Friday, October 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വിയറ്റ്‌നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് വൻ ദുരന്തം; 15 ഇന്ത്യക്കാർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

by Brave India Desk
Jul 11, 2026, 04:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വിയറ്റ്‌നാമിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക്ക് (Phu Quoc) ദ്വീപിന് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വൻ ദുരന്തം. അപകടത്തിൽ 15 ഇന്ത്യൻ സഞ്ചാരികൾ മരണപ്പെട്ടു. 32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമുൾപ്പെടെ 36 പേരുമായി സഞ്ചരിച്ച ബോട്ടാണ് ശക്തമായ തിരമാലകളിൽപ്പെട്ട് കടലിൽ മറിഞ്ഞത്. മരിച്ചവരിൽ രണ്ട് സ്ത്രീകളും 13 പുരുഷന്മാരും ഉൾപ്പെടുന്നു. അപകടത്തിൽപ്പെട്ട 21 പേരെ മറ്റ് വിനോദസഞ്ചാര ബോട്ടുകളുടെയും വിയറ്റ്‌നാം കോസ്റ്റ് ഗാർഡിന്റെയും സഹായത്തോടെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Stories you may like

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാജ്യാന്തര വിനോദസഞ്ചാര മേഖലയെ നടുക്കിയ ദുരന്തമുണ്ടായത്. ഹോൺ മേ റൂട്ട് ദ്വീപിൽ നിന്ന് അൻ തോയ് തുറമുഖത്തേക്ക് വരികയായിരുന്ന ‘ഓഷ്യൻ പേൾ ഐലൻഡ്’ കമ്പനിയുടെ സ്പീഡ് ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഹോൺ മേ റൂട്ട് എൻഗോയ് ദ്വീപിന് ഏകദേശം 400 മീറ്റർ അകലെ വെച്ച് ബോട്ട് പെട്ടെന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. ശക്തമായ കാറ്റും കടൽക്ഷോഭവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. അപകടം നടന്നയുടൻ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റ് ബോട്ടുകൾ അഞ്ച് മിനിറ്റിനകം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും ബോട്ട് പൂർണ്ണമായും തലകീഴായി മറിഞ്ഞതിനാൽ യാത്രക്കാർ ഉള്ളിൽ കുടുങ്ങിക്കിടന്നത് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. തുടർന്ന് വിയറ്റ്‌നാം നേവിയും കോസ്റ്റ് ഗാർഡും അതിർത്തി രക്ഷാസേനയും സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് ബോട്ടിലുണ്ടായിരുന്ന മുഴുവൻ പേരെയും പുറത്തെടുക്കാനായത്. എന്നാൽ അപ്പോഴേക്കും 15 പേർ ജീവൻ വെടിഞ്ഞിരുന്നു.

അപകടത്തെക്കുറിച്ച് വിയറ്റ്‌നാമിലെ ഇന്ത്യൻ എംബസി ഔദ്യോഗികമായി സ്ഥിരീകരണം നടത്തിയിട്ടുണ്ട്. സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും വിയറ്റ്‌നാം പ്രാദേശിക അധികാരികളുമായി ചേർന്ന് അടിയന്തര രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചു വരികയാണെന്നും എംബസി അറിയിച്ചു. അപകടത്തിൽപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനായി ഹോ ചി മിൻ സിറ്റിയിലും ഹാനോയിയിലുമുള്ള ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിൽ അടിയന്തര കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഹോ ചി മിൻ സിറ്റിയിലെ കൺട്രോൾ റൂമിലേക്ക് +84 36 281 7930, +84 91 552 37 14, +84 33 452 0414 എന്നീ നമ്പറുകളിലും ഹാനോയിയിലെ കൺട്രോൾ റൂമിലേക്ക് +84 91 308 9165 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. മരണപ്പെട്ട ഇന്ത്യക്കാർ ഏത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നതുൾപ്പെടെയുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. വിയറ്റ്‌നാമിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ ഫു ക്വോക്കിലേക്ക് സമീപകാലത്തായി ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിൽ വർദ്ധിച്ചിരുന്നു.

Tags: 15 Indian tourists killed as speedboat
Share
Tweet
Send
Share

Latest stories from this section

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

മദ്ധ്യപ്രദേശ് തിരഞ്ഞെടുപ്പ്; ഇൻഡി സഖ്യത്തിൽ തമ്മിലടി; കോൺഗ്രസും അഖിലേഷും നേർക്കുനേർ

ഉത്തർപ്രദേശിൽ 150 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, 55 സീറ്റുകൾ നൽകാമെന്ന് സമാജ്‌‌വാദി പാർട്ടി ; ഇൻഡി സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നു

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Latest News

വാക്ക് പറഞ്ഞാൽ അത് മാറ്റുന്നവനല്ല മോഹൻലാൽ, നിർമ്മാതാവിനെ കണ്ടം വഴിയോടിച്ചത് ആ സംവിധായകന് വേണ്ടി

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

രോഹിത് ലോകകപ്പ് ടീമിൽ ഉണ്ടാകരുതെന്ന് അയാൾ ആഗ്രഹിച്ചു, അവസാനം ഉണ്ടായിരുന്ന സെലെക്ടർ സ്ഥാനവും പോയി കിട്ടി; അഗാർക്കറെക്കുറിച്ച് സദഗോപൻ രമേശ്

പൂർണ്ണപിന്തുണയുമായി രാജ്യം ; ക്യാപ്റ്റൻ സ്മിത് മച്ചാറുമായി വീഡിയോ കോളിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ധൈര്യവും ശക്തിയും നൽകിയത് ഹനുമാൻ ചാലിസ ; മോദിയോട് മനസ്സ് തുറന്ന് ക്യാപ്റ്റൻ സ്മിത് മച്ചാർ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

174 ജീവനുകൾ രക്ഷിച്ച ധീരത; സ്മിതിന്റെ ആരോഗ്യനിലയിൽ പുരോഗതി, മോദിയുടെ ഫോൺകോൾ വലിയ ആശ്വാസമെന്ന് ഭാര്യ സോണൽ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ഏഷ്യൻ ഗെയിംസ് ബോക്‌സിങ് റിംഗിൽ ഇന്ത്യക്ക് സ്വർണ്ണത്തിളക്കം ; ചൈനീസ് തായ്‌‌പെയ് താരത്തെ തകർത്ത് പർവീൺ ഹൂഡ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

ലഡാക്ക് അതിർത്തിയിൽ ചൈനയ്ക്ക് തക്ക മറുപടി; ദൗലത് ബേഗ് ഓൾഡിയിലേക്ക് 150 കി.മീ ബദൽ പാതയൊരുക്കാൻ ഇന്ത്യ

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

17 വർഷത്തെ കാത്തിരിപ്പ്, 148 വിക്കറ്റുകൾ; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച് യുസ്വേന്ദ്ര ചഹൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies