തിരുവനന്തപുരം : ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം തേടി ഭാര്യ. ഗണേഷും കൂട്ടാളികളും തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായായി സൂചിപ്പിച്ചാണ് ഭാര്യ പോലീസ് സഹായം തേടിയത്. ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടു. അതിന്റെ ഫോട്ടോകൾ എടുത്തു. ഇതോടെ ഗണേഷും കൂട്ടാളികളും തന്നെ പിടികൂടാനും അപായപ്പെടുത്താനും മൊബൈൽഫോൺ പിടിച്ചു വാങ്ങാനും ശ്രമിക്കുകയാണെന്നാണ് ഭാര്യ പോലീസിനെ അറിയിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം നടന്നത് എന്നാണ് ഗണേഷ് കുമാറിന്റെ ഭാര്യ വ്യക്തമാക്കുന്നത്. വാളകത്തെ കുടുംബ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഭാര്യ എത്തുകയായിരുന്നു. എന്നാൽ ഇവിടെവെച്ച് മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ടു. ഭാര്യ ഈ സംഭവത്തിന്റെ ഫോട്ടോകൾ മൊബൈൽ ഫോണിൽ എടുത്തു. ഇതോടെ മന്ത്രി ഗണേഷ് കുമാർ തന്റെ സഹായികളായ പ്രദീപിനോടും ശാന്തനോടും ഭാര്യയുടെ മൊബൈൽ ഫോൺ കൈക്കലാക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ഭർത്താവിന്റെ സഹോദരിയായ ഭാര്യ ഉടൻതന്നെ ശ്രീലേഖയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. 112 ടോൾഫ്രീ നമ്പറിൽ വിളിച്ച് ഉടൻതന്നെ സഹായം തേടാൻ ആണ് ശ്രീലേഖ അറിയിച്ചത്.
തിരുവനന്തപുരം പോലീസ് ഹെഡ് കോർട്ടേഴ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 112 ടോൾഫ്രീ നമ്പറിൽ വിളിച്ച് ഉടൻതന്നെ ഗണേഷ് കുമാറിന്റെ ഭാര്യ വിവരം അറിയിച്ചു. തന്നെ ആ ഭയപ്പെടുത്താൻ ശ്രമം നടക്കുന്നതായും അവർ വ്യക്തമാക്കി. താമസിയാതെ തന്നെ പോലീസ് സ്ഥലത്തെത്തിയെങ്കിലും സംഭവത്തിൽ ഇടപെടാതെ ഒഴിഞ്ഞുമാറി എന്നാണ് ഗണേഷ് കുമാറിന്റെ ഭാര്യ സൂചിപ്പിക്കുന്നത്. എങ്കിലും ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും ഗണേഷ് കുമാറിന്റെ ഭാര്യ ഇതുവരെ നടത്തിയിട്ടില്ല. എന്നാൽ ഗണേഷ് കുമാറിന്റെ ഭാര്യ വിളിച്ച് കാര്യങ്ങൾ പറഞ്ഞതായും സഹായം അഭ്യർത്ഥിച്ചതായും മുൻ ഡിജിപി ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.








