Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘ഇസ്ലാമോഫോബിയ പാകിസ്താൻ്റെ കെട്ടുകഥ’; സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ ഇന്ത്യയെ പഠിപ്പിക്കേണ്ട;ഹരീഷ് പർവ്വതനേനി

by Brave India Desk
Mar 17, 2026, 03:39 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

ഐക്യരാഷ്ട്രസഭയുടെ വേദിയിൽ പാകിസ്താൻ്റെ ഇസ്ലാമോഫോബിയ വാദങ്ങളുടെ മുനയൊടിച്ച് ഇന്ത്യ. ഇസ്ലാമോഫോബിയ എന്നത് പാകിസ്താൻ കെട്ടിച്ചമച്ച വെറും സാങ്കൽപ്പിക കഥകൾ മാത്രമാണെന്നും ഒരു മതത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ എല്ലാ വിശ്വാസങ്ങളെയും തുല്യമായി കാണാനാണ് ഐക്യരാഷ്ട്രസഭ ശ്രമിക്കേണ്ടതെന്നും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി ഹരീഷ് പർവ്വതനേനി തുറന്നടിച്ചു. അന്താരാഷ്ട്ര ഇസ്ലാമോഫോബിയ ചെറുത്തുനിൽപ്പ് ദിനത്തോടനുബന്ധിച്ച് യുെന്നും ഇസ്ലാമിക് കോ-ഓപ്പറേഷനും (OIC) ചേർന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് പാകിസ്താനെയും ഒഐസിയെയും ഇന്ത്യ പരോക്ഷമായി കടന്നാക്രമിച്ചത്. മതത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് ഭിന്നതകൾ വർദ്ധിപ്പിക്കുകയേയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പാകിസ്താൻ്റെ പേര് നേരിട്ട് പരാമർശിക്കാതെ തന്നെ അയൽരാജ്യത്തെ മനുഷ്യാവകാശ ലംഘനങ്ങളെ പർവ്വതനേനി എണ്ണിപ്പറഞ്ഞു. സ്വന്തം രാജ്യത്തെ അഹ്‌മദിയാ സമൂഹത്തെ അടിച്ചമർത്തുന്നവർ, അഫ്‌ഗാൻ അഭയാർഥികളെ ക്രൂരമായി നാടുകടത്തുന്നവർ, വിശുദ്ധ റമദാൻ മാസത്തിൽ പോലും വ്യോമാക്രമണം നടത്തുന്നവർ എന്നിവർക്ക് മതപരമായ ഐക്യദാർഢ്യത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ പാകിസ്താൻ്റെ അവകാശവാദങ്ങളെ പരിഹാസ്യമാക്കുന്നു. മതപരമായ വിവേചനത്തിനെതിരായ പോരാട്ടങ്ങളെ ഇന്ത്യ എപ്പോഴും പിന്തുണയ്ക്കുന്നു. എന്നാൽ ഹിന്ദു, ബുദ്ധ, ജൈന, സിഖ് മതങ്ങളുടെ ജന്മനാടായ ഇന്ത്യ എല്ലാ മതവിശ്വാസികൾക്കും തുല്യ പരിഗണന നൽകുന്ന വീടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Stories you may like

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലീം ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ 200 ദശലക്ഷത്തിലധികം മുസ്ലീങ്ങൾ സമാധാനപരമായി വസിക്കുന്നുണ്ട്. ജമ്മു കശ്‌മീരിലെയടക്കം ഇന്ത്യൻ മുസ്ലീങ്ങൾ ജനാധിപത്യപരമായി തങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്നു. പാകിസ്ഥാൻ്റെ പ്രേരണയാൽ ഒഐസി ഇന്ത്യക്കെതിരെ ആവർത്തിച്ച് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യയിലെ വിവിധ സമുദായങ്ങളുടെ സമാധാനപരമായ സഹവർത്തിത്വത്തോടുള്ള പാകിസ്താൻ്റെ ശത്രുതയാണ് ഇസ്ലാമോഫോബിയ എന്ന പേരിൽ പുറത്തുവരുന്നത്. ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത നിഷ്പക്ഷതയിലാണെന്നും 1981-ലെ പ്രഖ്യാപന പ്രകാരം ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസത്തിന് മുൻഗണന നൽകാതെ എല്ലാ മതങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ യുഎൻ ബാധ്യസ്ഥമാണെന്നും ഹരീഷ് പർവ്വതനേനി കൂട്ടിച്ചേർത്തു.

Tags: Parvathaneni Harish
Share
Tweet
Send
Share

Latest stories from this section

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies