റിയാദ് : സൗദി അറേബ്യയിലെ രണ്ട് റിഫൈനറികളിൽ വ്യോമാക്രമണം നടത്തി ഇറാൻ. ഗൾഫ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നൽകിയതിന് ഏതാനും മണിക്കൂറുകൾക്കു ശേഷമാണ് ഇറാൻ ആക്രമണം നടത്തിയത്. കഴിഞ്ഞ രാത്രി ഗൾഫ് മേഖലയിലുടനീളം തുടർച്ചയായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നു.
ഇറാനിൽ അവശേഷിച്ചിരുന്ന വിശ്വാസം ഇപ്പോൾ പൂർണ്ണമായും ഇല്ലാതായതായി സൗദി അറേബ്യ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ ആവശ്യമെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചു. രാജ്യത്തിന്റെ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ആണ് സൗദി അറേബ്യയുടെ ഈ തീരുമാനം വ്യക്തമാക്കിയത്. ഈ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഞങ്ങൾ രാഷ്ട്രീയ, സാമ്പത്തിക, നയതന്ത്ര, മറ്റു മാർഗങ്ങളിലൂടെയുള്ളതോ ആയ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.








