കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ക്കെതിരെ ഹൈക്കോടതി. സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ജസ്റ്റിസ് ബി കമാല്‍പാഷ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി വന്നത് തെരഞ്ഞെടുപ്പ് കാലത്ത്. രാഷ്ട്രീയക്കളിയില്‍ കോടതിയ്കക്ക് താല്പര്യമില്ലെന്നും ജസ്റ്റിസ് ബി കമാല്‍പാഷ പരാമര്‍ശിച്ചു.
സോളാര്‍ കമ്മീഷനില്‍ താന്‍ നല്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന് കാണിച്ച് സരിത നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു ജഡ്ജിയുടെ പരാമര്‍ശം. കേസ് തള്ളിയ കോടതി സരിത എസ് നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുഖ്യമന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ വിചാരണ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. പരാതിക്കാരന് വേണ്ടി പ്രതി എങ്ങനെ കേസ് നടത്തുമെന്ന് ചോദിച്ച കോടതി കോടതിയുടെ സമയം ഇങ്ങനെ അനാവശ്യമായി പാഴാക്കരുതെന്ന മുന്നറിയിപ്പും നല്കി.
33 കേസുകളിലെ പ്രതിയാണ് സരിത എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. നിരവധി പേരെ ഇവര്‍ കബളിപ്പിച്ചിട്ടുണ്ട്. ഇതില്‍ വിചാരണ നടക്കുകയാണ്. ഈ സമയത്താണ് സരിത ഹര്‍ജിയായി വന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരം ഹര്‍ജിയുമായി വരുന്നത് രാഷ്ട്രീയ പ്രേരിതമാണ് എന്നും സര്‍ക്കാര്‍ വാദിച്ചു.
Discussion about this post