Sunday, September 6, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

വിരമിച്ച ശേഷം വീട്ടിലിരുന്ന് ഫോളോവേഴ്‌സിനെ കൂട്ടാൻ ധോണിയെ അനാവശ്യമായി വലിച്ചിഴക്കരുത്; ഇർഫാൻ പത്താനെതിരെ ആഞ്ഞടിച്ച് മുനാഫ് പട്ടേൽ

by Brave India Desk
Jul 11, 2026, 04:05 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിക്കെതിരെ ഉയർന്ന ‘ഹുക്ക’ വിവാദത്തിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചും, വിരമിച്ച ശേഷം ധോണിയെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിക്കുന്ന മുൻ കളിക്കാർക്കെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ചും 2011-ലെ ലോകകപ്പ് ജേതാവായ മുൻ ഇന്ത്യൻ പേസർ മുനാഫ് പട്ടേൽ രംഗത്ത്. ധോണിയുടെ മുറിയിലെ ഹുക്ക സദസ്സുകളിൽ പങ്കെടുക്കുന്ന കളിക്കാർക്ക് അദ്ദേഹം കൂടുതൽ മുൻഗണന നൽകിയിരുന്നുവെന്ന മുൻ ഇന്ത്യൻ ഓൾറൗണ്ടർ ഇർഫാൻ പത്താന്റെ  വെളിപ്പെടുത്തലോടെയാണ് ഈ വിവാദം വീണ്ടും കായികലോകത്ത് ചർച്ചയായത്. സ്പോർട്സ് ജേണലിസ്റ്റ് വിമൽ കുമാറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് മുനാഫ് പട്ടേൽ ഈ വിഷയത്തിൽ തന്റെ കടുത്ത അതൃപ്തി പരസ്യമാക്കിയത്.

ധോണി എക്കാലത്തെയും മികച്ച നായകന്മാരിൽ ഒരാളായിരുന്നുവെന്നും, ബൗളർമാർക്ക് അവരുടെ സ്വന്തം തന്ത്രങ്ങൾക്കനുസരിച്ച് പന്തെറിയാൻ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്ന ക്യാപ്റ്റനായിരുന്നു ധോണിയെന്നും മുനാഫ് ഓർമ്മിപ്പിച്ചു. മത്സരങ്ങളിൽ തന്റെ ‘പ്ലാൻ എ’ അനുസരിച്ച് പന്തെറിയാനാണ് ധോണി എപ്പോഴും അനുവദിക്കാറുള്ളതെന്നും, അത് പരാജയപ്പെട്ടാൽ മാത്രമേ ധോണി ‘പ്ലാൻ ബി’ നിർദ്ദേശിക്കാറുള്ളൂവെന്നും മുനാഫ് വ്യക്തമാക്കി. ധോണിയെക്കുറിച്ച് ഇപ്പോൾ ഒരുപാട് സംസാരിക്കുന്നവർക്ക് അത്രയ്ക്ക് സദ്ദുദ്ദേശ്യമുണ്ടായിരുന്നെങ്കിൽ കളിക്കുന്ന കാലത്തായിരുന്നു അത് പറയേണ്ടിയിരുന്നതെന്നും, വിരമിച്ച ശേഷം വീട്ടിലിരുന്ന് പണമുണ്ടാക്കാനും സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സിനെ കൂട്ടാനും ധോണിയെ അനാവശ്യമായി താഴെയിറക്കി സംസാരിക്കുന്നതിൽ യാതൊരു അർത്ഥവുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയും വിവാദങ്ങൾ ഉണ്ടായിട്ടും ധോണി ഇതുവരെ ആരോടും പ്രതികരിച്ചിട്ടില്ലെന്നും, ധോണി എപ്പോഴെങ്കിലും വായ് തുറന്നാൽ എന്താകും അവസ്ഥയെന്ന് ചിന്തിക്കണമെന്നും, അദ്ദേഹത്തിന്റെ ഈ നിശബ്ദത തന്നെയാണ് ഏറ്റവും വലിയ മറുപടിയെന്നും മുനാഫ് കൂട്ടിച്ചേർത്തു.

Stories you may like

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

സഞ്ജുവിനെ കണ്ടഭാവം നടിക്കാതെ ശ്രീശാന്ത്; കെസിഎൽ വേദിയിലെ ‘അവഗണന’ വൈറൽ, താരങ്ങൾ തമ്മിൽ വഴക്ക്?

ടീമിലെ ഭൂരിഭാഗം കളിക്കാരും ഇത്തരം ഹുക്ക സദസ്സുകളിൽ ഒരിക്കലും പങ്കെടുത്തിട്ടില്ലെന്നും മുനാഫ് വെളിപ്പെടുത്തി. ധോണിയുടെ റൂമിൽ പോയി ഹുക്ക വലിക്കേണ്ടി വന്നു എന്ന് പരാതി പറയുന്നവർ സ്വന്തം ഇഷ്ടപ്രകാരമാണ് അവിടെ പോയതെന്നും, അത്രയ്ക്ക് ആത്മാഭിമാനമുള്ളവർ അവിടെ പോകാതിരിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. താനോ ഗൗതം ഗംഭീറോ ഒരിക്കലും അത്തരം സദസ്സുകളുടെ ഭാഗമായിട്ടില്ലെന്നും, ഇഷാന്ത് ശർമ്മ, വീരേന്ദർ സെവാഗ്, സച്ചിൻ ടെണ്ടുൽക്കർ എന്നിവരും ഇതിൽ പങ്കെടുത്തിട്ടില്ലാത്തവരാണെന്നും വ്യക്തമാക്കിയ മുനാഫ്, സ്വന്തം താല്പര്യപ്രകാരം ഹുക്ക ഉണ്ടാക്കാൻ പോയവർ ഇപ്പോൾ എന്തിനാണ് അതിന്റെ പേരിൽ വഴക്കിടുന്നതെന്നും ചോദിച്ചു.

ഇന്ത്യയ്ക്ക് മൂന്ന് പ്രധാന ഐസിസി ട്രോഫികളും നേടിത്തന്ന ഏറ്റവും വിജയകരമായ നായകനാണ് ധോണി. ഇതേ അഭിമുഖത്തിൽ 2011-ലെ ലോകകപ്പ് വിജയത്തെക്കുറിച്ചുള്ള ഓർമ്മകളും മുനാഫ് പങ്കുവെച്ചു. തന്റെ കരിയറിലെ ഏറ്റവും സവിശേഷമായ നിമിഷമായിരുന്നു അതെന്നും സച്ചിൻ ടെണ്ടുൽക്കർക്ക് വേണ്ടി മുംബൈയിൽ വെച്ച് തന്നെ ആ ലോകകപ്പ് സ്വന്തമാക്കാൻ സാധിച്ചത് ആനന്ദം ഇരട്ടിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. ലെജൻഡുകൾ നിറഞ്ഞ ആ ഡ്രസ്സിങ് റൂമിലെ അന്തരീക്ഷം തന്റെ കണ്ണുകളിൽ ഇന്നും മായാതെ നിൽക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ആ ലോകകപ്പ് ടൂർണമെന്റിൽ എട്ട് മത്സരങ്ങളിൽ നിന്ന് 11 വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു മുനാഫ് പട്ടേൽ.

Tags: MUNAF PATELbccisachin tendulkarindian cricket
Share
Tweet
SendShare

Latest stories from this section

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

ക്യാ യാർ യേ വൈസ് ക്യാപ്റ്റൻ; തിലക് വർമ്മയുടെ സ്ലെഡ്ജിംഗിനെ ചിരിയോടെ നേരിട്ട് വൈഭവ് സൂര്യവംശി

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

55 റൺസിന് പുറത്തായിട്ടും ഷഫാലിയോട് അനാവശ്യ പ്രകോപനം; പാക് ക്യാപ്റ്റൻ ഫാത്തിമ സനയ്ക്ക് സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

ഇന്ത്യയോട് തകർന്നടിഞ്ഞിട്ടും വീരവാദത്തിന് കുറവില്ല; ഏഷ്യാ കപ്പിലെ മികച്ച ടീം പാകിസ്ഥാനെന്ന് കോച്ച്

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

യോ-യോ ടെസ്റ്റ് വിജയിച്ചിട്ടും ടീമിൽ തിരിച്ചെടുത്തില്ല; വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിക്കെതിരെ തുറന്നടിച്ച് സുരേഷ് റെയ്‌ന!

Latest News

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

നേപ്പാൾ ദുരന്ത ചർച്ചകൾക്കിടെ ഇന്ത്യക്കാർക്കെതിരെ വംശീയ അധിക്ഷേപം; അന്വേഷണത്തിന് ഉത്തരവിട്ട് സിംഗപ്പൂർ, നടപടി കർശനമാക്കും

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ജർമ്മനിക്ക് വീണ്ടും യുദ്ധം വേണം; വിമാനത്താവളത്തിലെ ഡ്രോൺ ആരോപണത്തിൽ ബെർലിനെതിരെ ആഞ്ഞടിച്ച് റഷ്യ

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

ഒരു കപ്പ് ചായയിൽ തുടങ്ങിയ സംശയം!മുരള്യ പാലിന്റെ മുതലാളി ആര്?

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

മൂന്നാം ടെസ്റ്റിന് തൊട്ടുമുമ്പ് പാക് താരങ്ങളുടെ ഫോണുകൾ പിടിച്ചെടുത്ത് പിസിബി; ഇംഗ്ലണ്ട് പര്യടനത്തിനിടെ അസാധാരണ നടപടി

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ  ഉപ്പേരി വിപ്ലവം

ടീച്ചറുടെ ചിട്ടിപ്പണത്തിൽ പിറന്ന Chipo ചിപ്സ്;ശങ്കരേട്ടന്റെ ഉപ്പേരി വിപ്ലവം

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

2030-ഓടെ പ്രതിവർഷം 50 വിക്ഷേപണങ്ങൾ; ബഹിരാകാശത്ത് ഇന്ത്യയുടെ വമ്പൻ കുതിപ്പ്, സ്വകാര്യ മേഖലയ്ക്ക് പുതിയ ചിറകുകൾ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

സൗത്ത് വെസ്റ്റ് ഡൽഹിയിൽ വിദ്യാർത്ഥികളുടെ പിജി കെട്ടിടം തകർന്നു വീണു; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം, രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ?  ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

ചോക്ലേറ്റ് ഹീറോ ഇമേജ് ശാപമായോ? ലാലേട്ടനൊപ്പം തുടക്കം;ശങ്കർ തോറ്റുപോകുകയായിരുന്നോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies