Saturday, July 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഗദ്ദാഫിയെ വീഴ്ത്തിയ മാത്യു വാൻഡൈക്ക് ഇന്ത്യയുടെ അഴികൾക്കുള്ളിൽ;ഭരണകൂടത്തെ തകർക്കുന്ന നിഴൽ സാന്നിധ്യം: രാജ്യസുരക്ഷയ്ക്ക് നേരെ വിദേശക്കൈകൾ

by Brave India Desk
Mar 17, 2026, 09:11 pm IST
in News, India
Share on FacebookTweetWhatsAppTelegram

ഭാരതത്തിന്റെ അഖണ്ഡതയെയും ആഭ്യന്തര സുരക്ഷയെയും വെല്ലുവിളിക്കാൻ ശ്രമിച്ച കുപ്രസിദ്ധ അമേരിക്കൻ കൂലിപ്പടയാളി (Mercenary) മാത്യു വാൻഡൈക്കിനെയും ആറ് യുക്രൈൻ പൗരന്മാരെയും ദേശീയ അന്വേഷണ ഏജൻസി (NIA) പിടികൂടിയിരിക്കുകയാണ്. സിനിമകളെ വെല്ലുന്ന നീക്കത്തിലൂടെ കൊൽക്കത്ത, ലഖ്‌നൗ, ഡൽഹി വിമാനത്താവളങ്ങളിൽ നിന്നാണ് ഇവരെ എൻഐഎ പൊക്കിയത്. മിസോറം വഴി അനധികൃതമായി മ്യാൻമറിലേക്ക് കടന്ന് ഭീകരസംഘടനകൾക്ക് ആയുധ പരിശീലനവും ഡ്രോൺ സാങ്കേതികവിദ്യയും കൈമാറാൻ ശ്രമിച്ചതിനാണ് അറസ്റ്റ്. സായുധ പോരാട്ടങ്ങളിലൂടെ പല വിദേശ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ അട്ടിമറിക്കാൻ മുൻപന്തിയിൽ നിന്ന വാൻഡൈക്കിന്റെ അറസ്റ്റ് അതീവ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസികൾ കാണുന്നത്. ഭാരതത്തിൽ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ നടന്ന ഈ നീക്കം രാജ്യത്തിനെതിരായ വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് എൻഐഎ പരിശോധിക്കുന്നുണ്ട്.

ലിബിയൻ ആഭ്യന്തരയുദ്ധത്തിൽ മുഅമ്മർ ഗദ്ദാഫി ഭരണകൂടത്തെ അട്ടിമറിക്കാൻ വിമതർക്കൊപ്പം ചേർന്ന് പട നയിച്ചതോടെയാണ് മാത്യു വാൻഡൈക്ക് എന്ന പേര് ലോകശ്രദ്ധ നേടുന്നത്. ഇറാഖിലെ ഐസിസ് വിരുദ്ധ പോരാട്ടം, സിറിയൻ സിവിൽ വാർ, റഷ്യക്കെതിരായ യുക്രൈയ്ൻ പടയാളികളുടെ പരിശീലനം തുടങ്ങി ലോകത്തെ പ്രധാന സംഘർഷ മേഖലകളിലെല്ലാം ഇയാൾ ഒരു നിഴൽ സാന്നിധ്യമായിരുന്നു. ‘സൺസ് ഓഫ് ലിബർട്ടി ഇന്റർനാഷണൽ’ (SOLI) എന്ന പേരിൽ സ്വന്തം സൈനിക പരിശീലന കേന്ദ്രം നടത്തുന്ന ഇയാൾ, അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ (CIA) അനൗദ്യോഗിക ചാരനാണെന്ന ആരോപണം ശക്തമാണ്. ഔദ്യോഗികമായി പദവികളില്ലെങ്കിലും അമേരിക്കയുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഏത് രാജ്യത്തും നുഴഞ്ഞുകയറി കലാപമുണ്ടാക്കാൻ കഴിവുള്ള ഇയാൾ ഒരു ‘ഇന്റർനാഷണൽ ദുരന്തർ’ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലാഹോറിൻ്റെ പേരുമാറ്റം: ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ  നീക്കം തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ തകർന്നു തരിപ്പണമായപ്പോൾ

മിസോറം പോലുള്ള നിയന്ത്രിത മേഖലകളിൽ (Restricted Area) പാസ്പോർട്ട് നിയമങ്ങൾ ലംഘിച്ച് നുഴഞ്ഞുകയറിയ ഇവർ, മണിപ്പൂരിലെ കുക്കി വിമതർ ഉൾപ്പെടെയുള്ള സായുധ ഗ്രൂപ്പുകൾക്ക് ഡ്രോൺ ആക്രമണങ്ങളിൽ പരിശീലനം നൽകിയെന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്. യുറോപ്പിൽ നിന്ന് ഡ്രോണുകൾ ഇറക്കുമതി ചെയ്യാനും ജാമിംഗ് സാങ്കേതികവിദ്യ കൈമാറാനും ഇവർക്ക് പദ്ധതിയുണ്ടായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വംശീയ കലാപങ്ങൾ ആളിപ്പടർത്താനും ഭാരതത്തിന്റെ അതിർത്തികളെ അസ്ഥിരപ്പെടുത്താനുമുള്ള ഈ വിദേശ നീക്കം എൻഐഎയുടെ സമയോചിതമായ ഇടപെടലിലൂടെ പരാജയപ്പെട്ടു. പ്രതികളെ ഡൽഹി പാട്യാല ഹൗസ് കോടതി 11 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഭാരതത്തിന്റെ മണ്ണിൽ അരാജകത്വം വിതയ്ക്കാൻ എത്തുന്ന ഏത് വമ്പൻ സ്രാവായാലും നിയമത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് ഈ അറസ്റ്റിലൂടെ രാജ്യം നൽകുന്നത്.

Tags: Matthew VanDyke
ShareTweetSendShare

Latest stories from this section

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

പതിനായിരക്കണക്കിന് ഇന്ത്യൻ പ്രവാസികൾ, ഒപ്പം ന്യൂസിലാൻഡ് പ്രധാനമന്ത്രിയും ഭരണപക്ഷ, പ്രതിപക്ഷ നേതാക്കളും ; ആവേശം സൃഷ്ടിച്ച് ‘കിയ ഓറ മോദി’ പ്രവാസി സംഗമം

Latest News

രോഹിതും വിരാടുമില്ലാതെ ഇന്ത്യക്ക് ലോകകപ്പില്ല, അവരെ ഒതുക്കാൻ നോക്കേണ്ട; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുനാഫ് പട്ടേൽ

രോഹിതും വിരാടുമില്ലാതെ ഇന്ത്യക്ക് ലോകകപ്പില്ല, അവരെ ഒതുക്കാൻ നോക്കേണ്ട; സെലക്ടർമാർക്ക് കടുത്ത മുന്നറിയിപ്പുമായി മുനാഫ് പട്ടേൽ

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ലാഹോറിൻ്റെ പേരുമാറ്റം: ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ  നീക്കം തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ തകർന്നു തരിപ്പണമായപ്പോൾ

ലാഹോറിൻ്റെ പേരുമാറ്റം: ഭാരതത്തിൻ്റെ സാംസ്കാരിക പൈതൃകം സ്വന്തമാക്കാൻ പാകിസ്താൻ നടത്തിയ  നീക്കം തീവ്രവാദികളുടെ ഭീഷണിക്കു മുന്നിൽ തകർന്നു തരിപ്പണമായപ്പോൾ

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

നാല് പതിറ്റാണ്ടിന്റെ കാത്തിരിപ്പ്, ഇത് സവിശേഷമായ നിമിഷം; പ്രധാനമന്ത്രി മോദിയുടെ ന്യൂസിലൻഡ് സന്ദർശനത്തെ വാനോളം പുകഴ്ത്തി റോസ് ടെയ്ലർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

സിനിമയുടെ മറവിൽ ഭാരതവിരുദ്ധ അജണ്ട വിൽക്കാൻ നോക്കിയാൽ കത്രിക വീഴും; ഒടിടിക്കും മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ

ആരും കാണാതെ ലണ്ടനിൽ ഒത്തുകൂടി, പക്ഷെ ക്യാമറക്കണ്ണുകൾ വിട്ടില്ല, കോഹ്‌ലിയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇംഗ്ലണ്ട് താരം ജോർദാൻ കോക്സ്!

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

‘ഉറങ്ങാൻ സമയം വേണമെന്ന് ഇന്ത്യ’; വ്യാജ വാർത്ത തള്ളി നരേന്ദ്ര മോദിയുടെ മാരത്തൺ ഷെഡ്യൂൾ, നെറ്റിസൺസ് ചോദിക്കുന്നത് ഇതാണ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology