പട്ന : ബീഹാറിലെ അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നാല് പ്രതിപക്ഷ എംഎൽഎമാർ മുങ്ങിയതായി സൂചന. നാല് എംഎൽഎമാരെ വോട്ടെടുപ്പ് ദിവസം കാണാതായതായും ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും പ്രതിപക്ഷ സഖ്യമായ മഹാഗഡ്ബന്ധൻ പരാതിപ്പെട്ടു. ബീഹാർ നിയമസഭാ സമുച്ചയത്തിൽ രാവിലെ 9 മണിക്ക് ആരംഭിച്ച പോളിംഗ് വൈകുന്നേരം 4 മണി വരെ തുടരും.
പശ്ചിമ ചമ്പാരൻ ജില്ലയിലെ വാൽമീകിനഗറിൽ നിന്നുള്ള സുരേന്ദ്ര പ്രസാദ് കുശ്വാഹ, ഫോർബ്‌സ്ഗഞ്ചിൽ നിന്നുള്ള മനോജ് ബിശ്വാസ്, മണിഹരിയിൽ നിന്നുള്ള മനോഹർ പ്രസാദ് സിംഗ് എന്നീ മൂന്ന് കോൺഗ്രസ് എംഎൽഎമാരും ആർജെഡി എംഎൽഎ ഫൈസൽ അലിയും ആണ് രാജ്യസഭാ തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നത്. ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ), പ്രതിപക്ഷ പാർട്ടിയായ രാഷ്ട്രീയ ജനതാദൾ (ആർജെഡി) എന്നിവയിൽ നിന്നുള്ള സ്ഥാനാർത്ഥികളാണ് ബീഹാറിൽ നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഡിഎ സ്ഥാനാർത്ഥികളിൽ ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ യുണൈറ്റഡ് (ജെഡിയു) പ്രസിഡന്റുമായ നിതീഷ് കുമാറും ബിജെപി ദേശീയ പ്രസിഡന്റ് നിതിൻ നബിനും ഉൾപ്പെടുന്നു.
ഭരണസഖ്യത്തിൽ നിന്നുള്ള മറ്റ് മൂന്ന് നോമിനികൾ കേന്ദ്രമന്ത്രി രാം നാഥ് താക്കൂർ, രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) തലവൻ ഉപേന്ദ്ര കുശ്വാഹ എന്നിവരാണ്, ഇരുവരും രാജ്യസഭയിലെ സിറ്റിംഗ് രാജ്യസഭയിലേക്ക് ആദ്യമായി മത്സരിക്കുന്ന ബിജെപിയുടെ ശിവേഷ് കുമാറാണ് മറ്റൊരു സ്ഥാനാർത്ഥി. ആർജെഡിയുടെ അമരേന്ദ്ര ധാരി സിങ്ങിനെ ആണ് പ്രതിപക്ഷം രംഗത്തിറക്കിയിരിക്കുന്നത്.








