൊടുത്താൽ സഞ്ജു എന്താണെന്ന് ഇപ്പോൾ ലോകത്തിനറിയാം; ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച താരമായി സഞ്ജു സാംസൺ

ഇന്ത്യൻ താരം അഭിഷേക് ശർമ്മയേയും ടീമിനെയും വിമർശിച്ച ആമിറിന്റെ ബൗളിംഗിലെ പോരായ്മകൾ എണ്ണിപ്പറഞ്ഞ് കൈഫ് നേരത്തെ താരത്തിനെതിരെ പറഞ്ഞിരുന്നു. “2024 ലോകകപ്പിൽ അമേരിക്കയോട് പാകിസ്ഥാൻ തോറ്റത് ഇതേ ബൗളറുടെ പ്രകടനം കൊണ്ടാണ്. വൈഡുകൾ എറിഞ്ഞും സ്റ്റംപിൽ പന്ത് കൊള്ളിക്കാതെയും അമേരിക്കയെ ജയിപ്പിച്ചത് ആരാണ്? പാകിസ്ഥാൻ ക്രിക്കറ്റിൽ ഇപ്പോൾ നല്ല നായകനോ ബൗളറോ ഒന്നുമില്ല. അവരോട് മറുപടി പറയുന്നത് അവർക്ക് അനാവശ്യ പ്രാധാന്യം നൽകുന്നതിന് തുല്യമാണ്. അവർ ഒരിക്കലും നമ്മുടെ ലെവലിലേക്ക് എത്തില്ല.” – കൈഫ് തുറന്നടിച്ചു.

ഇന്ത്യൻ യുവതാരം അഭിഷേക് ശർമ്മയെ ആമിർ നിരന്തരം വേട്ടയാടുന്നതാണ് കൈഫിനെ ചൊടിപ്പിച്ചത്. അഭിഷേക് ശർമ്മ വെറുമൊരു “സ്ലോഗർ” (അടിച്ചുകളിക്കാരൻ) മാത്രമാണെന്നും താരത്തിന് സാങ്കേതിക തികവില്ലെന്നും ആമിർ ആരോപിച്ചിരുന്നു.

Tags: bcciindian cricketMohammed AmirINDIA VS NEW ZEALAND
ShareTweetSendShare

Latest stories from this section

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

അവസാന പന്തിലെ ആ സിക്സർ. ജേഴ്സിയൂരി ഓടിയ താരെ; വാംഖഡെ ഇന്നും മറക്കാത്ത മുംബൈ മാജിക്

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പതിരണയുടെ പന്ത് കൊളംബോയിൽ എത്തിയില്ലെങ്കിൽ ഭാഗ്യം; 18 കോടിയുടെ ബൗളറെ പഞ്ഞിക്കിട്ട് ശ്രീകാന്ത്; കെകെആറിനിട്ട് പണിയുന്നത് അവർ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

പ്രായം വെറും 15, ബൗളർമാരുടെ പേടിസ്വപ്നം; ഐപിഎൽ പൂരം വെടിക്കെട്ടാക്കിയ വൈഭവ് സൂര്യവംശി ഇനി ഇന്ത്യൻ ടീമിലേക്ക്; പ്രഖ്യാപനം ഉടൻ

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

നരെയ്ന്റെ സ്പിൻ വലയിൽ സഞ്ജു വീഴുമോ?; ചെപ്പോക്കിലെ ക്ലാസിക് പോരാട്ടത്തിന് മുൻപ് മലയാളി താരത്തിന് പഠാന്റെ മാസ്റ്റർ പ്ലാൻ

Latest News

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

ഗ്യാസില്ല, വെളിച്ചവുമില്ല; പാകിസ്താനിൽ ഇരുട്ടടി, 2 മണിക്കൂർ പവർകട്ട് പ്രഖ്യാപിച്ച് സർക്കാർ, കറാച്ചിയിൽ ജനജീവിതം സ്തംഭിച്ചു!

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

ഞങ്ങൾ തെരുവിലിറങ്ങും, തമിഴ്‌നാട് നിശ്ചലമാകും; ദക്ഷിണേന്ത്യയെ തഴഞ്ഞാൽ കേന്ദ്രം വിവരം അറിയുമെന്ന് സ്റ്റാലിന്റെ താക്കീത്

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

10 തവണ മുഖ്യമന്ത്രി, ഒടുവിൽ റെക്കോർഡുകളോടെ നിതീഷ് കുമാറിന്റെ പടിയിറക്കം; ബീഹാർ പിടിച്ചെടുത്ത് ബിജെപി, ഭരണചക്രം തിരിക്കാൻ സമ്രാട്ട് ചൗധരി

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

12 പന്തിൽ 43 റൺസ്, വിരാട് കോഹ്‌ലിയെ പഞ്ഞിക്കിട്ട മോർക്കൽ താണ്ഡവം; ആർസിബിയുടെ റൺമല തകർത്ത് ചെന്നൈയുടെ ഐതിഹാസിക വിജയം

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

അക്കൗണ്ടിലേക്ക് ഒറ്റത്തവണ 10,000 രൂപ, സ്ത്രീകൾക്ക് മാസം തോറും 2000; വാഗ്ദാനങ്ങളുടെ പൂരപ്പറമ്പായി തമിഴ്നാട്, ഭരണവിരുദ്ധ വികാരം മുതലെടുക്കാൻ എൻഡിഎ

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

മരുന്ന് നിർമ്മാണത്തിൽ മാത്രമല്ല, ഗവേഷണത്തിലും ഇനി ഇന്ത്യയുടെ കുതിപ്പ്; ഫാർമ മേഖലയെക്കുറിച്ച് ജെ.പി നദ്ദയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്റ്റാറാകുമോ? 11 സീറ്റിൽ ഒന്നാമത് ,എല്ലാം എൽഡിഎഫിന്റെ സിറ്റിംഗ് സീറ്റുകൾ; ഇടത് ശോഷണം താമരയ്ക്ക് വളമാകുമോ

കാസർകോട് ബിജെപിക്ക് വിജയസാധ്യത; എൽഡിഎഫ് വോട്ട് പിടിക്കുന്നത് ലീഗ് കോട്ടകളിൽ നിന്ന്, സിപിഎം കണക്കുകൾ പുറത്ത്!

കാട്ടിലെ തടി തേവരുടെ ആന എന്നാണോ;ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണം: ഡി എസ് ജെ പി

തൊണ്ടിമുതലില്ല, കുറ്റപത്രവുമില്ല; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് അന്വേഷണം അനിശ്ചിതത്വത്തിൽ, എസ്ഐടി പരാജയമെന്ന് ആക്ഷേപം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies