Wednesday, September 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

“ഞങ്ങളെ സ്നേഹിച്ചു, കല്യാണം കഴിച്ചത് മോദിയെ”; ദേവഗൗഡയെ ട്രോളി ഖാർഗെ, പൊട്ടിച്ചിരിച്ച് പ്രധാനമന്ത്രി! രാജ്യസഭയിൽ വിരമിക്കൽ പ്രസംഗത്തിനിടെ ചിരിപ്പൂരം

by Anjali
Mar 18, 2026, 01:34 pm IST
in India
Share on Facebook
Tweet
WhatsAppTelegram

പാർലമെന്റിലെ പതിവ് ബഹളങ്ങൾക്കും വാഗ്വാദങ്ങൾക്കും അവധി നൽകി രാജ്യസഭയിൽ ഇന്ന് ചിരിയുടെ മാലപ്പടക്കം. വിരമിക്കുന്ന അംഗങ്ങൾക്ക് നൽകിയ യാത്രയയപ്പ് ചടങ്ങിനിടയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നടത്തിയ തമാശരൂപേണയുള്ള പരാമർശങ്ങളാണ് സഭയെ പൊട്ടിച്ചിരിപ്പിച്ചത്. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയെ ലക്ഷ്യം വെച്ചായിരുന്നു ഖാർഗെയുടെ പ്രധാന ‘ട്രോൾ’. 54 വർഷമായി തനിക്ക് ദേവഗൗഡയെ അറിയാമെന്നും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ ഖാർഗെ, “അദ്ദേഹം ഞങ്ങളുമായി ഡേറ്റ് ചെയ്തു, ഞങ്ങളെ സ്നേഹിച്ചു, പക്ഷേ കല്യാണം കഴിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്” എന്ന് പറഞ്ഞതോടെ സഭ ഒന്നടങ്കം ചിരിയിലാണ്ടു. സഭയിലുണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖാർഗെയുടെ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്നത് കാണാമായിരുന്നു.

കർണാടക രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും ജെഡിഎസ്-കോൺഗ്രസ് ബന്ധവും പിന്നീട് ജെഡിഎസ് എൻഡിഎയുടെ ഭാഗമായതും സൂചിപ്പിച്ചായിരുന്നു ഖാർഗെയുടെ ഈ പരാമർശം. 2018-ൽ കർണാടകയിൽ സഖ്യമുണ്ടാക്കി ഭരിച്ചതും പിന്നീട് ഭരണം തകർന്നതും തുടർന്ന് ദേവഗൗഡ ബിജെപിയുമായി അടുത്തതും ഖാർഗെ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയായിരുന്നു. ദേവഗൗഡയെ കൂടാതെ എൻസിപി നേതാവ് ശരദ് പവാർ, ഡിഎംകെയുടെ തിരുച്ചി ശിവ എന്നിവരുമായുള്ള തന്റെ ദീർഘകാല ബന്ധത്തെക്കുറിച്ചും ഖാർഗെ വികാരാധീനനായി സംസാരിച്ചു. കേന്ദ്രമന്ത്രി രാംദാസ് അത്താവാലെയെയും ഖാർഗെ വെറുതെ വിട്ടില്ല. “അദ്ദേഹം എപ്പോഴും മോദിജിയെ പുകഴ്ത്തി കവിതകൾ ചൊല്ലും, അദ്ദേഹത്തിന് മറ്റ് കവിതകളൊന്നും അറിയില്ല” എന്ന ഖാർഗെയുടെ പരിഹാസം കോൺഗ്രസ് അംഗങ്ങൾക്കിടയിലും പുഞ്ചിരി പടർത്തി.

Stories you may like

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

നേരത്തെ വിരമിക്കുന്ന അംഗങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിർന്ന നേതാക്കളുടെ അനുഭവസമ്പത്ത് പുതുതായി വരുന്ന എംപിമാർക്ക് പാഠപുസ്തകമാണെന്ന് അഭിപ്രായപ്പെട്ടു. ദേവഗൗഡ, ഖാർഗെ, ശരദ് പവാർ എന്നിവർ ജീവിതത്തിന്റെ പകുതിയിലധികം പാർലമെന്ററി പ്രവർത്തനങ്ങൾക്കായി മാറ്റിവെച്ചവരാണെന്നും അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും മോദി പറഞ്ഞു. സഭയിലെ തമാശകളും ഹാസ്യരസങ്ങളും കുറയുന്നതിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, അത്താവാലെയെ ‘എവർഗ്രീൻ’ എന്നാണ് വിശേഷിപ്പിച്ചത്. രാജ്യസഭയിലെ 37 സീറ്റുകളിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. വിരമിക്കുന്ന പല പ്രമുഖരും സഭയിലേക്ക് തിരിച്ചെത്തുമ്പോൾ ചിലർ സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തുടരുമെന്നും മോദി ഓർമ്മിപ്പിച്ചു.

Tags: modiLoved UsMarried Modiji
Share
Tweet
SendShare

Latest stories from this section

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

Latest News

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേനയ്ക്ക് ജമ്മു കശ്മീരിന്റെ അധിക ചുമതല ; ഉത്തരവിറക്കി രാഷ്ട്രപതി

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മലപ്പുറം സ്ഫോടകവസ്തു വേട്ട; വൻ ഗൂഢാലോചനയെന്ന് എൻഐഎ, കർണാടക സ്വദേശികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി പ്രത്യേക കോടതി തള്ളി

യുഎസ് പൗരൻ വാൻ ഡൈക്ക് ഉൾപ്പെടെ ഏഴ് വിദേശ പൗരന്മാർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ ; നടപടി വംശീയ സായുധ ഗ്രൂപ്പുകളെ സഹായിച്ചതുമായി ബന്ധപ്പെട്ട കേസിൽ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്‌നാഥ് സിംഗ് ശ്രീലങ്കയിൽ ; പ്രതിരോധ പങ്കാളിത്തവും സമുദ്ര സുരക്ഷയും ലക്ഷ്യമിട്ട് പ്രത്യേക ചർച്ചകൾ

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

ജോധ്പൂരിൽ ഇന്ത്യ-ജപ്പാൻ സംയുക്ത വ്യോമാഭ്യാസം ; ഇന്ത്യൻ വ്യോമസേനയ്ക്കായി എൽസിഎ തേജസ്, സുഖോയ് 30 എംകെഐ, റഫാൽ എന്നിവ അണിനിരക്കും

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

താടിയിലെ ആംഗ്യം വിവാദത്തിൽ; വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

തിരക്കഥ നന്നായി, പച്ചയിറച്ചി തിന്നുന്ന പോലെയാണ് വാർത്തകൾ”; ഇഡി നടപടിക്ക് പിന്നാലെ പി.എ. മുഹമ്മദ് റിയാസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies