ചണ്ഡീഗഡ്: ലോകമെമ്പാടുമുള്ള കമ്മ്യൂണിസ്റ്റുകളുടെ മുദ്രാവാക്യമായ ഇന്‍ക്വിലാബ് സിന്ദാബാദ്( വിപ്ലവം ജയിക്കട്ടെ) എന്ന മുദ്രാവാക്യം രാജ്യസ്നേഹം ഉണര്‍ത്തുന്നതെന്ന പ്രസ്താവനയുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇന്‍ക്വലാബ് സിന്ദാബാദും ജയ്ഹിന്ദുമെല്ലാം ഒരുപോലെ രാജ്യസ്നേഹം ഉണര്ത്തുന്നവയെന്നായിരുന്നു സീതാറാം യെച്ചൂരിയുടെ വാക്കുകള്‍.
ഹിന്ദുസ്ഥാന്‍ സിന്ദാബാദെന്നും ഇന്‍ക്വിലാബ് സിന്ദാബാദെന്നും ജയ് ഹിന്ദുമെന്നും താന്‍ വിളിക്കുമെന്നും എല്ലാ മുദ്രാവാക്യങ്ങളും രാജ്യസ്നേഹത്തെ തൊട്ടുണര്ത്തുന്നവയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യസ്നേഹമെന്നത് ഒരു മുദ്രാവാക്യവുമായി മാത്രം ബന്ധപ്പെട്ടുള്ളതല്ലെന്നും യെച്ചൂരി പറഞ്ഞു. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയെ ഹിന്ദു രാജ്യമാക്കി മാറ്റാനാണ് ആര്.എസ്.എസ് ശ്രമിക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. ഭാരത് മാതാ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് നടക്കുന്ന വിവാദങ്ങള്‍ ജനങ്ങളുടെ ശരിയായ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Discussion about this post